സെപ്റ്റംബർ 8 ന് അറസ്റ്റിലായ റിയയെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയായിരുന്നു. മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ്. കേസിൽ റിയ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയാൽ പത്ത് വർഷം വരെ തടവ് ലഭിക്കാവുന്ന ശിക്ഷയാണ്.
സെപ്റ്റംബർ 11ന് റിയ സമർപ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ജാമ്യം ലഭിച്ചാൽ തെളിവു നശിപ്പിക്കുമെന്ന വാദം അംഗീകരിച്ചായിരുന്നു നടപടി. എന്നാൽ താൻ നിരപരാധിയാണെന്നും കെട്ടിച്ചമച്ച ആരോപണമാണ് തനിക്കെതിരെയുള്ളതെന്നുമാണ് റിയ ചക്രബർത്തിയുടെ ജാമ്യാപേക്ഷയിൽ പറഞ്ഞിരുന്നത്.
advertisement
അതേസമയം, ലഹരിമരുന്ന് കേസിൽ ബോളിവുഡിലെ പ്രമുഖ താരങ്ങളേയും നാർകോട്ടിക്സ് ബ്യൂറോ ചോദ്യം ചെയ്തേക്കും എന്നും വാര‍്ത്തകളുണ്ട്. നടിമാരായ, സാറാ അലിഖാൻ, ശ്രദ്ധ കപൂർ, രാകുൽ പ്രീത് എന്നിവർക്ക് നാർകോടിക്സ് ബ്യൂറോ നോട്ടീസ് അയക്കുമെന്ന് വാർത്തകൾ വന്നിരുന്നു.
You may also like: മുൻ കാമുകിമാർക്ക് 'എന്റെ ജീവിതത്തിലെ റിയ ചക്രബർത്തി' എന്ന് വിശേഷണം; ഹാഷ്ടാഗ് പ്രചാരകർക്ക് കുരുക്ക്
സുശാന്ത് സിങ്ങിന്റെ ഗസ്റ്റ് ഹൗസിൽ നടന്ന പാർട്ടികളെ കുറിച്ചും എൻസിബി അന്വേഷിക്കുന്നുണ്ട്. സുശാന്തിന്റെ പാവന ഡാം അയലന്റിലും പാർട്ടികൾ നടന്നിരുന്നു. ഇതിനെ കുറിച്ചാണ് അന്വേഷണം.
സുശാന്തിന്റെ ഫാം ഹൗസിൽ നടന്നിരുന്നുവെന്ന് ആരോപിക്കപ്പെടുന്ന ഒരു ലഹരിപ്പാർട്ടിയെ കുറിച്ചാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്. പുണെയ്ക്ക് സമീപമുള്ള ലോണാവാലയിലെ സുശാന്തിന്റെ ഫാം ഹൗസിലാണ് പാർട്ടി നടന്നത്. ഈ പാർട്ടിയുമായി ബന്ധപ്പെട്ടാണ് കൂടുതൽ ബോളിവുഡ് താരങ്ങളുടെ പേരുകൾ ഉയർന്നു കേട്ടത്.
ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട് ബോളിവുഡിലെ പ്രമുഖരുടെ മാനേജർമാരേയും എൻസിബി ചോദ്യം ചെയ്തേക്കും എന്നും വാർത്തകളുണ്ട്.