ത്രികോണ പ്രണയം പല സിനിമകളിലും പ്രമേയം ആയി വന്നിട്ടുണ്ട്. മലയാളത്തിൽ 'ഹരികൃഷ്ണൻസ്' എന്ന ചിത്രത്തിലും അത്തരമൊരു പ്രണയം തന്നെയായിരുന്നു. നായികയെ പ്രേമിക്കുന്ന രണ്ട് നായകന്മാർ. എന്നാൽ അവസാനം അതിലൊരാളെ നായിക തെരഞ്ഞെടുക്കുന്നിടത്താണ് ചിത്രം അവസാനിക്കുന്നത്. സിനിമകളിൽ കണ്ടിട്ടുള്ള മിക്ക ത്രികോണ പ്രണയങ്ങളിലും അവസാനം രണ്ട് പേർ സന്തോഷമായി ജീവിക്കുകയും ഒരാളുടെ ഹൃദയം തകരുകയുമാണ് പതിവ്.
'ഞങ്ങളെ സംബന്ധിച്ചിടത്തോളം മൂന്ന് ആളുകൾ തമ്മിലുള്ള ബന്ധം എന്നത് ഒരു ചോദ്യമല്ല. ഞങ്ങൾ തമ്മിലുള്ള കെമിസ്ട്രി വളരെ ശക്തമാണ്. മറ്റേയാൾ ചിന്തിക്കുന്നതോ അല്ലെങ്കിൽ അനുഭവിക്കുന്നതോ പരസ്പരം മനസിലാക്കാൻ സാധിക്കുന്നു എന്നതാണ് വലിയ കാര്യം.. ഈ വികാരം എന്താണെന്ന് വാക്കുകളിൽ വിവരിക്കാനാകില്ല' ഡിനോ പറയുന്നു.
ജീവിതം പോസിറ്റീവ് ആയി കാണാനാണ് ശ്രമിക്കുന്നത്. നെഗറ്റീവ് കാര്യങ്ങൾക്ക് ശ്രദ്ധ കൊടുത്ത് സമയവും ഊർജവും കളയാന്‍ താത്പ്പര്യമില്ല' ഡിനോ വ്യക്തമാക്കി. എല്ലാ ബന്ധങ്ങളിലെയും പോയും ഈ മൂവർക്കുമിടയിലും പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. എന്നാൽ അപ്പോൾ ഭൂരിപക്ഷം നോക്കി അന്തിമ തീരുമാനം എടുക്കാറാണ് പതിവ്. ആര്‍ക്കെങ്കിലും ഒരാൾക്ക് എന്തെങ്കിലും പ്രശ്നം വന്നാൽ അത് മൂന്നു പേരുടെയും പ്രശ്നമായി കണ്ട് പരിഹാരത്തിന് ശ്രമിക്കും.