76 വയസുള്ള സ്ത്രീയ്ക്ക് 47 കാരിയായ മകളുടെ സമപ്രായക്കാരനുമായി പ്രണയം; പരിഹാരം തേടി മകൾ
- Published by:meera_57
- news18-malayalam
Last Updated:
അമ്മയുടെ കാമുകൻ മൂന്നു തവണ വിവാഹമോചനം നേടിയിട്ടുണ്ട്. ഇയാളുടെ ഉദ്ദേശ്യലക്ഷ്യങ്ങളിൽ സംശയവുമായി മകൾ
പ്രേമത്തിന് കണ്ണും മൂക്കും ഇല്ല എന്ന പ്രയോഗം വളരെ ഏറെ പഴകിക്കഴിഞ്ഞു. ഇന്ന് പ്രായം അതിനൊരു തടസമാകില്ല എന്നുവേണം അൽപ്പംകൂടി കൃത്യമായി പറയാൻ. വാർദ്ധക്യത്തിലെത്തിയ അമ്മയുടെ പ്രണയം സൃഷ്‌ടിച്ച പൊല്ലാപ്പിൽ പരിഹാരം തേടിയെത്തിയിരിക്കുകയാണ് ഒരു മകൾ. അമ്മയുടെ പ്രായവും, അവരുടെ കാമുകന്റെ പ്രായവുമാണ് ഇവർക്ക് വിഷയം. 76കാരി പ്രണയിക്കുന്ന ആളിന് മകളുടെ പ്രായമുണ്ട്. മകൾക്ക് വയസ് 47, അമ്മയുടെ കാമുകന് 49 വയസും. അമ്മയുടെ തീരുമാനം തനിക്കു സൃഷ്‌ടിച്ച അസ്വസ്ഥതകളാണ് മകൾക്ക് തുറന്നു പറയാനുണ്ടായിരുന്നത്
advertisement
പേര് വെളിപ്പെടുത്താത്ത സ്ത്രീയുടെ 76കാരിയായ മാതാവ് അവരുടെ പിതാവിന്റെ മരണശേഷം ആദ്യമായി ഏർപ്പെടുന്ന പ്രണയബന്ധമാണത്രെ ഇത്. ഏഴു വർഷങ്ങൾക്ക് മുൻപാണ് യുവതിയുടെ പിതാവിന്റെ മരണം. തന്നെക്കാൾ 27 വയസ് കുറവുള്ള വ്യക്തി ഇന്ന് അമ്മയുടെ ഒപ്പമാണ് താമസം. ഇയാൾ മൂന്നു തവണ വിവാഹമോചനം നേടിയിട്ടുണ്ട്. ഇയാളുടെ ഉദ്ദേശ്യലക്ഷ്യങ്ങളിൽ മകൾക്ക് ചില സംശയങ്ങൾ ആരംഭിച്ചു കഴിഞ്ഞു (തുടർന്ന് വായിക്കുക)
advertisement
എഴുത്തുകാരിയും പത്രപ്രവർത്തകയുമായ കാൻഡിസ് ബ്രാത്ത്‌വൈറ്റ്, നടിയും ഓൺലൈൻ പേഴ്സണാലിറ്റിയുമായ കൊക്കോ സാരെൽ എന്നിവരുടെ 'ക്ലോസെറ്റ് കൺഫെഷൻസ്' എന്ന പോഡ്കാസ്റ്റിലാണ് മകൾ തന്റെ വിഹ്വലതകൾക്ക് പരിഹാരം തേടിയെത്തിയത്. ഇവരും രണ്ടു കുട്ടികളുടെ മാതാവാണ്. വിവാഹിതയെങ്കിലും, തന്റേത് വിരസമായ ജീവിതമാണെന്നും ഇവർ പറയുന്നു. അടുത്തിടെ സമ്പന്നയായ അമ്മയുടെ കൂടെ താമസിക്കുന്ന ഇയാളുമായി കൂടുതൽ സമയം ചിലവഴിക്കാൻ സാഹചര്യം ലഭിച്ചതിനു ശേഷമാണ് യുവതിയുടെ അസ്വസ്ഥത മുറുകിയത്
advertisement
advertisement
അവരുടെ പ്രായവ്യത്യാസം എന്നിൽ അലോസരമുണ്ടാക്കുന്നു. അമ്മ സമ്പന്നയാണ്. അവരുടെ കാമുകൻ സാമ്പത്തിക പരാധീനതകൾ ഉള്ളയാളുമാണ്. അയാൾ എന്റെ പിതാവിന് പകരക്കാരനാകുന്നതിലും എനിക്ക് പ്രശ്നമില്ല. ഇയാൾക്കൊപ്പം സമയം ചിലവഴിച്ചതിനു ശേഷം, എനിക്ക് അയാളെ സഹിക്കാൻ സാധിക്കില്ല എന്നെനിക്ക് മനസിലായി. പ്രശ്നങ്ങൾ സൃഷ്‌ടിക്കാൻ ഉദ്ദേശിച്ചുള്ള അയാളുടെ ചില പരാമർശങ്ങളിൽ ഞാൻ വളരെ പ്രയാസപ്പെട്ടു നിശബ്ദത പാലിക്കാറുണ്ട്. അയാൾ ബുദ്ധിമാനോ തമാശക്കാരനോ അല്ലെങ്കിലും, അങ്ങനെയെല്ലാം ആണ് എന്നയാൾ ചിന്തിക്കുന്നുണ്ട്...
advertisement
ഒപ്പം നിന്നാൽ വിരസത സൃഷ്‌ടിക്കുന്ന സ്വഭാവക്കാരനാണയാൾ. പക്ഷെ എന്റെ അമ്മ അയാളിൽ എന്തോ കാണുന്നു. ഏറെക്കാലത്തെ വൈഷമ്യങ്ങൾക്ക് ശേഷം അമ്മ കണ്ടെത്തിയ വ്യക്തിയായതിനാൽ, എനിക്ക് അവരുടെ സന്തോഷം തല്ലിക്കെടുത്തുന്ന ഒന്നും പറയാൻ സാധിക്കുന്നില്ല' എന്ന് മകൾ. ഈ ബന്ധത്തിൽ വഞ്ചിക്കപ്പെടാതിരിക്കാൻ, അമ്മയുമായി ഒരു കൂടിക്കാഴ്ച നടത്തി, തന്റെ സമ്പാദ്യങ്ങൾ എല്ലാം അവർ സുരക്ഷിതമാക്കിയിട്ടുണ്ട് എന്ന് ഉറപ്പുവരുത്താൻ കാൻഡിസും സാരെലും യുവതിക്ക് ഉപദേശം നൽകി