ആന്ധ്രാപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് 2019: സത്യപ്രതിജ്ഞയ്ക്ക് തയ്യാറെടുത്ത് ജഗൻമോഹൻ റെഡ്ഡി
Last Updated:
Andhra Pradesh Assembly Election Results 2019: മെയ് 30ന് തിരുപ്പതിയിൽ വച്ച് നടക്കുന്ന ചടങ്ങിൽ ജഗൻമോഹൻ റെഡ്ഡി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറുമെന്നും റിപ്പോർട്ടുകളുണ്ട്
ആന്ധ്രാപ്രദേശിൽ വൈഎസ്ആർ കോൺഗ്രസ് അധികാരത്തിലേക്ക്. തെലുഗുദേശം പാർട്ടിയെ നിഷ്പ്രഭമാക്കി ആകെയുള്ള 175 സീറ്റുകളില്‍ 151 ഇടത്ത് ജഗൻമോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള വൈഎസ്ആർ കോൺഗ്രസ് ലീഡ് ചെയ്യുകയാണ്. ലോക്സഭാ തെരഞ്ഞെടുപ്പിലും വൻ മുന്നേറ്റമാണ് ജഗന്റെ പാർട്ടി നടത്തിയത്. ആകെയുള്ള 25 സീറ്റുകളിൽ 23 എണ്ണത്തിലാണ് വൈഎസ്ആർകോൺഗ്രസ് മുന്നേറ്റം നടത്തുന്നത്.
വിജയത്തിന്റെ പശ്ചാത്തലത്തിൽ പാർട്ടി 25ന് യോഗം ചേരുന്നുണ്ട്. ജഗൻമോഹൻ റെഡ്ഡിയെ പാർട്ടി നേതാവായി ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നതിനായാണ് യോഗം. മെയ് 30ന് തിരുപ്പതിയിൽ വച്ച് നടക്കുന്ന ചടങ്ങിൽ ജഗൻമോഹൻ റെഡ്ഡി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറുമെന്നും റിപ്പോർട്ടുകളുണ്ട്. ആന്ധ്രായിലെ പോരാട്ടം ജഗന്റെ വൈഎസ്ആർ കോൺഗ്രസും ചന്ദ്രബാബു നായിഡുവിന്റെ തെലുഗു ദേശം പാർട്ടിയും തമ്മിലായിരുന്നു. 2014ൽ നായിഡുവിൽ നിന്നേറ്റ തോൽവിക്ക് പകരം വീട്ടാൻ സകല തന്ത്രങ്ങളും പയറ്റിയ ജഗമോഹൻ റെഡ്ഡിക്ക് മുന്നിൽ നായിഡു പ്രഭാവം നിഷ്പ്രഭമായെന്നാണ് തെരഞ്ഞെടുപ്പ് ഫലങ്ങൾ സൂചിപ്പിക്കുന്നത്.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 23, 2019 5:43 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ആന്ധ്രാപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് 2019: സത്യപ്രതിജ്ഞയ്ക്ക് തയ്യാറെടുത്ത് ജഗൻമോഹൻ റെഡ്ഡി









