ന്യൂഡല്‍ഹി: പാര്‍ലമെന്റ് സമ്മേളനങ്ങൾക്ക് മുമ്പായി നടത്തിയ കോവിഡ് പരിശോധനയിൽ 25ലധികം എംപിമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 17 പേർ ലോക്സഭ എംപിമാരും 9 പേർ രാജ്യസഭ എംപിമാരുമാണെന്നാണ് വിവരം.
കോവിഡ് ബാധിച്ച ലോക്സഭഎംപിമാരിൽ 12 പേർ ബിജെപി അംഗങ്ങളാണ്. വൈഎസ്ആർ കോൺഗ്രസിൽ നിന്നുള്ള രണ്ട് എംപിമാർക്കും ശിവസേന, ഡിഎംകെ, ആർഎൽപി എന്നീ പാർട്ടികളിൽ നിന്നുള്ള ഓരോരുത്തർക്ക് വീതവും കോവിഡ് പോസിറ്റീവ് ആണ്. സെപ്തംബർ 13, 14 ദിവസങ്ങളിലാണ് ലോക്സഭംഗങ്ങൾക്ക് കോവിഡ് പരിശോധന നടത്തിയത്.
രാജ്യസഭാംഗങ്ങളിൽ ബിജെപിയിലും കോൺഗ്രസിലുമുള്ള രണ്ട് പേർക്കും എഐഎഡിഎംകെ, ടിആർഎസ്, എഎപി, തൃണമൂൽ കോൺഗ്രസ് എന്നീ പാർട്ടികൾ നിന്നുള്ള ഓരോരുത്തർക്കും കോവിഡ് പോസിറ്റീവ് ആണ്. ബിജെപി നേതാക്കളായ മീനാക്ഷി ലേഖി, ജംയാംഗ് സെറിംഗ് നംഗ്യാൽ എന്നിവർ കോവിഡ് പോസിറ്റീവ് ആണെന്ന കാര്യം അറിയിച്ചിട്ടുണ്ട്.
advertisement
I was tested positive for COVID. My health is fine but I’m being advised to quarantine. Those who was in contact with me from last few days should self isolate and are advised to take the test at the earliest.
After the routine Parliament test for COVID & genome test it’s confirmed that I have tested positive for the virus. I am currently in good health & spirits. I request everyone who has been recently in contact with me to get tested. Together We will fight & defeat Corona🙏🏽
പാർലമെന്റിൽ ഒരു കോവിഡ് -19 ഭീതിക്ക് കാരണമായിരിക്കുകയാണ് എംപിമാരുടെ പരിശോധന ഫലങ്ങൾ. സാമൂഹിക അകലം, മാസ്കുകളുടെ ഉപയോഗം, സാനിറ്റൈസർ തുടങ്ങിയ ശക്തമായ പ്രോട്ടോക്കോളുകളിലാണ് സമ്മേളനം നടക്കുന്നത്.
കോവിഡ് വ്യാപനത്തെ തുടർന്ന് വളരെയധികം വൈകിയാണ് പാർലമെന്റ് മൺസൂൺ സെഷൻ ആരംഭിച്ചത്. കാലതാമസത്തെ തുടർന്ന് സമ്മേളനങ്ങൾ വെട്ടിക്കുറച്ച രീതിയിലാണ്. സാധാരണയായി ജൂൺ അവസാന വാരം അല്ലെങ്കിൽ ജൂലൈ ആദ്യ ആഴ്ചയിൽ ആരംഭിച്ച് ഒരു മാസം നീണ്ടുനിൽക്കുന്നതായിരുന്നു മൺസൂൺ സമ്മേളനം.
advertisement
പാർലമെന്റിൽ പ്രവേശിക്കുന്നതിന് കോവിഡ് -19 പരിശോന റിപ്പോർട്ട് നിർബന്ധമാണെന്ന് വ്യക്തമാക്കിക്കൊണ്ട് ലോക്സഭ, രാജ്യസഭ സെക്രട്ടേറിയറ്റുകൾ എംപിമാർക്കും അവരുടെ സ്വകാര്യ സ്റ്റാഫുകൾക്കും പാർലമെന്ററി ജീവനക്കാർക്കും വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയിരുന്നു.