Also Read-ഇടുക്കി ഡാമിൽ ജലനിരപ്പുയരുന്നു; ആദ്യ ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു
കഴിഞ്ഞ ദിവസം വരെയുള്ള കണക്ക് പ്രകാരം കോവിഡ് രോഗികളിൽ 60 ശതമാനത്തിന് മുകളിലും വീടുകളിലാണ് കഴിയുന്നത്. 59,657 പേരാണ് വീട്ടിൽ ചികിത്സ തുടരുന്നത്. സംസ്ഥാനത്ത് തിരുവനന്തപുരത്താണ് ആദ്യം വീട്ടുചികിത്സ ആരംഭിച്ചതെങ്കിലും കൂടുതൽ രോഗികൾ വീടുകളിൽ കഴിയുന്നത് എറണാകുളത്താണ് 9041 പേർ. തിരുവനന്തപുരം (6502), കോഴിക്കോട് (6923), കൊല്ലം(5554), തൃശൂർ(5896), മലപ്പുറം (5494) കണ്ണൂർ(5088), എന്നീ ഏഴ് ജില്ലകളിൽ 5000ത്തിന് മുകളിലാണ് വീട്ടുപരിചരണത്തിലുള്ളവരുടെ എണ്ണം.
advertisement
ആരോഗ്യാവസ്ഥ മോശമാകുന്നതിനെ തുടർന്ന് ദിവസം ശരാശരി 10 പേരെ വരെ വീടുകളിൽനിന്ന് ആശുപത്രികളിലേക്ക് മാറ്റേണ്ടി വരുന്നുണ്ടെന്നാണ് കണക്ക്. കാര്യമായ ലക്ഷണങ്ങളും ആരോഗ്യപ്രശ്നങ്ങളുമില്ലാത്തവരെയാണ് വീടുകളിലേക്ക് അയക്കുന്നത്. അതുകൊണ്ട് തന്നെ വീട്ടുചികിത്സയിൽ രോഗമുക്തിയുടെ കാര്യത്തിലും മുന്നിലാണ്. കാര്യമായ ലക്ഷണങ്ങളില്ലാത്തതിനാൽ ചുരുങ്ങിയ സമയത്തിനുള്ളിലാണ് രോഗമുക്തി നേടുന്നത്.
പത്തനംതിട്ടയിൽ 96 വയസ്സുകാരി വീട്ടുചികിത്സയിൽ രോഗമുക്തി നേടിയത് ഫലപ്രദമായ അതിജീവന മാതൃകയായാണ് ആരോഗ്യ വകുപ്പ് ചൂണ്ടിക്കാട്ടുന്നത്. അടിയന്തര സാഹചര്യങ്ങളിൽ ഇടപെടാനുള്ള ആംബുലൻസ് അടക്കം സൗകര്യം എപ്പോഴും സജ്ജമായിരിക്കണമെന്നതാണ് വെല്ലുവിളി. കൂടുതൽ പേരെ വീടുകളിൽനിന്ന് ഐ.സി.യുവിലടക്കം പ്രവേശിപ്പിക്കേണ്ടി വരുന്നുവെങ്കിൽ കോവിഡ് വ്യാപനം വഷളാകുന്നുവെന്ന സൂചനയാണെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്.
Also Read-Sabarimala Pilgrimage 20-21| 'നീക്കം ആചാരലംഘനത്തിന്'; സർക്കാർ തീരുമാനത്തിനെതിരെ ശബരിമല കർമസമിതി
കൂടാതെ സമ്പർക്കം മൂലം കുടുംബാംഗങ്ങൾ രോഗബാധിതരാകുന്ന സംഭവങ്ങളുണ്ട്. കുടുംബാംഗങ്ങളെ പരിശോധനക്ക് കൊണ്ടുപോകുന്നതിന് മതിയായ സൗകര്യങ്ങളില്ലാത്തതാണ് മറ്റൊരു പ്രതിസന്ധി.