TRENDING:

'ജലീലിന്റെ രാജി ആവശ്യപ്പെടുന്നവർ മതേതര ജനാധിപത്യ നവോത്ഥാന മൂല്യങ്ങൾ ഉൾക്കൊള്ളാൻ കഴിയാത്ത പരമ പിന്തിരിപ്പന്മാർ'

Last Updated:

''ഉമ്മർകോയ മുതൽ ആര്യാടൻവരെയുള്ള കോൺഗ്രസുകാരും മുഹമ്മദ് കോയ മുതൽ അബ്ദുറബ്ബ് വരെയുള്ള ലീഗുകാരും മന്ത്രിമാരായിട്ടുണ്ടെങ്കിലും അവരാരെങ്കിലും ദുബായിൽ നിന്ന് വിശുദ്ധ ഖുർആൻ കൊണ്ടുവന്ന് മലപ്പുറത്ത് വിതരണം ചെയ്തോ ?''

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പാഴ്സൽ വിതരണ വിവാദവുമായി ബന്ധപ്പെട്ട് മന്ത്രി കെ ടി ജലീലിനെ പരോക്ഷമായി ട്രോളി അഡ്വ. എ. ജയശങ്കർ. ഉമ്മർകോയ മുതൽ ആര്യാടൻവരെയുള്ള കോൺഗ്രസുകാരും മുഹമ്മദ് കോയ മുതൽ അബ്ദുറബ്ബ് വരെയുള്ള ലീഗുകാരും മന്ത്രിമാരായിട്ടുണ്ടെങ്കിലും അവരാരെങ്കിലും ദുബായിൽ നിന്ന് വിശുദ്ധ ഖുർആൻ കൊണ്ടുവന്ന് മലപ്പുറത്ത് വിതരണം ചെയ്തോ എന്ന് ഫേസ്ബുക്ക് പോസ്റ്റിൽ ജയശങ്കർ ചോദിക്കുന്നു. ഖുർ ആൻ വിതരണം ചെയ്യാൻ മതേതര പുരോഗമന നവോത്ഥാന മന്ത്രിസഭാംഗമായ ജലീലിനെ കഴിഞ്ഞുള്ളൂവെന്നും അദ്ദേഹം കുറിക്കുന്നു. ജലീലിന്റെ രാജി ആവശ്യപ്പെടുന്നവർ മതേതര ജനാധിപത്യ നവോത്ഥാന മൂല്യങ്ങൾ ഉൾക്കൊള്ളാൻ കഴിയാത്ത പരമ പിന്തിരിപ്പന്മാരാണെന്നും ജയശങ്കർ പറയുന്നു.
advertisement

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

മലപ്പുറം സുൽത്താൻ എന്നറിയപ്പെടുന്ന മന്ത്രി കെടി ജലീൽ ദുബായിൽ നിന്ന് ഖുർആൻ കൊണ്ടുവന്നതിന് കോൺസുലേറ്റിലും രേഖയില്ല, കസ്റ്റംസിലും രേഖയില്ല, സീആപ്റ്റിലും രേഖയില്ല എന്നാണ് ബൂർഷ്വാ പത്രങ്ങൾ അലമുറയിട്ടു കരയുന്നത്. പ്രതിപക്ഷ നേതാക്കൾ അതാവർത്തിക്കുന്നു. അസൂയക്കാർ അങ്ങനെ പലതും പറയും. നമ്മൾ ഗൗനിക്കേണ്ട.

ഉമ്മർകോയ മുതൽ ആര്യാടൻ വരെ എത്ര കോൺഗ്രസുകാർ, മുഹമ്മദ്കോയ മുതൽ അബ്ദുറബ്ബ് വരെ എത്രയെത്ര ലീഗുകാർ ഇവിടെ മന്ത്രിമാരായിരുന്നു. അവരാരെങ്കിലും ദുബായിൽ നിന്ന് വിശുദ്ധ ഖുർആൻ കൊണ്ടുവന്നു മലപ്പുറത്ത് വിതരണം ചെയ്തോ? ഇല്ല. അതിന് ഈ മതേതര പുരോഗമന നവോത്ഥാന മന്ത്രിസഭാംഗമായ ജലീൽ സാഹിബിനേ കഴിഞ്ഞുളളൂ.

advertisement

ജലീലിന്റെ രാജി ആവശ്യപ്പെടുന്നവർ മതേതര ജനാധിപത്യ നവോത്ഥാന മൂല്യങ്ങൾ ഉൾക്കൊളളാൻ കഴിയാത്ത പരമ പിന്തിരിപ്പന്മാരാണ്. അവരെ തിരിച്ചറിയുക, ഒറ്റപ്പെടുത്തുക.

TRENDING Fake and Fact| സർക്കാരിനെതിരായ വാർത്ത 'ഫേക്ക്' എന്ന് മുദ്ര; വിവാദമായപ്പോൾ പോസ്റ്റ് പിൻവലിച്ച് പിആർഡിയുടെ 'മാതൃക' [NEWS]COVID 19| 103 വയസുകാരന് കോവിഡ് മുക്തി; അഭിമാനത്തോടെ എറണാകുളം മെഡിക്കല്‍ കോളേജ്; പൂക്കൾ നൽകി യാത്രയാക്കി [NEWS] Sushant Singh Rajput| 'മദ്യപിച്ച അവസ്ഥയിൽ സുശാന്തിന്‍റെ സഹോദരി ലൈംഗിക താൽപര്യത്തോടെ പെരുമാറി'; റിയാ ചക്രബർത്തി[NEWS]

advertisement

ദുബായിൽ നിന്ന് യു.എ.ഇ. കോൺസുലേറ്റിലേക്കെന്ന പേരിൽ അയച്ച പാഴ്സലുകളെക്കുറിച്ച് ഒരു രേഖയും ഇല്ലെന്നാണ് അന്വേഷണ ഏജൻസികൾ പറയുന്നത്. നയതന്ത്ര ബാഗേജിന്റെ മറവിലുള്ള സ്വർണക്കടത്ത്‌ പിടിയിലായതോടെയാണ്‌ അന്വേഷണ ഏജൻസികൾ ദുബായിൽ നിന്നുള്ള പാഴ്‌സലുകളുടെ വിവരങ്ങൾ തേടാൻ ആരംഭിച്ചത്.

മലയാളം വാർത്തകൾ/ വാർത്ത/Buzz/
'ജലീലിന്റെ രാജി ആവശ്യപ്പെടുന്നവർ മതേതര ജനാധിപത്യ നവോത്ഥാന മൂല്യങ്ങൾ ഉൾക്കൊള്ളാൻ കഴിയാത്ത പരമ പിന്തിരിപ്പന്മാർ'
Open in App
Home
Video
Impact Shorts
Web Stories