Also Read- മൈതാനത്ത് ടീം തോറ്റാലെന്താ? ഗ്യാലറിയിൽ ഇന്ത്യൻ ആരാധകന് പ്രണയവിജയം
ഒന്നാം തീയതിയാണ് ഇതിനുളള പുതിയ നോട്ടീസ് അയയ്ക്കുക. തെരഞ്ഞെടുപ്പിന് തൊട്ടു മുൻപ് ചോദ്യം ചെയ്യൽ വരുന്നത് ഇടതു മുന്നണിയെ വെട്ടിലാക്കും. ചോദ്യം ചെയ്യലിലെ വിവരങ്ങൾ പുറത്തറിയുന്നത് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനും സാധ്യതയുണ്ട്. ഇത് യുഡിഎഫും ബിജെപിയും സർക്കാറിനെതിരെ ആയുധമാക്കുകയും ചെയ്യും.
Also Read- 'ഈ പുഴുക്കുത്തുകളെ ഇനിയും വച്ച് പൊറുപ്പിക്കണോ?'; ഷിബു ബേബിജോൺ
advertisement
ഈ മാസം 6 ന് ഹാജരാകാനായിരുന്നു രവീന്ദ്രന് ആദ്യം നോട്ടീസ് അയച്ചത്. അന്ന് കോവിഡാണെന്ന് അറിയിച്ചു കൊണ്ട് ചോദ്യം ചെയ്യലിൽ നിന്ന് മാറി നിന്നു. പിന്നീട് 26 ന് ഹാജരാകാൻ നോട്ടീസ് നൽകി. അന്ന് കോവിഡാനന്തര രോഗങ്ങളുടെ പേരു പറഞ്ഞ് വീണ്ടും ഒഴിഞ്ഞുമാറി. തെരഞ്ഞെടുപ്പിന് തൊട്ട് മുൻപ് ചോദ്യം ചെയ്യലിന് വിധേയനാകേണ്ടി വരുന്നതിലെ അപകടം പിന്നീടാണ് ഇടതുമുന്നണി നേതൃത്വം മണത്തറിഞ്ഞത്. ഇതിനെ തുടർന്ന് ഉടനെ ആശുപത്രി വിടാനും ചോദ്യം ചെയ്യലിന് വിധേയനാകാനും പാർട്ടി നിർദ്ദേശം നൽകി.
എന്നാൽ ചോദ്യം ചെയ്യൽ ഏതാനും ദിവസം കഴിഞ്ഞു മതി എന്ന നിലപാടിലായി ഇഡി. രവീന്ദ്രനെ സംബന്ധിച്ച കുറച്ചു വിവരങ്ങൾ കൂടി ലഭിക്കാനുണ്ടെന്നാണ് ഇതിന് ഇഡി നൽകുന്ന വിശദീകരണം. ഫലത്തിൽ തെരഞ്ഞെടുപ്പിന് തൊട്ടു മുൻപിലാകും ചോദ്യം ചെയ്യൽ. ആദ്യം അനുവദിച്ച ദിവസങ്ങളിൽ ഹാജരാകാതിരുന്നതിൻ്റെ അപകടം വൈകിയാണ് ഇടത് മുന്നണിക്ക് ബോധ്യമായത്. ആദ്യം നൽകിയ അവസരങ്ങൾ ഉപയോഗിക്കാതിരുന്നതിനാൽ ഇഡി രാഷ്ട്രീയം കളിയ്ക്കുകയാണെന്ന് ആരോപിക്കാനും കഴിയില്ല.