രവിവർമ്മ ചിത്രങ്ങളുടെ ആരാധികയായ അധ്യാപികയ്ക്ക് സഹപ്രവർത്തകർ ഒരുക്കിയ യാത്രയയപ്പ് ശ്രദ്ദേയമാകുന്നു. കൊച്ചി സെന്റ് തെരേസാസ് കോളജിൽ ആണ് സംഭവം. രവിവർമ്മാ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ ഓരോന്നായി അണിഞ്ഞൊരുങ്ങി അരങ്ങിലെത്തിയപ്പോൾ യാത്രയയപ്പ് ഹൃദ്യമായി. ഡോ. ലതാ നായർ എന്ന അധ്യാപികയ്ക്കാണ് യാത്രയയപ്പ് ഒരുക്കിയത്.