Viral Video| ഔദ്യോഗിക വസതിയിൽ മയിലുകൾക്ക് തീറ്റകൊടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി; വീഡിയോ വൈറൽ
- Published by:Gowthamy GG
- news18-malayalam
Last Updated:
വീഡിയോ പങ്കുവെച്ച് ഒരു മണിക്കൂറിനുള്ളിൽ തന്നെ വീഡിയോ വൈറലായി. 13 ലക്ഷം പോരാണ് ഒരു മണിക്കൂറിനിടെ വീഡിയോ കണ്ടിരിക്കുന്നത്.
ഔദ്യോഗിക വസതിയില്‍ മയിലുകൾക്ക് തീറ്റ നൽകുന്ന വീഡിയോ പ്രധാനമന്ത്രി നരേന്ദ്രമോദി ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ചു. പ്രഭാത വ്യായാമത്തിനിടെ ചിത്രീകരിച്ച ദൃശ്യങ്ങള്‍ ചേർത്താണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.
1.47 മിനിറ്റ് ദൈർഘ്യമുള്ളതാണ് വീഡിയോ. വീഡിയോയിൽ ലോക് കല്യാൺ മാർഗ് വസതിയിലെ അദ്ദേഹത്തിന്റെ താമസ സ്ഥലത്തു നിന്ന് ഓഫീസിലേക്കുള്ള ദിവസേനയുള്ള നടത്തത്തിന്റെ ചില ദൃശ്യങ്ങൾ കാണാം.
പ്രധാനമന്ത്രിയുടെ വ്യായാമ സമയത്ത് മയിലുകൾ പലപ്പോഴും ഒരു പതിവ് കൂട്ടുകാരനാണെന്നാണ് വിവരങ്ങൾ. ഒരു ഹിന്ദി പദ്യത്തിനൊപ്പമാണ് മയിലുകൾക്ക് തീറ്റ കൊടുക്കുന്നതിന്റെ വീഡിയോയും പങ്കുവെച്ചിരിക്കുന്നത്. മയിലുകളെ കുറിച്ചുള്ളതാണ് പദ്യം.
പുറത്തിരുന്നും വീടിനകത്തുവെച്ചും മയിലുകൾക്ക് തീറ്റ കൊടുക്കുന്നത് കാണാം. പ്രധാനമന്ത്രിയുടെ കൈയ്യിലെ പാത്രത്തിൽ നിന്ന് മയിലുകൾ തീറ്റ കൊത്തിയെടുക്കുകയാണ്. നരേന്ദ്ര മോദി എന്തോ വായിക്കുമ്പോൾ അടുത്തു വെച്ചിരിക്കുന്ന പാത്രത്തിൽ നിന്ന് മയിൽ തീറ്റ കൊത്തിയെടുക്കുന്നതും വീഡിയോയിൽ ഉണ്ട്.
advertisement
advertisement
പ്രധാനമന്ത്രിയുടെ പതിവ് നടത്തത്തിനിടെ പീലി വിടര്‍ത്തി നിൽക്കുന്ന മയിലുകളെയും വീഡിയോയിൽ കാണാം. വീഡിയോ പങ്കുവെച്ച് ഒരു മണിക്കൂറിനുള്ളിൽ തന്നെ വീഡിയോ വൈറലായി. 13 ലക്ഷം പോരാണ് ഒരു മണിക്കൂറിനിടെ വീഡിയോ കണ്ടിരിക്കുന്നത്.
അദ്ദേഹത്തിന്റെ വസതിയിൽ, ഗ്രാമീണ മേഖലകളിൽ കാണപ്പെടുന്ന ഉയർന്ന ഘടനകളും മറ്റും സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ പക്ഷികൾ വന്ന് കൂടുണ്ടാക്കാറുണ്ട്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 23, 2020 3:06 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Viral Video| ഔദ്യോഗിക വസതിയിൽ മയിലുകൾക്ക് തീറ്റകൊടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി; വീഡിയോ വൈറൽ