COVID 19| മധ്യപ്രദേശിലെ കോൺഗ്രസ് എംഎൽഎ കോവിഡ് ബാധിച്ച് മരിച്ചു
COVID 19| മധ്യപ്രദേശിലെ കോൺഗ്രസ് എംഎൽഎ കോവിഡ് ബാധിച്ച് മരിച്ചു
ഡാംഗി മൂന്നാഴ്ചയായി കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു
MLA Govardhan Dangi
Last Updated :
Share this:
മധ്യപ്രദേശ് കോൺഗ്രസ് എംഎൽഎ ഗോവർദ്ധൻ ഡാംഗി കോവിഡ് ബാധിച്ച് മരിച്ചു. ഡാംഗി മൂന്നാഴ്ചയായി കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാവിലെ ഗുരുഗ്രാമിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് ഗോവർദ്ധൻ ഡാംഗി മരിച്ചത്.
ബിയോറ നിയോജക മണ്ഡലത്തിലെ എംഎൽഎയായ ഡാംഗിക്ക് ഓഗസ്റ്റ് മധ്യത്തിലാണ് കൊറോണ ബാധിക്കുന്നത്. ഭാര്യക്കും മകനും കോവിഡ് പോസിറ്റീവ് പരീക്ഷിച്ചതിനെ തുടർന്നാണ് ഡാംഗിക്കും കോവിഡ് സ്ഥിരീകരിച്ചത്.
ഭോപ്പാൽ ആശുപത്രിയിലെ ചികിത്സയിൽ ആരോഗ്യം മെച്ചപ്പെടാത്തതിനെ തുടർന്ന് ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഡാംഗിയുടെ നിര്യാണത്തിൽ മധ്യപ്രദേശ് കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് ജിതു പട്വാരി ട്വീറ്ററിൽ ദുഖം രേഖപ്പെടുത്തി.
Published by:user_49
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.