ചൈനയിൽ ഉത്ഭവിച്ച് ലോകത്താകമാനം 80,000 ത്തിലധികം പേരെ ബാധിച്ച കൊറോണ വൈറസ് ഗൾഫ് രാജ്യങ്ങളിൽ പിടിമുറുക്കുന്നു. ഇതുവരെയും 218 കേസുകൾ ഇവിടങ്ങളിൽ റിപ്പോർട്ട് ചെയ്തു കഴിഞ്ഞു
2/ 10
യു.എ.ഇ.യിൽ പുതുതായി 13 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇറാൻ ആണ് ഉത്ഭവസ്ഥാനമായി കരുതുന്നത്.
3/ 10
പകർച്ച തടയുന്നതിനായി എല്ലാ തയാറെടുപ്പുകളും നടത്തിയതായി അധികൃതർ അറിയിച്ചു. ഇറാനിലേക്കുള്ള യാത്രാ വിമാനങ്ങൾ ഒരാഴ്ചത്തേക്ക് നിർത്തിവച്ചു
4/ 10
ഇറാന്റെ ആരോഗ്യ വകുപ്പ് ഉപമന്ത്രിയായ ഇരാജ് ഹരിർച്ചിക്കു കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യങ്ങൾ കേന്ദ്രീകരിച്ചുള്ള വിവരം ചുവടെ:
5/ 10
ഇറാനിൽ 139 കേസുകൾ റിപ്പോർട്ട് ചെയ്തതിൽ ബുധനാഴ്ച മാത്രം 19 കൊറോണ മരണങ്ങൾ നടന്നതായി ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നു. 50 മരണം സംഭവിച്ചതായി ഖോമിൽ നിന്നുള്ള എം.പി. കണക്കുകൾ നിരത്തുന്നു
6/ 10
കുവൈറ്റിൽ കൊറോണ കേസുകളുടെ എണ്ണം 25 ആയി
7/ 10
പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ട ഏഴു കേസുകൾ ഉൾപ്പെടെ മൊത്തം 33 കൊറോണ ഇൻഫെക്ഷൻ ബഹറിനിൽ രേഖപ്പെടുത്തി
8/ 10
ഒമാനിൽ ഇതുവരെയായും അഞ്ചു കേസുകൾ റിപ്പോർട്ട് ചെയ്തു
9/ 10
ഈജിപ്റ്റിൽ ഒന്നും ലെബണനിൽ രണ്ടു കേസുകളും ഉണ്ട്
10/ 10
കുവൈറ്റിലും ബഹറിനിലും നിന്നും പ്രവേശിക്കുന്നത് ഇറാഖ് തടഞ്ഞിട്ടുണ്ട്. ഇറാഖിൽ നിന്നും ജപ്പാൻ, ദക്ഷിണ കൊറിയ, തായ്‌ലൻഡ്, സിംഗപ്പൂർ, ഇറ്റലി, ബഹറിൻ, കുവൈറ്റ് എന്നിവിടങ്ങളിലേക്കുള്ള യാത്രയും നിരോധിച്ചിട്ടുണ്ട്