Lavalin Case | ലാവലിൻ കേസ് നാളെ പരിഗണിക്കും: കേസ് പരിഗണിക്കുന്നത് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബഞ്ച്
- Published by:Aneesh Anirudhan
Last Updated:
മുഖ്യമന്ത്രി പിണറായി വിജയൻ, കെ.മോഹന ചന്ദ്രൻ, എ.ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സിബിഐയും ഹൈക്കോടതി വിധി വിവേചനപരമെന്ന് ചൂണ്ടിക്കാട്ടി പ്രതിപട്ടികയിൽ തുടരുന്ന കസ്തൂരിരങ്കഅയ്യര്‍ ഉൾപ്പടെ മൂന്ന് ഉദ്യോഗസ്ഥരും സമർപ്പിച്ച ഹർജികളാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്.
ന്യൂഡല്‍ഹി: ലാവലിന്‍ അഴിമതി കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ നാളെ സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവരെ കുറ്റവിമുക്തരാക്കിയ കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സി.ബി.ഐ. നല്‍കിയ ഹര്‍ജിയും വിചാരണ നേരിടണമെന്ന ഉത്തരവിനെതിരെ കസ്തൂരിരംഗ അയ്യര്‍ ഉള്‍പ്പടെയുള്ള മൂന്നു പ്രതികളും നൽകിയ ഹർജികളാണ് നാളത്തേക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയൻ, കെ.മോഹന ചന്ദ്രൻ, എ.ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സിബിഐയും ഹൈക്കോടതി വിധി വിവേചനപരമെന്ന് ചൂണ്ടിക്കാട്ടി പ്രതിപട്ടികയിൽ തുടരുന്ന കസ്തൂരിരങ്കഅയ്യര്‍ ഉൾപ്പടെ മൂന്ന് ഉദ്യോഗസ്ഥരും സമർപ്പിച്ച ഹർജികളാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്.
തെളിവുകൾ വിശദമായി പരിശോധിക്കാതെയാണ് പിണറായി വിജയൻ ഉൾപ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയെന്നാണ് സി.ബി.ഐ വാദിക്കുന്നത്.
നിരവധി തവണ മാറ്റി വച്ച ശേഷമാണ് നാളെ ഹർജികൾ പരിഗണയ്ക്കെടുക്കുന്നത്. 2017 മുതല്‍ ജസ്റ്റിസ് രമണയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് പരിഗണിച്ച ഹര്‍ജികളാണിതെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ ജസ്റ്റിസ് ലളിത് ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്ന് ഹര്‍ജികള്‍ ജസ്റ്റിസ് രമണ തന്നെ കേൾക്കെട്ടയെന്ന് അറിയിക്കുകയായിരുന്നു. എന്നാല്‍ ജസ്റ്റിസ് ലളിതിന്റെ ബഞ്ച് തന്നെ കേള്‍ക്കണമെന്ന് പിന്നീട് ജസ്റ്റിസ് രമണ അഭിപ്രായപ്പെട്ടു. ഇതേത്തുടർന്നാണ് ഹര്‍ജികൾ വീണ്ടും ലളിതിന്റെ ബഞ്ചിലേക്കെത്തിയത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 29, 2020 2:50 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
Lavalin Case | ലാവലിൻ കേസ് നാളെ പരിഗണിക്കും: കേസ് പരിഗണിക്കുന്നത് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബഞ്ച്