"സി.ബി.ഐ അന്വേഷണം തടയാനുള്ള നിയമ നിര്‍മാണം കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ പല സംസ്ഥാനങ്ങളിലും നടത്തിയിട്ടുണ്ട്. ഞങ്ങള്‍ ഇതേവരെ അക്കാര്യം ആലോചിച്ചിട്ടില്ല. സിബിഐ അവരുടെ പണിയെടുക്കട്ടെ. സ്ത്രീകള്‍ക്കെതിരെയുള്ള സൈബര്‍ ആക്രമണം അടക്കമുള്ളവ തടയാനുള്ള നിയമങ്ങള്‍ ഫലപ്രദമല്ലെന്ന വിമര്‍ശമുണ്ട്. ആ വിഷയം ആലോചിച്ചിരുന്നു. മറ്റൊന്നും എന്റെ അറിവിലില്ല"- മുഖ്യമന്ത്രി പറഞ്ഞു.
Also Read 'സിബിഐ അന്വേഷണം തടയാൻ ഓർഡിനൻസിന് സർക്കാർ നീക്കം'; മടിയിൽ കനമുള്ളതുകൊണ്ടാണോയെന്ന് ചെന്നിത്തല
advertisement
ലാവലിന്‍ കേസ് ബുധനാഴ്ച സുപ്രീം കോടതി പരിഗണിക്കുന്നത് സംബന്ധിച്ചും മാധ്യമ പ്രവർത്തകർ ചോദ്യം ഉന്നയിച്ചു. സുപ്രീം കോടതിയിലെ കാര്യങ്ങള്‍ അവിടെ നടക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
മടിയില്‍ കനമുള്ളതുകൊണ്ടാണ് സിബിഐയെ പേടിക്കുന്നതെന്നും ഓർഡിനൻസ് നീക്കത്തിൽ നിന്നും സര്‍ക്കാര്‍ പിന്തിരിയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്ന് ഗവര്‍ണറോട് ആവശ്യപ്പെടുമെന്നും ചെന്നിത്തല വ്യക്തമാക്കിയിരുന്നു.