സെക്സിനുവേണ്ടി ഉറക്കം കളഞ്ഞ് മരിച്ചുപോകുന്ന ജീവി; പൂച്ചയുടെ വലുപ്പമുള്ള ഓസ്ട്രേലിയൻ ക്വോളുകൾ
- Published by:Anuraj GR
- news18-malayalam
Last Updated:
'ആൺ ക്വോളുകൾ ഇണചേരാൻ ദിവസവും 30 കിലോമീറ്ററിലേറെ സഞ്ചരിക്കുന്നു, പങ്കാളികളെ കണ്ടെത്താനായി അവർ ഉറക്കം പോലും ഉപേക്ഷിക്കുന്നു'
ഓസ്ട്രേലിയൻ വൻകരയിൽ കണ്ടുവരുന്ന പൂച്ചയുടെ വലുപ്പമുള്ള ജീവിയാണ് ക്വോളുകൾ. ആൺ ക്വോളുകൾ വംശനാശ ഭീഷണി നേരിടുന്നുണ്ട്. ഇതിന്‍റെ കാരണം അന്വേഷിച്ച് നിരവധി പഠനങ്ങൾ നടന്നിട്ടുണ്ടെങ്കിലും ഇപ്പോൾ പുറത്തുവരുന്ന ഒരു പഠനഫലം നിർണായകമാകുകയാണ്. ആൺ ക്വോളുകൾ കൂടുതൽ ലൈംഗികതയ്ക്കായി ഉറക്കം ഉപേക്ഷിക്കുന്നതാണ് അവയുടെ പെട്ടെന്നുള്ള മരണത്തിന് കാരണമാകുന്നതെന്നാണ് പുതിയ പഠനഫലം ചൂണ്ടിക്കാണിക്കുന്നത്.
advertisement
ഇണചേരാൻ പങ്കാളികളെ തേടി ആൺ ക്വാളുകൾ ദിവസവും ദീർഘദൂരം സഞ്ചരിക്കുകയും പലപ്പോഴും ഉറക്കം ഉപേക്ഷിക്കുകയും ചെയ്യുന്നുവെന്ന് പഠനം കണ്ടെത്തി. മാംസഭോജികളായ ആൺ ക്വാളുകൾ പ്രജനനകാലത്ത് നിരവധി പങ്കാളികളുമായി ഇണചേരുകയും ഒരു മാസംകൊണ്ട് മരിച്ചുപോകുകയും ചെയ്യുന്നതായാണ് വ്യക്തമാകുന്നത്. എന്നാൽ പെൺ ക്വോളുകൾക്ക് നാലു വർഷം വരെ ജീവിക്കാനും പ്രത്യുൽപാദനം നടത്താനുമാകും.
advertisement
"ആൺ ക്വോളുകൾ ഇണചേരാൻ ദിവസവും 30 കിലോമീറ്ററിലേറെ സഞ്ചരിക്കുന്നു, പങ്കാളികളെ കണ്ടെത്താനായി അവർ ഉറക്കം പോലും ഉപേക്ഷിക്കുന്നു. ഇത് അവരുടെ ആരോഗ്യത്തെ സാരമായി ബാധിക്കുകയും മരണത്തിന് കാരണമാകുകയും ചെയ്യുന്നു," സൺഷൈൻ കോസ്റ്റ് സർവകലാശാലയിലെ സീനിയർ ലക്ചറർ ക്രിസ്റ്റഫർ ക്ലെമെന്റെ പറഞ്ഞു. അദ്ദേഹത്തിന്റെ സ്ഥാപനം ക്വീൻസ്‌ലാന്റ് സർവകലാശാലയുമായി ചേർന്ന് നടത്തിയ ഗവേഷണ റിപ്പോർട്ട് ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് പ്രസിദ്ധീകരിച്ചത്.
advertisement
advertisement
അവർ പഠനത്തിനായി പിന്തുടർന്ന ചില ക്വോളുകൾ ഒരു രാത്രിയിൽ പത്തു മുതൽ 30 കിലോമീറ്റർ വരെ സഞ്ചരിച്ചതായി കണ്ടെത്തി. ഇണകളെത്തേടിയാണ് ഇവയുടെ രാത്രിസഞ്ചാരമെന്നും ഗവേഷകർ മനസിലാക്കി. എന്നാൽ ഇരപിടിക്കാനും വേട്ടമൃഗങ്ങളെ ഒഴിവാക്കാനും പെൺ ക്വോളുകൾ കാണിക്കുന്ന ജാഗ്രത ആൺ ക്വോളുകൾക്കില്ലെന്നും, അവയുടെ പ്രധാനലക്ഷ്യം ഇണചേരലാണെന്നും ഗവേഷകർ പറഞ്ഞു.
advertisement
advertisement
advertisement


