വിവാഹം നടന്ന് ഒരാഴ്ചയ്ക്കുശേഷം ഭർത്താവിനെ ഭാര്യ കഴുത്തറുത്തു കൊന്നു; ഞെട്ടിക്കുന്ന സംഭവം ബീഹാറിൽ

Last Updated:
കിടപ്പറയിൽ രക്തത്തിൽ കുളിച്ച നിലയിലാണ് യുവാവിന്‍റെ മൃതദേഹം കണ്ടെടുത്തിയത്. സംഭവശേഷം ഓടിരക്ഷപെടാൻ ശ്രമിച്ച നവവധുവിനെ വീട്ടുകാരും അയൽക്കാരും ചേർന്നു പിടികൂടുകയായിരുന്നു. .
1/5
attingal, chempakamangalam, murder, vishnu, ആറ്റിങ്ങൽ, ചെമ്പകമംഗലം, മംഗലാപുരം, വിഷ്ണു കൊലപാതകം
പാട്ന: വിവാഹം നടന്നു ഒരാഴ്ചയ്ക്കുശേഷം ഭർത്താവിനെ ഭാര്യ കഴുത്തറുത്തു കൊന്നു. ബീഹാറിലെ വെസ്റ്റ് ചമ്പാരൻ ജില്ലയിലെ ഉൾഗ്രാമത്തിലാണ് നാടിനെ ഞെട്ടിക്കുന്ന സംഭവം നടന്നത്. കൂലിപ്പണിക്കാരനായ ശ്യാംജി ഷായാണ് ദാരുണമായി കൊല്ലപ്പെട്ടത്. കിടപ്പറയിൽ രക്തത്തിൽ കുളിച്ച നിലയിലാണ് ശ്യാംജി ഷായുടെ മൃതദേഹം കണ്ടെടുത്തത്.
advertisement
2/5
man slits own throat at temple, man death, youth death at temple, youth slits own throat, യുവാവ്, മരണം, യുവാവ് ക്ഷേത്രത്തിൽ തൊണ്ട മുറിച്ചു
കൊലപാതകത്തിനുശേഷം ശ്യാജിയുടെ ഭാര്യ ഗ്രിതി ദേവി അവിടെനിന്ന് ഒടിരക്ഷപെടാൻ ശ്രമിച്ചെങ്കിലും വീട്ടുകാരും അയൽക്കാരും ചേർന്നു പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ചോദ്യം ചെയ്യലിൽ ഭർത്താവിനെ കൊലപ്പെടുത്തിയതാണെന്ന് ഇവർ സമ്മതിച്ചിട്ടുണ്ട്.
advertisement
3/5
crime, crime news, tantrik vidhya, superstition, west bengal, ക്രൈം, താന്ത്രിക് വിദ്യ, അന്ധവിശ്വാസം, പശ്ചിമബംഗാൾ
ഈസ്റ്റ് ചമ്പാരൻ ജില്ലയിലെ സരായിയ സ്വദേശിനിയായ ഗ്രിതി ദേവിയെയാണ് ഡിസംബർ 13ന് ശ്യാംജി വിവാഹം കഴിച്ചത്. കഴിഞ്ഞ ദിവസമാണ് കൊലപാതകം നടന്നത്. സംഭവം നടക്കുമ്പോൾ ശ്യാജിയുടെ മാതാപിതാക്കളും രണ്ടു സഹോദരൻമാരും അവരുടെ ഭാര്യമാരും വീട്ടിലുണ്ടായിരുന്നു.
advertisement
4/5
Woman found with eyes gouged, Women killed in UP, Uttar Pradesh , ഉത്തർപ്രദേശ്, സ്ത്രീധന പീഡനം
അതേസമയം പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ഗ്രിതി ദേവി ശ്രമിച്ചിരുന്നു. അർദ്ധരാത്രിയിൽ വീട്ടിലെത്തിയ രണ്ടുപേരാണ് കൊലപാതകം നടത്തിയതെന്നായിരുന്നു ആദ്യം നൽകിയ മൊഴി. എന്നാൽ പരസ്പര വിരുദ്ധമായ മറുപടി നൽകിയതോടെ പൊലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് ഗ്രിതി ദേവി കുറ്റം സമ്മതിച്ചത്.
advertisement
5/5
ഏഴു വയസ്സുള്ള മകനെ അമ്മ കുത്തിക്കൊന്നു, Mother stabs seven year old son, Mother killed son, Mannarkkad
എന്നാൽ കൊലപാതകത്തിന് കാരണം എന്താണെന്ന് അവർ വ്യക്തമാക്കിയിട്ടില്ല. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് ബെയ്രിയ പൊലീസ് എസ്എച്ച്ഒ ദുഷ്യന്ത് കുമാർ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. കൃത്യം നടത്താൻ മറ്റാരുടെയെങ്കിലും സഹായം ഗ്രിതി ദേവിക്ക് ലഭിച്ചിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. ഗ്രിതി ദേവിയുടെ ഫോൺ കോളുകൾ ഉൾപ്പടെ പരിശോധിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.
advertisement
Horoscope October 24 | ബന്ധങ്ങളിൽ സന്തോഷവും സംതൃപ്തിയും ഉണ്ടാകും ; മറ്റുള്ളവരെ ആകർഷിക്കാനാകും : ഇന്നത്തെ രാശിഫലം അറിയാം
Horoscope October 24 | ബന്ധങ്ങളിൽ സന്തോഷവും സംതൃപ്തിയും ഉണ്ടാകും ; മറ്റുള്ളവരെ ആകർഷിക്കാനാകും : ഇന്നത്തെ രാശിഫലം
  • മേടം രാശിക്കാർക്ക് സ്‌നേഹവും നിറഞ്ഞ സന്തോഷകരമായ ദിവസം

  • ഇടവം രാശിക്കാർക്ക് സമ്മിശ്ര വികാരങ്ങളും ബന്ധത്തിൽ വെല്ലുവിളികളും

  • മിഥുനം രാശിക്കാർക്ക് ആശയവിനിമയത്തിലൂടെ ബന്ധങ്ങൾ ശക്തമാക്കാം

View All
advertisement