Namita| ഭർത്താവിനൊപ്പമുള്ള റൊമാന്റിക് ചിത്രങ്ങൾ പങ്കുവെച്ച് നടി നമിത
- Published by:Rajesh V
- news18-malayalam
Last Updated:
Namita Veerendra Chowdhary: ഗ്ലാമർ വേഷങ്ങളിലൂടെ തെന്നിന്ത്യയിൽ തിളങ്ങി നിന്ന നായികയാണ് നമിത. 2017ലായിരുന്നു നടൻ വീരേന്ദ്ര ചൗധരിയുമായുള്ള വിവാഹം. അതിനുശേഷം സിനിമയിൽ നിന്ന് താൽക്കാലികമായി വിട്ടുനിൽക്കുകയായിരുന്നു. നിർമാതാവായി സിനിമാ രംഗത്തേക്ക് തിരിച്ചെത്താനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ താരം. ഭർത്താവിനൊപ്പമുള്ള റൊമാന്റിക് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് അവർ. (ഫോട്ടോ- ഇൻസ്റ്റാഗ്രാം)
തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ അഭിനേത്രിയാണ് നമിത. ഗ്ലാമറസ് വേഷങ്ങളിലൂടെയും മറ്റുമായാണ് താരം ശ്രദ്ധിക്കപ്പെട്ടത്. എല്ലാ തരത്തിലുമുള്ള കഥാപാത്രത്തെ അവതരിപ്പിക്കാനും തനിക്ക് കഴിയുമെന്നും താരം തെളിയിച്ചിരുന്നു. തെന്നിന്ത്യന്‍ ഭാഷകളിലെല്ലാമായി താരം തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്
advertisement
നിര്‍മ്മാതാവാകുന്നതിന്റെ ത്രില്ലിലാണ് താരം ഇപ്പോള്‍. ബൗ വൗയെന്ന ചിത്രത്തിലൂടെയാണ് നമിത നിർമ്മാതാവാകുന്നത്. നമിതയും ഒരു നായയും ആണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ. ഒരു നിർമ്മാതാവ് എന്ന നിലയിൽ ആദ്യ തുടക്കത്തിന് നല്ല ചിത്രമായിരിക്കും ഇതെന്നാണ് തോന്നിയത്- നമിത ഒരു അഭിമുഖത്തിൽ പറഞ്ഞു.
advertisement
ദക്ഷിണേന്ത്യയിലെ പ്രശസ്തയായ യുട്യൂബ് വ്ളോഗർ നിക്കി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ നമിത അവതരിപ്പിക്കുന്നത്. ജോലിയുടെ ഭാഗമായി എസ്റ്റേറ്റ് ബംഗ്ളാവിൽ എത്തുകയും അവിടെ ഒരു കിണറിനുള്ളിൽ രണ്ട് രാത്രിയും പകലും അകപ്പെടുകയും ചെയ്യുന്നു. ഒരു നായ എങ്ങനെ നിക്കിയെ രക്ഷപ്പെടുത്തുന്നുവെന്നതാണ് പ്രമേയം.
advertisement
തമിഴിൽ ഒട്ടുമിക്ക നായികമാരും ഗ്ളാമർ വേഷത്തിൽ അഭിനയിക്കുന്നു. അത് അവർ തെരഞ്ഞെടുക്കുന്നതല്ല. സംഭവിക്കുന്നതാണ്. ഞാൻ ചെയ്തപ്പോൾ അതു കൂടുതൽ ശ്രദ്ധിക്കപ്പെടുന്നുണ്ടാവും.- നമിത പറയുന്നു.
advertisement
ഗ്ലാമർ വേഷത്തിൽ എത്തുമ്പോൾ പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്നെങ്കിൽ എനിക്ക് അത് സന്തോഷമാണ്. നായികയായി അഭിനയിച്ചാണ് തുടക്കം. ഗ്ളാമർ വേഷം വന്നപ്പോൾ മാറിനിന്നില്ല.- നമിത പറഞ്ഞു
advertisement
advertisement
advertisement
advertisement
advertisement
advertisement
advertisement
advertisement
advertisement
advertisement