TRENDING:

കോൺ​ഗ്രസ് സ്ഥാനാർഥി പട്ടികയിൽ നടൻ ധർമജനും? പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കാമെന്ന് താരം

Last Updated:

ബാലുശ്ശേരി മണ്ഡലത്തിലെ പൊതു പരിപാടികളിൽ ധർമജൻ സജീവമാണ്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ്‌ സ്ഥാനാർഥി പട്ടികയിൽ നടൻ ധർമജൻ ബോൾഗാട്ടിയും ഉണ്ടെന്ന് സൂചന. കോഴിക്കോട് ബാലുശ്ശേരി മണ്ഡലത്തിൽ ധർമജനെ പരി​ഗണിക്കുന്നതായാണ് വിവരം. കോൺഗ്രസ്‌ ആവശ്യപ്പെട്ടാൽ മത്സരിക്കാമെന്നും ഇതു സംബന്ധിച്ച ചർച്ച നടന്നില്ലെന്നും ധർമജൻ മാധ്യമങ്ങളോട് പ്രതികരിച്ചു. ബാലുശ്ശേരി മണ്ഡലത്തിലെ പൊതു പരിപാടികളിൽ ധർമജൻ സജീവമാണ്.
advertisement

Also Read- പുല്ലേപ്പടി കൊലപാതകം: പിതൃസഹോദരന്റെ വീട്ടിൽ നിന്നും 130 പവൻ സ്വർണം മോഷ്ടിച്ചു; പിടിവീഴുമെന്നായതോടെ കൂട്ടുപ്രതിയെ കൊന്നു കത്തിച്ചു

കോൺഗ്രസ് പാർട്ടിയോടുള്ള ആഭിമുഖ്യം നേരത്തെ പരസ്യമാക്കിയിട്ടുള്ള നടനാണ് ധർമജൻ. നിലവിൽ മുസ്ലിംലീഗിന്റെ കൈവശമാണ് ബാലുശ്ശേരി മണ്ഡലം. ഇത് കോൺഗ്രസ് ഏറ്റെടുക്കുകയാണെങ്കിൽ ധർമജൻ ബോൾഗാട്ടി സ്ഥാനാർഥി ആയേക്കും. അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെ ബാലുശ്ശേരിയിലെ വിവിധ പരിപാടികളിൽ കഴിഞ്ഞ ദിവസം ധർമജൻ പങ്കെടുത്തിരുന്നു. കലാരംഗത്തും പൊതുരംഗത്തുമുള്ള നിരവധി പേരെ വീട്ടിലെത്തി കാണുകയും കോൺഗ്രസ് ജില്ലാ നേതാക്കളുമായി സംസാരിക്കുകയും ചെയ്തിരുന്നു.

advertisement

Also Read- ഫേസ്ബുക്കിലൂടെ രാഷ്ട്രീയം വേണ്ട; നിർണായക തീരുമാനമെടുക്കുന്നു എന്ന് മാർക്ക് സക്കർബർഗ്

താൻ കോൺഗ്രസുകാരനാണെന്നും പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്നും ധർമജൻ മാധ്യമങ്ങളോട് പറഞ്ഞു. പതിറ്റാണ്ടുകളായി ഇടതുപക്ഷത്തോട് ചേർന്നുനിൽക്കുന്ന മണ്ഡലമാണ് ബാലുശ്ശേരി. സി പി എം സ്ഥാനാർഥി പുരുഷൻ കടലുണ്ടി 15464 വോട്ടുകൾക്കാണ് കഴിഞ്ഞ തവണ ജയിച്ചത്. മുസ്ലിം ലീഗിലെ യു സി രാമനെയാണ് ഇദ്ദേഹം പരാജയപ്പെടുത്തിയത്. മണ്ഡലം ലീഗില്‍ നിന്ന് കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. തുടര്‍ച്ചയായി രണ്ടു തവണ ജയിച്ച പുരുഷന്‍ കടലുണ്ടിക്ക് ഇത്തവണ മാറി നില്‍ക്കേണ്ടി വരുമെന്നാണ് സൂചന. ജനപ്രിയ നടന്റെ സ്ഥാനാർഥിത്വത്തിലൂടെ മണ്ഡലം പിടിക്കാനാവുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്.

advertisement

സ്ഥാനാർഥികളാകാൻ താരങ്ങൾ ?

വരുന്ന അസംബ്ലി തെരഞ്ഞെടുപ്പിൽ നടി പ്രവീണ ബിജെപി സ്ഥാനാർഥിയായി മത്സരിക്കുമെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ട് നേരത്തെ പുറത്തുവന്നിരുന്നു. പ്രവീണ തിരുവനന്തപുരം അല്ലെങ്കിൽ കൊല്ലം നിയോജകമണ്ഡലങ്ങളിൽ ഏതിലെങ്കിലും സ്ഥാനാർത്ഥിയായി മത്സരിക്കും എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇതേക്കുറിച്ച് പാർട്ടി നേതൃത്വമോ, നടിയോ യാതൊരു വിധ പരസ്യ പ്രതികരണങ്ങളും നടത്തിയിട്ടില്ല.

Also Read- Muthumani | കൺമണിയെ കാത്ത് മുത്തുമണിയും ഭർത്താവ് അരുണും

advertisement

സംവിധായകൻ രാജസേനനാണ് മറ്റൊരു സാധ്യതയായി ഉയർന്നു വരുന്നത്. കുറച്ചു വർഷങ്ങളായി സിനിമാ സംവിധാനം മാറ്റിവച്ചിരിക്കുന്ന രാജസേനൻ ഇവന്റ് മാനേജുമെന്റ് രംഗത്തേക്ക് ചുവടുമാറ്റിയിരുന്നു. 2014ലെ 'വൂണ്ട്' എന്ന ചിത്രമാണ് ഏറ്റവും ഒടുവിലായി രാജസേനൻ സംവിധാനം ചെയ്തത്.

Also Read- Namita| ഭർത്താവിനൊപ്പമുള്ള റൊമാന്റിക് ചിത്രങ്ങൾ പങ്കുവെച്ച് നടി നമിത

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഏറെനാളുകളായി നടൻ കൃഷ്ണകുമാറിന്റെ പേര് തെരഞ്ഞെടുപ്പുകൾ അടുക്കുമ്പോൾ ഉയർന്നു കേൾക്കാറുണ്ട്. എന്നാൽ താൻ ബിജെപിയെ പ്രതിനിധീകരിച്ച് മത്സരിക്കും എന്ന് പറഞ്ഞിട്ടില്ല എന്ന് കൃഷ്ണകുമാർ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ സിനിമാതാരങ്ങൾ ബിജെപിയിൽ മത്സരിക്കുമെന്ന കാര്യം കേന്ദ്രമന്ത്രി വി. മുരളീധരൻ തൃശൂരിൽ സംസാരിക്കവെ സൂചിപ്പിച്ചു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോൺ​ഗ്രസ് സ്ഥാനാർഥി പട്ടികയിൽ നടൻ ധർമജനും? പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കാമെന്ന് താരം
Open in App
Home
Video
Impact Shorts
Web Stories