നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • വിവേകാനന്ദ റെഡ്ഡിയുടെ ദുരൂഹ മരണം: ശരീരത്തിൽ ഏഴ് മുറിവുകളുണ്ടെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്

  വിവേകാനന്ദ റെഡ്ഡിയുടെ ദുരൂഹ മരണം: ശരീരത്തിൽ ഏഴ് മുറിവുകളുണ്ടെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്

  വെള്ളിയാഴ്ച രാവിലെ വിവേകാനന്ദ റെഡ്ഡിയുടെ പേഴ്സനൽ അസിസ്റ്റന്റ് എംവി കൃഷ്ണ റെഡ്ഡിയാണ് മൃതദേഹം ആദ്യം കണ്ടത്. കിടപ്പു മുറിയിലും ബാത്ത് റൂമിലും രക്തക്കറകൾ കണ്ടെത്തിയിരുന്നു.

  news18

  news18

  • Share this:
   ഹൈദരാബാദ്: ദുരൂഹ സാഹചര്യത്തില്‍ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആന്ധ്ര പ്രദേശ് മുൻമുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയുടെ ഇളയ സഹോദരനും മുൻ മന്ത്രിയുമായ വൈഎസ് വിവേകാനന്ദ റെഡ്ഡിയുടെ ശരീരത്തിൽ ഏഴ് മുറിവുകൾ ഉണ്ടായിരുന്നുവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ആന്ധ്രയിലെ കടപ്പ ജില്ലയിലെ വസതിയിലാാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.

   also read: Newzealand Terror Attack:വെടിവയ്പ്പിൽ ദുഃഖം രേഖപ്പെടുത്തി മോദി: ന്യൂസിലാൻഡ് പ്രധാനമന്ത്രിക്ക് കത്തയച്ചു

   വൈഎസ്ആർസിപി നേതാവ് ജഗ്മോഹൻ റെഡ്ഡിയുടെ ചെറിയച്ഛനാണ് വിവേകാനന്ദ റെഡ്ഡി. ജഗ്മോഹൻ റെഡ്ഡിയും അമ്മ വിജയമ്മയും വിവേകാനന്ദ റെഡ്ഡിയുടെ വീട്ടിൽ എത്തിയിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ വിവേകാനന്ദ റെഡ്ഡിയുടെ പേഴ്സനൽ അസിസ്റ്റന്റ് എംവി കൃഷ്ണ റെഡ്ഡിയാണ് മൃതദേഹം ആദ്യം കണ്ടത്. കിടപ്പു മുറിയിലും ബാത്ത് റൂമിലും രക്തക്കറകൾ കണ്ടെത്തിയിരുന്നു.

   വിവേകാനന്ദ റെഡ്ഡിയുടെ അനന്തരവനും മുൻ എംപിയുമായ വൈഎസ് അവിനാഷ് റെഡ്ഡി മരണത്തിൽ അസ്വാഭാവികത ആരോപിച്ചു. അദ്ദേഹത്തിന്റെ തലയിൽ രണ്ട് മുറിവുകളും മുന്നിലും പിന്നിലും ഓരോ മുറിവുകളുമുണ്ട്. അതിനാൽ സംശയമുണ്ട്. ഇതിൽ വ്യക്തമായ അന്വേഷണം വേണം- അവിനാശ് റെഡ്ഡി പറഞ്ഞു.

   കഴിഞ്ഞ ദിവസം വിവേകാനന്ദ റെഡ്ഡി വീട്ടിൽ ഒറ്റയ്ക്കായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ ഹൈദരാബാദിലായിരുന്നു . അതേസമയം സംഭവത്തിൽ ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി പ്രത്യേക അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

   First published: