കണ്ടയിന്‍മെന്‍റ് സോണ്‍; നിയന്ത്രണം പാലിച്ച് കടകൾ തുറക്കാൻ അനുവദിക്കണം; പ്രതിഷേധത്തിനൊരുങ്ങി കോഴിക്കോട്ടെ വ്യാപാരികൾ
- Published by:Asha Sulfiker
- news18-malayalam
Last Updated:
പൊലീസിന്‍റെയും ജില്ലാഭരണകൂടത്തിന്‍റെയും നിലപാടിൽ പ്രശ്നത്തിന് പരിഹാരമായില്ലെങ്കിൽ സംസ്ഥാന വ്യാപകമായി കടയടപ്പ് സമരത്തിലേക്ക് നീങ്ങുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി
കോഴിക്കോട്: കണ്ടയിന്‍മെന്‍റ് സോണിലെ നിയന്ത്രണങ്ങള്‍ സംബന്ധിച്ച് കോഴിക്കോട് ജില്ലാ ഭരണകൂടവും വ്യാപാരികളും തമ്മിലുള്ള തർക്കം മുറുകുന്നു. കണ്ടയിന്‍മെന്‍റ് സോണിൽ എല്ലാ കടകളും നിയന്ത്രണം പാലിച്ച് തുറക്കാൻ അനുവദിക്കണമെന്നാവശ്യം ഉന്നയിച്ച് വ്യാഴാഴ്ചാ ജില്ലയിലെ എല്ലാ കടകളും അടച്ചിടാനാണ് തീരുമാനം. കണ്ടയിന്‍മെന്‍റ് സോണായി പ്രഖ്യാപിക്കുന്ന സ്ഥലങ്ങളിൽ തുടർച്ചയായി കടകൾ അടച്ചിടുന്നത് പ്രതിസന്ധി സൃഷ്ടിച്ച സാഹചര്യത്തിലാണ് വ്യാപാരികൾ സമരത്തിലേക്ക് നീങ്ങുന്നത്.
വ്യാഴാഴ്ച രാവിലെ ആറു മണി മുതൽ വൈകിട്ട് ആറ് വരെയാണ് കടകൾ അടച്ചിടുക. കണ്ടയ്‌മെന്‍റ് സോണുകളിലും കടകൾ തുറക്കാൻ അനുവദിക്കണമെന്നാണ് പ്രധാന ആവശ്യം. കണ്ടയിന്‍മെന്‍റ് സോണുകളിൽ സൂപ്പർ മാർക്കറ്റുകളും മാളുകളും തുറക്കാൻ പൊലീസ് അനുവദിക്കുകയും ചെറിയ കടകൾ അടപ്പിക്കുകയും ചെയ്യുന്നെന്നും വ്യാപാരികൾ ആരോപിക്കുന്നു.
advertisement
കണ്ടയിൻമെന്റ് സോണുകളിൽ പൊതു വാഹനഗതാഗതം, ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ, സർക്കാർ ഓഫിസുകൾ, മറ്റ് ഓഫിസുകൾ എന്നിവ പതിവുപോലെ പ്രവർത്തിക്കുന്നു. ഹോട്ടൽ, പലചരക്ക്, പഴം -പച്ചക്കറിക്കട എന്നിവക്കും തുറക്കാം. ഇവര്‍ക്കൊന്നുമില്ലാത്ത വിലക്ക് മറ്റുകടകള്‍ക്ക് ഏര്‍പ്പെടുത്തുന്നത് നീതിയല്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി കെ. സേതുമാധവൻ പറഞ്ഞു.
പൊലീസിന്‍റെയും ജില്ലാഭരണകൂടത്തിന്‍റെയും നിലപാടിൽ പ്രശ്നത്തിന് പരിഹാരമായില്ലെങ്കിൽ സംസ്ഥാന വ്യാപകമായി കടയടപ്പ് സമരത്തിലേക്ക് നീങ്ങുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പറയുന്നു. വാർഡ് ആർ.ആർ.ടി കളിൽ വ്യാപാരി പ്രതിനിധികളെ കൂടി ഉൾപ്പെടുത്തണമെന്ന് വ്യാപാരിവ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടു. പ്രതിഷേധത്തിന്‍റെ ഭാഗമായി മേലെ പാളയത്ത് ഇന്നലെ വ്യാപാരികൾ സൂചന സമരം നടത്തി. പ്രദേശത്തെ തുറക്കാൻ അനുമതിയുള്ള കടകളും സമരത്തോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു അടച്ചിട്ടു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 13, 2020 8:15 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കണ്ടയിന്‍മെന്‍റ് സോണ്‍; നിയന്ത്രണം പാലിച്ച് കടകൾ തുറക്കാൻ അനുവദിക്കണം; പ്രതിഷേധത്തിനൊരുങ്ങി കോഴിക്കോട്ടെ വ്യാപാരികൾ