TRENDING:

ചികിത്സയിലുള്ള യജമാനനെ കാത്ത് ആശുപത്രിക്ക് പുറത്ത് വളർത്തുനായ നിന്നത് ദിവസങ്ങളോളം; വീഡിയോ വൈറൽ

Last Updated:

രാവിലെ ഒൻപതുമണിക്ക്​ നായ​ ആ​ശുപത്രിയുടെ പുറത്തെത്തും. പിന്നീട്​ എവിടെയും പോകില്ല. അക​ത്തേക്ക്​ പ്രവേശിക്കുകയുമില്ല. വാതിൽ തുറന്നാൽ തല അകത്തേക്കിട്ട്​ യജമാനനെ തിരയും

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അങ്കാര: മനുഷ്യരും വളർത്തുനായ്ക്കളും തമ്മിലുള്ള സ്നേഹ ബന്ധത്തിന്റെ കഥകൾ ഒട്ടേറെ കേട്ടവരാണ് നമ്മൾ. ഇപ്പോൾ തുർക്കിയിലെ ബോൺകുക്ക് എന്ന വളർത്തുനായയുടെ സ്നേഹമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ആശുപത്രിയുടെ മുൻപിൽ ബോൺകുക്ക്​ എന്ന വളർത്തുനായ ദിവസവും രാവിലെ കൃത്യം ഒൻപതുമണി​ക്ക്​ എത്തും. വൈകുന്നേരം വരെ ആശുപത്രി വാതിലിന്​ സമീപം സമയം ചെലവഴിക്കും. ആശുപത്രിയുടെ അകത്തേക്ക്​ പ്രവേശിക്കില്ല. വാതിൽ തുറന്നാൽ പതുക്കെ തല ഉയർത്തി അക​ത്ത്​ തന്‍റെ യജമാനനായ സെമൽ സെന്റർക്കിനെ തിരയും.
advertisement

Also Read- ലോകത്തിലെ ഏറ്റവും വൃത്തിഹീനനായ മനുഷ്യൻ; കുളിച്ചിട്ട് 67 വർഷം; ഇറാനിലെ അമൗ ഹാജിയെ അറിയുമോ?

തുർക്കി സ്വദേശിയായ സെമൽ സെന്റർക്കിന്‍റെ വളർത്തുനായയാണ്​ ബോൺകുക്ക്​. സെമലിന്​ അസുഖം ബാധിച്ചതോടെ ജനുവരി 14ന്​ ആംബുലൻസിൽ ട്രാബ്​സോണിലെ ആശുപത്രിയിലേക്ക്​ മാറ്റുകയായിരുന്നു. ആംബുലൻസിന്​ പിറകെയോടി ബോൺകുക്കും ആശുപത്രിയിലെത്തി. ആശുപത്രിയുടെ പുറത്ത്​ തന്റെ യജമാനനെ കാത്ത്​ നായ പകൽ മുഴുവൻ ചെലവഴിക്കുകയായിരുന്നു. ബോൺകുക്കിനെ സെമലിന്റെ മകൾ അയ്​നൂർ എഗേലി രാത്രി വീട്ടിലെത്തിക്കുമെങ്കിലും രാവിലെ കൃത്യം ഒമ്പതുമണിയാകു​മ്പോൾ ബോൺകുക്ക്​ ആശുപത്രിക്ക്​ മുമ്പിലെത്തും.

advertisement

Also Read- ഇരുപത് വർഷം മുമ്പ് ഭർത്താവ് സ്വപ്നം കണ്ട അതേ നമ്പർ; 365 കോടി രൂപ ലോട്ടറി അടിച്ച് സ്ത്രീ

'രാവിലെ ഒൻപതുമണിക്ക്​ നായ​ ആ​ശുപത്രിയുടെ പുറത്തെത്തും. പിന്നീട്​ എവിടെയും പോകില്ല. അക​ത്തേക്ക്​ പ്രവേശിക്കുകയുമില്ല. വാതിൽ തുറന്നാൽ തല അകത്തേക്കിട്ട്​ യജമാനനെ തിരയും' -ആശുപത്രിയുടെ സുരക്ഷ ജീവനക്കാരൻ മുഹമ്മദ്​ അക്​ഡെനിസ്​ പറഞ്ഞു. ഒരാഴ്ചയാണ്​ ബോൺകുക്ക്​ സെമലിനെ ആശുപത്രിയുടെ മുമ്പിൽ കാത്തിരുന്നത്​. കടുത്ത വെയിൽ പോലും വകവെക്കാതെ ആശുപത്രിയുടെ വാതിലിന് മുന്നിൽ നിൽക്കുന്ന നായയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

advertisement

Also Read- ആമസോണിൽ നിന്നും വാങ്ങിക്കഴിച്ചതിന് ' അത്ര രുചിയില്ല; വയറിളക്കവും ഉണ്ടായി'; വൈറലായി 'ചാണക വരളി' റിവ്യു

വീഡിയോ കാണാം:

Also Read- 'പുലിയെ കൊന്നു കറിവെച്ചു; ആനയെ പെട്രോളൊഴിച്ച് തീവെച്ച് കൊന്നു;അച്ഛനെ പട്ടിണിക്കിട്ടു കൊന്നു'; മസിനഗുഡി സംഭവത്തിൽ ഉൾപ്പെടെ നാലും മലയാളി ബന്ധമുള്ള ക്രൂരത

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

രോഗം ഭേദമായ സെമൽ ബുധനാഴ്ച ആശുപത്രി വാസം അവസാനിപ്പിച്ചു. വീൽചെയറിൽ പുറത്തെത്തിയ സെമലിനെ ബോൺകുക്ക്​ സ്നേഹം കൊണ്ട്​ പൊതിയുകയായിരുന്നു. ആശുപത്രി വരാന്തയിൽ നായ്​ക്കൊപ്പം സമയം ചെലവഴിച്ച ശേഷമാണ്​ ഇരുവരും വീട്ടിലേക്ക്​ മടങ്ങിയത്​. 'അവൾക്ക്​ എന്നോട്​ വളരെ അടുപ്പമാണ്​. അവളെ എനിക്കും വളരെയധികം മിസ്​ ചെയ്​തിരുന്നു' -സെമൽ പറഞ്ഞു. വാഹനത്തിൽ ബോൺകുക്കിനെയും കൂട്ടിയായിരുന്നു സെമലിന്‍റെ വീട്ടിലേക്കുള്ള മടക്കയാത്ര.

Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ചികിത്സയിലുള്ള യജമാനനെ കാത്ത് ആശുപത്രിക്ക് പുറത്ത് വളർത്തുനായ നിന്നത് ദിവസങ്ങളോളം; വീഡിയോ വൈറൽ
Open in App
Home
Video
Impact Shorts
Web Stories