TRENDING:

അഞ്ചുവയസുകാരിയുടെ കൊലപാതകം; പ്രതി ലൈംഗിക വൈകൃതമുള്ളയാൾ; കുട്ടിയെ കൊലപ്പെടുത്തിയ ശേഷം പീഡനത്തിനിരയാക്കിയെന്ന് പൊലീസ്

Last Updated:

'മൃതദേഹവുമായി ലൈംഗിക വേഴ്ചയിൽ ഏർപ്പെടുന്ന കേസുകളെക്കുറിച്ച് കേട്ടിട്ടുണ്ട്. എന്നാൽ 22വർഷത്തെ ഔദ്യോഗിക ജീവിതത്തിനിടയിൽ ഇത്രയും വൈകൃതമായ ഒരു പീഡനത്തെക്കുറിച്ച് ആദ്യമായി അന്വേഷിക്കേണ്ടി വരികയാണ്'

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഭുവനേശ്വർ: ഒഡീഷയിൽ അഞ്ചുവയസുകാരി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി അറസ്റ്റിലായതിന് പിന്നാലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ലൈംഗികമായി ഉപയോഗിച്ചു എന്നാണ് പ്രത്യേക അന്വേഷണ സംഘം ചീഫ് അരുൺ ബോഹ്റ അറിയിച്ചത്. ഇക്കഴിഞ്ഞ ജൂലൈ പതിനാലിനാണ് നയാഗഡ് സ്വദേശിനിയായ അഞ്ചുവയസുകാരി കൊല്ലപ്പെടുന്നത്. എന്നാൽ ജൂലൈ 23നാണ് വീടിന് പിറകിൽ നിന്നായി കുട്ടിയുടെ ശരീര അവശിഷ്ടങ്ങൾ കണ്ടെടുക്കുന്നത്.
advertisement

Also Read-ഏഴുവയസുകാരിയായ മകളെ മദ്യലഹരിയിൽ അടിച്ച് പരിക്കേൽപ്പിച്ച പിതാവ് അറസ്റ്റിൽ

കുട്ടിയുടെ മാതാപിതാക്കൾ ഒഡീഷ നിയമസഭയ്ക്ക് മുന്നിൽ ആത്മഹത്യാശ്രമം നടത്തിയതോടെയാണ് സംഭവം പുറംലോകമറിയുന്നത്. സംഭവം വിവാദമാവുകയും കോൺഗ്രസ്-ബിജെപി അടക്കമുള്ള പാർട്ടികൾ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തുകയും ചെയ്തു. തുടർന്ന് വിഷയത്തിൽ ഇടപെട്ട സർക്കാർ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിക്കുകയായിരുന്നു. ഇക്കഴിഞ്ഞ ദിവസമാണ് പ്രതിയായ യുവാവിനെ ഇവർ അറസ്റ്റ് ചെയ്തത്. വിശദമായ ചോദ്യം ചെയ്യലിനായി ഡിസംബര്‍ 24വരെ ഇയാളെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.

advertisement

Also Read-പതിനഞ്ചുകാരനായ പച്ചക്കറി കച്ചവടക്കാരനെ നടുറോഡിൽ യുവാക്കൾ തല്ലിക്കൊന്നു; രണ്ട് പേർ അറസ്റ്റിൽ

പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം പുറത്തുവന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പ്രത്യേക അന്വേഷണ സംഘം ചീഫ് വാർത്താ സമ്മേളനത്തിലൂടെ പുറത്തുവിട്ടത്. യുവാവ് ചൈൽഡ് പോണോഗ്രഫിക്ക് അഡിക്റ്റായിരുന്നുവെന്നാണ് ഇദ്ദേഹം അറിയിച്ചത്. 'അഞ്ചുവയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ കുട്ടി ചെറുത്തു. ഇതിനെ തുടർന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു' എന്നായിരുന്നു വാക്കുകള്‍.

Also Read-വിവാഹം നടന്ന് ഒരാഴ്ചയ്ക്കുശേഷം ഭർത്താവിനെ ഭാര്യ കഴുത്തറുത്തു കൊന്നു; ഞെട്ടിക്കുന്ന സംഭവം ബീഹാറിൽ

advertisement

എന്നാല്‍ അഞ്ചുവയസുകാരിയുടെ കൊലപാതകത്തെ നിഷ്ഠൂരവും പൈശാചികവുമെന്ന് വിശേഷിപ്പിച്ച അരുൺ ബോഹ്റ, തന്‍റെ 22വർഷത്തെ സര്‍വീസിനിടയിൽ ഇത്തരമൊരു സംഭവം ആദ്യമായാണെന്നാണ് പറഞ്ഞത്. 'പ്രതി വളരെ ബുദ്ധിമാനായിരുന്നു. ഗൂഗിൾ ഹിസ്റ്ററിയൊക്കെ അയാൾ ഫോണിൽ നിന്നും ഡിലീറ്റ് ചെയ്തിരുന്നു. എന്നിരുന്നാലും ഇയാളുടെ ഫോൺ പരിശോധനയ്ക്കിടെ ആദ്യം കണ്ടത് ഒരു മൂന്നുവയസുകാരിയുടെ ബലാത്സംഗ കൊലപാതകത്തെക്കുറിച്ചായിരുന്നു. സ്വന്തം കേസിൽ നിന്നും രക്ഷപ്പെടാൻ വഴികള്‍ തേടി

പ്രായപൂർത്തിയാകാത്ത കുട്ടികളുടെ പീഡന-കൊലപാതക കേസുകളാണ് ഇയാൾ കണ്ടിരുന്നത്'. അന്വേഷണ സംഘത്തലവൻ പറയുന്നു.

advertisement

Also Read-സ്വത്ത് ഭാഗംവെച്ചില്ല; അച്ഛനേയും അമ്മയേയും കൊന്ന് ആൺമക്കൾ; തെളിവ് നശിപ്പിക്കാൻ മൃതദേഹങ്ങൾ കത്തിച്ചു

'മൃതദേഹവുമായി ലൈംഗിക വേഴ്ചയിൽ ഏർപ്പെടുന്ന കേസുകളെക്കുറിച്ച് കേട്ടിട്ടുണ്ട്. എന്നാൽ 22വർഷത്തെ ഔദ്യോഗിക ജീവിതത്തിനിടയിൽ ഇത്രയും വൈകൃതമായ ഒരു പീഡനത്തെക്കുറിച്ച് ആദ്യമായി അന്വേഷിക്കേണ്ടി വരികയാണ്' എന്നും അദ്ദേഹം വ്യക്തമാക്കി. അന്വേഷണസംഘത്തിന്‍റെ വാക്കുകൾ അനുസരിച്ച് പ്രതിയും കൊല്ലപ്പെട്ട പെൺകുട്ടിയുടെ സഹോദരിയും അടുത്ത സുഹൃത്തുക്കളായിരുന്നു. യുവാവിന്‍റെ വീടിനു പിറകിലെ മരത്തിൽ നിന്നും പഴങ്ങൾ കഴിക്കുന്നതിനായി സഹോദരിമാർ ഇവിടെ സ്ഥിരമായി എത്താറുണ്ടായിരുന്നു. കൃത്യം നടന്ന ദിവസം അഞ്ചുവയസുകാരി ഇവിടെയെത്തിയിരുന്നു എന്നാൽ ആ സമയത്ത് വീട്ടിൽ മറ്റാരുമുണ്ടായിരുന്നില്ല. യുവാവിന്‍റെ അമ്മയും സഹോദരിയും വീട്ടിലില്ലാതിരുന്ന സമയത്താണ് കുട്ടി ഇവിടെയെത്തിയത്.

advertisement

Also Read-അഞ്ച് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നു; ബന്ധുവായ പ്രതിക്ക് വധശിക്ഷ വിധിച്ച് അസം കോടതി

പൊലീസ് പറയുന്നതനുസരിച്ച് കൃത്യം നടക്കുന്നതിന് തലേദിവസം രാത്രി മുഴുവൻ ഫോണിൽ പോൺ വീഡിയോ കണ്ടാണ് യുവാവ് ചിലവഴിച്ചത്. അ‍ഞ്ചുവയസുകാരിയെ പെട്ടെന്നുണ്ടായ പ്രകോപനത്തിലാണ് കൊലപ്പെടുത്തിയതെന്നാണ് ഇയാൾ കുറ്റസമ്മതം നടത്തിയത്. കൊലപാതകം നടത്തിയ ശേഷം മൃതദേഹം ഒരു ചാക്കിലാക്കി പെണ്‍കുട്ടിയുടെ വീടിന് പിന്നിലെ കുളത്തിൽ ഉപേക്ഷിക്കുകയായിരുന്നു. കുട്ടിയുടെ വസ്ത്രത്തിൽ നിന്നും യുവാവിന്‍റെ ബീജത്തിന്‍റെ അംശം കണ്ടെത്തിയിട്ടുണ്ടെന്നും ഇതൊരു നിർണായക തെളിവാണെന്നുമാണ് അന്വേഷണ സംഘം മേധാവി വ്യക്തമാക്കിയിരിക്കുന്നത്.

Also Read-പറവൂരിലെ കൂട്ടമരണം; പൊലീസ് മൊഴിയെടുത്ത ഓട്ടോഡ്രൈവറും മരിച്ച നിലയിൽ

അതേസമയം അന്വേഷണ സംഘത്തിന്‍റെ ഇത്തരമൊരു അവകാശവാദത്തെ ഇരയുടെയും പ്രതിയുടെയും ബന്ധുക്കൾ നിഷേധിച്ചിട്ടുണ്ട്. തന്‍റെ മകന്‍ നിരപരാധിയാണെന്നാണ് പ്രതിയുടെ അമ്മയുടെ പ്രതികരണം. യുവാവ് വളരെ നല്ലവനായിരുന്നുവെന്ന്കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ അമ്മയും പറയുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

തന്‍റെ മകനെ കുടുക്കാൻ ശ്രമിക്കുന്നു എന്ന് കാട്ടി പ്രതിയുടെ അമ്മ പൊലീസിലും പരാതി നൽകിയിട്ടുണ്ട്.'നിരപരാധിയായ മകനെയാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തിരിക്കുന്നത്. കൃത്യം നടത്തിയെന്ന് സമ്മതിച്ചാൽ അഞ്ചുലക്ഷം രൂപ നൽകാമെന്ന് അന്വേഷണസംഘം മേധാവി അറിയിച്ചിരുന്നു. ക്രൂരമായ മാനസിക-ശാരീരിക പീഡനങ്ങളാണ് മകന് ഏൽക്കേണ്ടി വന്നത്. നിർബന്ധിച്ച് കുറ്റം സമ്മതിപ്പിക്കുകയായിരുന്നു' എന്നാണിവർ പറയുന്നത്.

മലയാളം വാർത്തകൾ/ വാർത്ത/Crime/
അഞ്ചുവയസുകാരിയുടെ കൊലപാതകം; പ്രതി ലൈംഗിക വൈകൃതമുള്ളയാൾ; കുട്ടിയെ കൊലപ്പെടുത്തിയ ശേഷം പീഡനത്തിനിരയാക്കിയെന്ന് പൊലീസ്
Open in App
Home
Video
Impact Shorts
Web Stories