ദക്ഷിണാര്‍ദ്ധ ഗോളത്തിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബര്‍ഗില്‍ ഉദ്ഘാടനം ചെയ്തു
- Published by:Nandu Krishnan
- news18-malayalam
Last Updated:
14.5 ഏക്കര്‍ സ്ഥലത്ത് സ്ഥിതിചെയ്യുന്ന ക്ഷേത്ര സമുച്ചയത്തിന്റെ ഒന്നാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുന്നത്
ദക്ഷിണഗോളാര്‍ദ്ധത്തിലെ ഏറ്റവും വലിയ ബാപ്‌സ്(ബോച്ചസന്‍വാസി അക്ഷര്‍ പുരുഷോത്തം സ്വാമിനാരായണ്‍ സന്‍സ്ത) ഹിന്ദു ക്ഷേത്രസമുച്ചയം ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബര്‍ഗില്‍ ഫെബ്രുവരി രണ്ടിന് ഉദ്ഘാടനം ചെയ്തു. ദക്ഷിണാഫ്രിക്ക ഡെപ്യൂട്ടി പ്രസിഡന്റ് പോള്‍ മഷാറ്റൈൽ ഉദ്ഘാടന ചടങ്ങിൽ സന്നിഹിതനായിരുന്നു. ക്ഷേത്രത്തിനൊപ്പം മള്‍ട്ടി-കള്‍ച്ചറല്‍ സെന്ററിന്റെയും ഉദ്ഘാടനം ചെയ്തു.
advertisement
രാഷ്ട്രനിര്‍മാണത്തില്‍ ഹിന്ദുസമൂഹം മഹത്തായ സംഭാവനകള്‍ നല്‍കുന്നുണ്ടെന്ന് പ്രാദേശിക ഹിന്ദുസമൂഹത്തെ പ്രശംസിച്ചുകൊണ്ട് മഷാറ്റൈല്‍ പറഞ്ഞു. സമ്പന്നമായ ഒരു സാംസ്‌കാരിക പൈതൃകവും മൂല്യങ്ങളുമുള്ള ഈ സമൂഹം നമ്മുടെ വൈവിധ്യമാര്‍ന്ന സമൂഹത്തിന്റെ സാമൂഹിക ഘടന രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മാനുഷിക സേവനം, സാമൂഹിക ഉന്നമനം, സാംസ്‌കാരിക സംരക്ഷണം എന്നിവയോടുള്ള പ്രതിബദ്ധതയ്ക്ക് ബാപ്‌സ് കീര്‍ത്തികേട്ടതാണെന്ന് അദ്ദേഹം പറഞ്ഞു. ദക്ഷിണാഫ്രിക്കയിലെ ജനസംഖ്യയുടെ രണ്ട് ശതമാനത്തില്‍ താഴെയാണ് ഹിന്ദുക്കള്‍.
advertisement
14.5 ഏക്കര്‍ സ്ഥലത്താണ് ക്ഷേത്രം നിര്‍മിച്ചിരിക്കുന്നത്. ക്ഷേത്ര സമുച്ചയത്തിനുള്ളില്‍ ഒരു സാംസ്‌കാരിക കേന്ദ്രം, 3000 പേര്‍ക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയും, 2000 പേരെ ഉള്‍ക്കൊള്ളുന്ന ഒരു വിരുന്ന് ഹാള്‍, ഒരു ഗവേഷണ സ്ഥാപനം, ക്ലാസ് മുറികള്‍, വിനോദ കേന്ദ്രങ്ങള്‍, ഒരു ക്ലിനിക്ക്, മറ്റ് സൗകര്യങ്ങള്‍ എന്നിവയെല്ലാമുണ്ട്. ക്ഷേത്ര സമുച്ചയത്തിന്റെ ഒന്നാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുന്നത്.
advertisement
advertisement
ബോച്ചസന്‍വാസി അക്ഷര്‍ പുരുഷോത്തം സ്വാമിനാരായണ വിഭാഗത്തിലെ ആത്മീയ നേതാവായ മഹന്ത് സ്വാമി മഹാരാജ് ആണ് സമര്‍പ്പണ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്. ഇതിനായി അദ്ദേഹം ഇന്ത്യയില്‍ നിന്ന് ജോഹന്നാസ്ബര്‍ഗിലെത്തുകയായിരുന്നു. ഉദ്ഘാടനത്തിന് മുന്നോടിയായി ഫെബ്രുവരി 1ന് ഒട്ടേറെ സന്യാസിമാര്‍ പങ്കെടുത്ത ഒരു നഗരഘോഷയാത്ര നടന്നിരുന്നു.
advertisement
ദാരിദ്ര്യം, തൊഴിലില്ലായ്മ, അക്രമം, ലഹരിവസ്തുക്കളുടെ ദുരുപയോം, ലിംഗാധിഷ്ഠിത അക്രമം തുടങ്ങിയ രാജ്യത്തെ വെല്ലുവിളികള്‍ നേരിടുന്നതിന് സര്‍ക്കാരുമായി കൈകോര്‍ത്ത് പ്രവര്‍ത്തിക്കാന്‍ മഷാറ്റൈല്‍ ബാപ്‌സിനെ ക്ഷണിച്ചു.മതപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ, വിവിധ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും വിദ്യാഭ്യാസ പരിപാടികള്‍ക്കും വിവിധ പശ്ചാത്തലങ്ങളില്‍ നിന്നുള്ള ആളുകളെ ഒരുമിച്ച് ചേര്‍ക്കുന്ന പരിപാടികള്‍ സംഘടിപ്പിക്കുന്നതിനും ഈ സമുച്ചയം ഒരു പ്രധാന പങ്ക് വഹിക്കുമെന്ന് കരുതുന്നു.
advertisement
advertisement
advertisement
advertisement
ദക്ഷിണാഫ്രിക്കയില്‍ വളരെ സജീവമായ ഹിന്ദുസമൂഹമുണ്ട്. ശ്രീ സനാതന്‍ ഹിന്ദു മന്ദിര്‍, ഡര്‍ബന്‍ ഹിന്ദു ക്ഷേത്രം, ശ്രീ വിശ്വരൂപ സനാതന്‍ ഹിന്ദു യൂണിയന്‍ ക്ഷേത്രം എന്നിവ രാജ്യത്തെ പ്രധാനപ്പെട്ട ഹിന്ദുക്ഷേത്രങ്ങളില്‍ ചിലതാണ്. ജോഹാസ്ബര്‍ഗിലെ ശ്രീ ചിദംബരം മാരുതി ക്ഷേത്രം അവിടുത്തെ ഇന്ത്യന്‍ സമൂഹത്തിന്റെ ജനപ്രിയ ആരാധനാലയമാണ്.