കുരുത്തക്കേടിന്റെ 'ശിക്ഷ'; 150 കിലോയുള്ള വളർത്തമ്മ കഴുത്തിൽ കയറിയിരുന്ന് 10 വയസുകാരന് ദാരുണാന്ത്യം

Last Updated:
മരണത്തിനു മുൻപ് അയല്പക്കത്തെ വീട്ടുകാരോട് തന്നെ ദത്തെടുക്കണം എന്നും, വളർത്തച്ഛനും വളർത്തമ്മയും തന്നെ മർദിക്കും എന്നും പരാതി പറഞ്ഞിരുന്നു
1/5
കുരുത്തക്കേട് കാട്ടുന്നതിന് സ്വന്തം നിലയിൽ ശിക്ഷാവിധി നടപ്പാക്കുന്ന മാതാപിതാക്കളുടെ വാർത്തകളിലെ അതിക്രൂരമായ സംഭവം പുറത്തു വരുന്നു. കേവലം 10 വയസ് മാത്രം പ്രായമുള്ള ആൺകുട്ടിയെ 150 കിലോയിലധികം ഭാരം വരുന്ന വളർത്തമ്മ കഴുത്തിൽ കയറിയിരുന്ന് കൊലപ്പെടുത്തി. കുട്ടി 'മോശം പെരുമാറ്റം' പുറത്തെടുത്തു എന്നാണ് ഈ സ്ത്രീയുടെ വാദം. ശ്വാസം ലഭിക്കാതെയാണ് കുഞ്ഞിന്റെ മരണം. കുട്ടി അനങ്ങുന്നില്ല എന്ന് മനസിലാക്കുന്നത് വരെ ഇവർ ഇരുപ്പ് തുടർന്നു എന്നാണ് പുറത്തുവരുന്ന റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. അശ്രദ്ധമായ നരഹത്യ ചാർജ് ചെയ്ത വളർത്തമ്മയെ ആറു വർഷത്തെ ജയിൽ ശിക്ഷയ്ക്ക് വിധിച്ചു

advertisement
2/5
അമേരിക്കയിലെ മിഷിഗണിലാണ് സംഭവം. കഴിഞ്ഞ വർഷം ഏപ്രിൽ മാസം 25നാണ് നടന്നത്. ഡകോട്ട ലെവി സ്റ്റീവൻസ് എന്ന കുട്ടിക്കാണ് ദാരുണാന്ത്യം. 48കാരിയായ ജെന്നിഫർ ലീ വിൽസൺ ആണ് കുറ്റവാളി. കുഞ്ഞിന്റെ ശരീരത്തിന് മുകളിൽ കയറിയിരുന്നതായി ഇവർ കുറ്റാന്വേഷകർക്ക് മുന്നിൽ സമ്മതിച്ചു. വീട്ടിലെ ഹോം റിങ് ക്യാമറ ഫുട്ടേജിൽ നിന്നും 'ഞാൻ അവന്റെ പുറത്തുകയറി, അവൻ മോശമായി പെരുമാറി' എന്ന് ഈ സ്ത്രീ പറയുന്നത് കേൾക്കാൻ സാധിക്കും (തുടർന്ന് വായിക്കുക)

3/5
എമർജൻസി വാഹനം വീട്ടിൽ എത്തുന്നതിനു അര മണിക്കൂർ മുൻപ് കുട്ടി രക്ഷപെടാൻ ഒരു ശ്രമം നടത്തിയിരുന്നു. അയല്പക്കത്തെ വീട്ടിലേക്ക് ഓടിക്കയറിയ കുട്ടി, അവരോടു തന്നെ ദത്തെടുക്കണം എന്നും, തന്റെ വളർത്തച്ഛനും വളർത്തമ്മയും തന്നെ മുഖത്ത് മർദിക്കും എന്നും പരാതി പറഞ്ഞിരുന്നു. എന്നാൽ, പോറ്റമ്മ കുഞ്ഞിനെ വീട്ടിലേക്ക് കൊണ്ടുവന്നു. 'മോശം പെരുമാറ്റത്തിന്' കുഞ്ഞിന്റെ മുകളിൽ കയറിയിരുന്ന് കൊണ്ടായിരുന്നു ഇവരുടെ പ്രതികാരം

4/5
വളർത്തമ്മയ്ക്ക് 150 കിലോയിലധികം ഭാരമുണ്ട്. കുട്ടി അനങ്ങാതാവുന്നതു വരെ അഞ്ചു മിനിറ്റ് നേരം ഇവർ കുട്ടിയുടെ മുകളിൽ നിലയുറപ്പിച്ചു. എഴുന്നേറ്റതും, കുട്ടിയുടെ കണ്ണുകൾ വിളറിയതായി അവർ മനസിലാക്കി. ഉടൻ തന്നെ അവർ കുഞ്ഞിന് സി.പി.ആർ. നൽകി. ഇവർ വളർത്തുന്ന മറ്റൊരു കുട്ടി എമർജൻസി സേവനത്തിലേക്ക് ഉടനടി വിവരം വിളിച്ചറിയിച്ചു. എന്നാൽ, ഇവർക്കും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല

5/5
കുഞ്ഞിന്റെ കഴുത്തിലും നെഞ്ചിലും മുറിവേറ്റിരുന്നു. സംഭവം നടന്ന് രണ്ടു ദിവസത്തിനുള്ളിൽ അവൻ മരണത്തിനു കീഴടങ്ങി. 'മെക്കാനിക്കൽ അസ്ഫിക്സിയ' അഥവാ വലിയൊരു ഭാരം വന്നുവീണതു മൂലമുള്ള ശ്വാസതടസം കാരണം കുട്ടിയുടെ മരണം സംഭവിച്ചു എന്നാണ് റിപ്പോർട്ട്. കുഞ്ഞിന്റെ മസ്തിഷ്കത്തിൽ ഒരു വലിയ വീക്കം കണ്ടെത്തിയതായി സ്കാനിംഗ് റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഏറെനേരം ഓക്സിജൻ ലഭിക്കാത്തതിനാൽ സംഭവിച്ചതാകാം ഇതെന്ന് അനുമാനിക്കപ്പെടുന്നു

ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ പ്രാദേശിക നേതാവിനെ സിപിഐ പുറത്താക്കി

  • കഞ്ചാവുമായി പിടിയിലായ പ്രാദേശിക നേതാവിനെ സിപിഐ പുറത്താക്കി

  • പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയെന്ന കാരണത്താലാണ് നടപടി

  • ചെന്നൈ വിമാനത്താവളത്തിൽ നിന്നാണ് 3 കോടിയുടെ കഞ്ചാവുമായി യുവാവ് അറസ്റ്റിലായത്

View All
advertisement