ലണ്ടൻ: നൂറ്റാണ്ടിന്റെ ചരിത്രകൗതുകവും ആഘോഷമേളവും പകർന്ന് ബ്രിട്ടനിലെ ചാൾസ് മൂന്നാമൻ രാജാവ് കിരീടമണിഞ്ഞു. കാമില രാജ്ഞിയെയും കിരീടം അണിയിച്ചു. ചരിത്രപരമായ ആഘോഷങ്ങള്‍ക്കും ചടങ്ങുകള്‍ക്കുമാണ് ബക്കിങാം കൊട്ടാരവും വെസ്റ്റ്മിനിസ്റ്റര്‍ ആബെയും സാക്ഷ്യം വഹിച്ചത്.
2/ 6
കിരീടവകാശി വില്യം രാജകുമാരൻ ചാൾസ് രാജാവിന് മുന്നിൽ കൂറ് പ്രഖ്യാപിച്ചു. ചാൾസ് മൂന്നാമൻ രാജാവിനെ കാന്റർബറി ആർച്ച് ബിഷപ്പ് ജസ്റ്റിൻ വെൽബി കിരീടം അണിയിച്ചത്. 1937 ന് ശേഷം ഇതാദ്യമായാണ് ഒരു രാജ്ഞി ഒരു രാജാവിനൊപ്പം കിരീടധാരണം നടത്തുന്നത്.
3/ 6
കഴിഞ്ഞ സെപ്റ്റംബറില്‍ എലിസബത്ത് രാജ്ഞിയുടെ മരണത്തോടെയാണ് മൂത്തമകനായ ചാള്‍സ് മൂന്നാമന്‍ ബ്രിട്ടന്റെ കിരീടാവകാശിയാകുന്നത്. വിവിധ രാജ്യങ്ങളിൽ നിന്നും 4,000 അതിഥികളാണ് ചടങ്ങിൽ പങ്കെടുത്തത്.
4/ 6
ഇന്ത്യയുടെ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ, ഭാര്യ സുദേഷ് ധൻകർ, ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക്, ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ്, ന്യൂസിലാൻഡ് പ്രധാനമന്ത്രി ക്രിസ് ഹിപ്കിൻസ്, യുഎസ് ഗായിക കാറ്റി പെറി തുടങ്ങീ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
5/ 6
ചടങ്ങുകള്‍ നടക്കുന്ന വെസ്റ്റ് മിനിസ്റ്റര്‍ ആബിയില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. 2000 പേർക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിരുന്നത്.
6/ 6
രാജ്ഞിയുടെ മരണത്തെ തുർന്നുള്ള ഔദ്യോഗിക ദുഖാചരണം അവസാനിച്ചതിന് പിന്നാലെ തന്നെ കിരീടധാരണ തീയതിയും ബെക്കിങ്ഹാം കൊട്ടാരം പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഔദ്യോഗികമായി ചാൾസിന്‍റെ കിരീടധാരണം ഇതുവരെ നടന്നിരുന്നില്ല.