Also Read- അനിൽ അക്കര MLA കാത്തിരിക്കുന്നു; ആ കത്തെഴുതിയ നീതു ജോൺസണെ ഒന്നു കാണാന്‍
വടക്കാഞ്ചേരി മങ്കര റോഡിൽ രണ്ടര മണിക്കൂർ അനിൽ അക്കര എം എൽ എ കുത്തിയിരുന്നെങ്കിലും നീതു ജോൺസൺ എത്തിയില്ല. വീടില്ലെന്നും രാഷ്ട്രീയം കളിച്ച് വീടില്ലാതാക്കരുതെന്നും നീതു ജോൺസൺ എന്ന പെൺകുട്ടിയുടെ പേരിൽ കത്ത് അനിൽ അക്കരയ്ക്ക് എതിരെ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. വടക്കാഞ്ചേരി മങ്കരയിൽ നിരവധി തവണ അന്വേഷിച്ചെങ്കിലും പെൺകുട്ടിയെ കണ്ടെത്താൻ കഴിയാതെയാണ് അനിൽ അക്കര ഇന്ന് രാവിലെ മുതൽ റോഡിൽ കാത്തിരുന്നത്. എന്നാൽ നീതു ജോൺസൺ വന്നില്ല.
advertisement
Also Read- ‘നീതു മോളെ കാണാൻ ചേച്ചിയും വരും’; അനിൽ അക്കരയ്ക്ക് ഒപ്പം രമ്യ ഹരിദാസും റോഡിൽ കാത്തിരിക്കും
ലൈഫ് മിഷൻ ഫ്ലാറ്റ് വിവാദമായപ്പോൾ സി പി എം സമൂഹ മാധ്യമങ്ങളിലൂടെ നടത്തുന്ന പ്രചാരവേല ആണെന്നും കുട്ടിയെ കണ്ടെത്താനായി പൊലീസിൽ പരാതി നൽകുമെന്നും സാധിച്ചില്ലെങ്കിൽ ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഹർജി നൽകുമെന്നും അനിൽ അക്കര പറഞ്ഞു.
Also Read- ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പുകൾ നടത്തില്ല; തീരുമാനം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റേത്
ആഗസ്റ്റ് 23 ലാണ് നീതു ജോൺസൻ്റെ പേരിലുള്ള കത്ത് ആദ്യം പ്രചരിച്ചത്. സി ബി ഐ അന്വേഷണം പ്രഖ്യാപിച്ചതോടെ കഴിഞ്ഞ ദിവസം കത്ത് വീണ്ടും പ്രത്യക്ഷപ്പെട്ടു. മണ്ഡലത്തിലെ എം പിയായ രമ്യാ ഹരിദാസും കുത്തിയിരിപ്പിൽ പങ്കു ചേർന്നു.
വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഫ്ലാറ്റ് ലഭിക്കാൻ പോകുന്നവർ എന്ന പേരിൽ തൃശ്ശൂർ പി ആർ ഡി ചിത്രീകരിച്ച വീഡിയോയിലെ കുടുംബങ്ങളെ അനിൽ അക്കര സന്ദർശിച്ചു. അനിൽ അക്കരയ്ക്ക് എതിരെ ഒന്നും പറഞ്ഞിട്ടില്ലെന്നും വടക്കാഞ്ചേരിയിലെ ഫ്ലാറ്റ് തങ്ങൾക്ക് അല്ലെന്നും ഇവർ വ്യക്തമാക്കി. സംഭവത്തിൽ പി ആർ ഡി ഡയറക്ടർക്ക് അനിൽ അക്കര പരാതി നൽകും
