ഇരുപത് വർഷം മുമ്പ് ഭർത്താവ് സ്വപ്നത്തിൽ കണ്ട അതേ നമ്പർ തന്നെ ലോട്ടറി എടുത്ത സ്ത്രീയെ തേടിയെത്തിയത് അത്യപൂർവ ഭാഗ്യം. ടൊറന്റോയിലുള്ള സ്ത്രീയ്ക്കാണ് ഭർത്താവിന്റെ സ്വപ്നത്തിൽ കണ്ട നമ്പർ ഭാഗ്യം കൊണ്ടു നൽകിയത്.
ഡിസംബർ 20 നാണ് ഡെങ് പ്രവാറ്റ്ഡോം എന്ന ടൊറന്റോ സ്വദേശിയായ സ്ത്രീ ലോട്ടറി എടുത്തത്. ഇരുപത് വർഷം മുമ്പ് ഭർത്താവ് സ്വപ്നത്തിൽ കണ്ട നമ്പർ ഓർത്തെടുത്ത് അതു തന്നെയായിരുന്നു സ്ത്രീ ലോട്ടറിക്കായി തിരഞ്ഞെടുത്തത്.
You may also like:ക്രിസ്മസ് ന്യൂ ഇയർ ബമ്പർ | ഒടുവിൽ ആ ഭാഗ്യശാലിയെ കണ്ടെത്തി; 12 കോടി തെങ്കാശിപട്ടണത്തിലേക്ക്
50 കോടി ഡോളറാണ് ഡെങ്ങിന് ജാക്ക്പോട്ടായി ലഭിച്ചിരിക്കുന്നത്. ഏകദേശം 365 കോടിയോളം രൂപ വരും ഇത്. ജോലി നഷ്ടമായിരിക്കുന്ന സമയത്ത് ലഭിച്ച വരം എന്നാണ് ഡെങ് ജാക്ക്പോട്ട് നേട്ടത്തെ കുറിച്ച് പറയുന്നത്.
You may also like:ക്രിസ്‌മസ് പുതുവര്‍ഷ ബമ്പർ ഒന്നാം സമ്മാനം പാറശാലയിൽ; 12 കോടി ആര്യങ്കാവ് വഴി അതിർത്തി കടന്നോ?
കോവിഡ് മഹാമാരിയും ലോക്ക്ഡൗണും പിന്നാലെ ജോലിയും നഷ്ടമായി ജീവിതം എങ്ങനെ മുന്നോട്ടുകൊണ്ടുപോകും എന്ന ആധിയിൽ കഴിയുകയായിരുന്നുവെന്ന് ഡെങ് പറയുന്നു. ലോട്ടറിയിലൂടെ ലഭിച്ച പണം ഉപയോഗിച്ച് മക്കളെ നല്ല രീതിയിൽ വളർത്താനാകുമെന്നും സ്ത്രീ പ്രതീക്ഷയോടെ പറയുന്നു.
കുട്ടികൾ ഇനി എന്ത് ആഗ്രഹിച്ചാലും അത് സാധിച്ചു കൊടുക്കാനുള്ള പണം തനിക്ക് ലഭിച്ചു കഴിഞ്ഞു. ഇതിൽപരം സന്തോഷം മറ്റെന്തുണ്ട്. മക്കൾക്കും തനിക്കുമായി നല്ല കുറച്ച് വസ്ത്രങ്ങളും സ്വന്തമായി ഒരു കാറും കൂടി വേണമെന്നാണ് ഡെങ്ങിന്റെ ആഗ്രഹം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.