TRENDING:

Covid19| കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന തിരുപ്പതി എംപി ബല്ലി ദുർഗപ്രസാദ് റാവു അന്തരിച്ചു

Last Updated:

കോവിഡ് ബാധയെ തുടർന്ന് ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇദ്ദേഹത്തിന് നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
‌ഹൈദരാബാദ്: തിരുപ്പതിയിൽ നിന്നുള്ള ലോക്സഭ എംപിയും വൈഎസ്ആർ കോൺഗ്രസ് നേതാവുമായ ബല്ലി ദുർഗപ്രസാദ് അന്തരിച്ചു. 64 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് വൈകിട്ട് നാല് മണിയോടെയായിരുന്നു മരണം.
advertisement

കോവിഡ് ബാധയെ തുടർന്ന് ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇദ്ദേഹത്തിന് നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. നെല്ലൂരിൽ ജനിച്ച ദുർഗാപ്രസാദ് 26ാം വയസിൽ തെലുഗു ദേശം പാർട്ടി സ്ഥാപകൻ എൻ ടി രാമ റാവുവിന്റെ സ്വാധീനത്താലാണ് രാഷ്ട്രീയത്തിലേക്കെത്തിയത്.

നെല്ലൂരിലെ ഗുണ്ടൂർ നിയോജക മണ്ഡലത്തിൽ നിന്ന് 1985, 1994, 1999,2009 എന്നീ വർഷങ്ങളിൽ എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിലാണ് വൈഎസ്ആർകോൺഗ്രസ് പാർട്ടിനിന്നുള്ള എംപിയായി തെരഞ്ഞെടുക്കപ്പെട്ടത്.

advertisement

advertisement

1996-98 കാലഘട്ടത്തിൽ ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ മന്ത്രിസഭയിൽ മന്ത്രിയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി, ആന്ധ്ര മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡി, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു എന്നിവർ അനുശോചിച്ചു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അദ്ദേഹം വളരെയധികം അനുഭവ സമ്പത്തുള്ള നേതാവാണെന്നും ആന്ധ്രപ്രദേശിന്റെ പുരോഗതിക്ക് വേണ്ടി വളരെയധികം സംഭാവനകൾ നൽകിയിട്ടുള്ള ആളാണെന്നും പ്രധാനമന്ത്രി അനുശോചിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid19| കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന തിരുപ്പതി എംപി ബല്ലി ദുർഗപ്രസാദ് റാവു അന്തരിച്ചു
Open in App
Home
Video
Impact Shorts
Web Stories