വെള്ളി ഇനി സ്വർണമാകണം; രാജ്യത്തിന് അഭിമാനമായി ഈ കണ്ണൂരുകാരൻ
Last Updated:
ഇരുപതാം വയസിൽ തുടങ്ങിയതാണ് കൂത്ത് പറമ്പ് സ്വദേശി ഷിനു ചൊവ്വയുടെ കഠിനപ്രയത്നം. 12 വർഷങ്ങൾ കൊണ്ട് ഷിനു കൈവരിച്ചത് സ്വപ്ന തുല്യമായ നേട്ടങ്ങൾ.
റിപ്പോർട്ടും ചിത്രങ്ങളും- എസ് എസ് ശരണ്‍
advertisement
ഇരുപതാം വയസിൽ തുടങ്ങിയതാണ് കൂത്ത് പറമ്പ് സ്വദേശി ഷിനു ചൊവ്വയുടെ കഠിനപ്രയത്നം. 12 വർഷങ്ങൾ കൊണ്ട് ഷിനു കൈവരിച്ചത് സ്വപ്ന തുല്യമായ നേട്ടങ്ങൾ. പരിശീലനം തുടങ്ങി ചുരുങ്ങിയ കാലയളവിൽ മിസ്റ്റർ യൂണിവേഴ്സായ ഷിനു വൈകാതെ മിസ്റ്റർ കേരള പട്ടവും കൈപ്പിടിയിലൊതുക്കി. പിന്നീട് സൗത്ത് ഏഷ്യൻ ചാമ്പ്യൻഷിപ്പിലും ഏഷ്യൻ ചാമ്പ്യൻഷിപ്പിലും വെള്ളി കരസ്ഥമാക്കി കൊണ്ടാണ് ലോക ചാമ്പ്യൻഷിപ്പിലേക്ക് ഷിനു ചുവടു വയ്ക്കുന്നത്.
advertisement
തായ്‌ലൻഡ്, മംഗോളിയ തുടങ്ങിയ രാജ്യങ്ങൾ ആധിപത്യം ഉറപ്പിച്ചിരുന്ന ലോകചാമ്പ്യൻഷിപ്പിൽ പതറാതെ മുന്നേറിയ ഷിനു ഇത്തവണ രാജ്യത്തിന് അഭിമാനമായത് വെള്ളി സ്വന്തമാക്കി കൊണ്ട്. കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടമായ സ്വർണം അടുത്ത ചാമ്പ്യൻഷിപ്പിൽ നേടിയെടുക്കുമെന്നും താരം ഉറപ്പിച്ചു പറയുന്നു. പൂജപ്പുര സ്വദേശിയും പരിശീലകനുമായ സുധാകരന് കീഴിലാണ് ഷിനു നേട്ടങ്ങളുടെ പടവുകൾ ഓടിക്കയറിയത്. അതിനാൽ ഷിനുവിന്റെ അഭിമാനകരമായ നേട്ടത്തിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് പരിശീലകനാണ്.
advertisement
അടുത്ത ചാമ്പ്യൻഷിപ്പിൽ സ്വർണത്തിൽ മുത്തമിടാനുള്ള തയാറെടുപ്പുകൾ ഉടൻ തുടങ്ങാനാണ് പരിശീലകന്റെ തീരുമാനം. ഇന്ത്യയെ സംബന്ധിച്ചു ചരിത്ര നേട്ടം കൈവരിച്ച ഷിനുവിന് ആവേശകരമായ സ്വീകരണമാണ് നാട് ഒരുക്കിയത്. ഷിനുവിനെ മുഖ്യമന്ത്രി പിണറായി വിജയൻ, കായിക മന്ത്രി ഇ പി ജയരാജൻ തുടങ്ങിയവർ അനുമോദിച്ചു. ഷിനുവിനു ഇനിയും ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെയെന്നു ഇരുവരും ആശംസിച്ചു.


