സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവും ബോളിവുഡിലെ മയക്കുമരുന്ന് മാഫിയ വിഷയത്തെയും തുടർന്ന് വിചാരണ നേരിടുന്ന നടി റിയ ചക്രബർത്തി കടുത്ത സൈബർ ആക്രമണത്തിന് കൂടി പാത്രമാവുകയാണ്. ഇതിൽപ്പലതും സ്ത്രീകൾക്കെതിരെ തിരിഞ്ഞ സാഹചര്യമാണുണ്ടായത്. ഈ വിഷയത്തിൽ ഏറ്റവും പുതിയതായി വരുന്നത് ഒരു ഹാഷ്ടാഗ് പ്രചരണമാണ്
2/ 7
റിയയുടെ അറസ്റ്റിനെ തുടർന്ന് മുൻകാമുകിമാരെ കരിവാരിത്തേക്കാൻ പുരുഷന്മാർ ചേർന്ന് ആരംഭിച്ച #RheaChakrabortyOfMyLife ആണ് ഏറ്റവും ഒടുവിലത്തേത്. 'എന്റെ ജീവിതത്തിലെ റിയ ചക്രബർത്തി' എന്നാണ് ഇവർ കാമുകിമാരെ വിശേഷിപ്പിക്കുന്നത്
3/ 7
കൊൽക്കത്തയിലെ ചില പുരുഷന്മാരാണ് ഇതിനു പിന്നിൽ. മുൻകാമുകിമാരെ പറ്റിയുള്ള അപവാദ പ്രചരണവും വ്യക്തിഹത്യയുമാണ് പ്രധാന ലക്ഷ്യം. ആനന്ദ്ബസാർ പത്രികയിലെ റിപ്പോർട്ട് അനുസരിച്ച് മുൻ പങ്കാളികളെക്കുറിച്ച് തെറ്റായ വാദങ്ങൾ പ്രചരിപ്പിക്കാനാണ് ഇവർ ഈ ഹാഷ്ടാഗിന്റെ സഹായം തേടുന്നത്
4/ 7
റിപ്പോർട്ട് അനുസരിച്ച്, ലാൽബസാർ പോലീസ് സ്റ്റേഷൻ സൈബർ സെൽ നഗരത്തിലെമ്പാടുമുള്ള സ്ത്രീകളിൽ നിന്നും പരാതി സ്വീകരിച്ചു കഴിഞ്ഞു. ചില പുരുഷന്മാരെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അറസ്റ്റ് ചെയ്തിട്ടുമുണ്ട്
5/ 7
ഇത്തരത്തിൽ പ്രണയ് ചന്ദ്ര എന്ന് പേരുള്ള വ്യക്തിയെപ്പറ്റി നേതാജി നഗർ പൊലീസിന് ലഭിച്ച പരാതി അനുസരിച്ച്, മോഡലായ യുവതി ഇയാളിൽ നിന്നും ശാരീരിക പീഡനം നേരിട്ടിരുന്നു. ഒടുവിൽ ഒരു കണ്ണിനു പരിക്കേറ്റു. ഇയാളെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്‌തു
6/ 7
സാൾട് ലേക്കിൽ നിന്നുള്ള മറ്റൊരു സ്ത്രീയുടെ പരാതിയനുസരിച്ച് മുൻ പങ്കാളി വ്യാജ പ്രചാരണവുമായി ഇവരുടെ ജോലി സ്ഥലത്ത് പോലുമെത്തി. ശേഷം സോഷ്യൽ മീഡിയയിലും പ്രചാരണം അഴിച്ചു വിട്ടു. ഒരു തരത്തിലും ബന്ധം സ്ഥാപിക്കാൻ താൽപ്പര്യമില്ല എന്ന് പറഞ്ഞതാണ് പ്രകോപനത്തിന് കാരണമെന്ന് വേറൊരു യുവതി പരാതിയിൽപ്പറഞ്ഞു
7/ 7
ഇത്തരം പോസ്റ്റുകൾ കുറെയേറെ ലൈക്കും ഫോളോവേഴ്‌സും ഉണ്ടാവുക എന്ന ലക്ഷ്യത്തിൽ പലരും അഴിച്ചു വിടുന്നതാണെന്ന് ഒരു മാനസികരോഗ വിദഗ്ധൻ അഭിപ്രായപ്പെടുന്നു. ട്രെൻഡിംഗ് വിഷയമായതിനാൽ കൂടുതൽ സ്ത്രീകളെ അപമാനിക്കാൻ വേണ്ടി ഇത് പ്രചരിക്കുമെന്ന് അവർ കരുതുന്നതായും വിദഗ്ധൻ അഭിപ്രായപ്പെടുന്നു