മൈതാനത്ത് ടീം തോറ്റാലെന്താ? ഗ്യാലറിയിൽ ഇന്ത്യൻ ആരാധകന് പ്രണയവിജയം; ഓസ്ട്രേലിയൻ യുവതിയോട് പ്രണയം തുറന്നുപറയുന്ന വീഡിയോ
- Published by:Rajesh V
- news18-malayalam
Last Updated:
ഇന്ത്യൻ ആരാധകൻ ഓസ്ട്രേലിയൻ യുവതിയോടെ തന്റെ പ്രണയം തുറന്നുപറയുന്നതും യുവതി 'യെസ്' പറയുന്നതും ഇരുവരും പരസ്പരം ആലിംഗനം ചെയ്യുന്നതുമായ വീഡിയോ സോഷ്യൽ മീഡിയയുടെ മനം കവർന്നിരിക്കുകയാണ്.
സിഡ്നി: ഓസ്ട്രേലിയൻ പര്യടനത്തിലെ രണ്ടാം ഏകദിനത്തിലും ഇന്ത്യൻ ടീമിന് തോൽവി. തുടർച്ചയായ രണ്ടാം തോൽവിയോടെ ഓസ്ട്രേലിയക്ക് മുന്നിൽ ഇന്ത്യൻ ടീം പരമ്പര അടിയറ വെയ്ക്കുകയും ചെയ്തു. മൈതാനത്ത് ഇന്ത്യൻ ടീം പരാജയപ്പെട്ടെങ്കിലും ഗ്യാലറിയിലെ ഒരു ഇന്ത്യൻ ആരാധകൻ ഓസ്ട്രേലിയൻ സുന്ദരിയുടെ ഹൃദയം സ്വന്തമാക്കി. മത്സരത്തിനിടെ ഇന്ത്യൻ ആരാധകൻ ഓസ്ട്രേലിയൻ യുവതിയോടെ തന്റെ പ്രണയം തുറന്നുപറയുന്നതും യുവതി 'യെസ്' പറയുന്നതും ഇരുവരും പരസ്പരം ആലിംഗനം ചെയ്യുന്നതുമായ വീഡിയോ സോഷ്യൽ മീഡിയയുടെ മനം കവർന്നിരിക്കുകയാണ്.
ഇന്ത്യൻ ടീമിന് തിർത്തും നിരാശാജനകമായ ദിനമായിരുന്നെങ്കിലും ഇന്ത്യൻ ആരാധകന് ഇത് ജീവിതത്തിൽ ഒരിക്കലുംമറക്കാനാകാത്ത ദിനമായി. 390 റൺസിന്റെ കൂറ്റൻ സ്കോർ പിന്തുടരുകയായിരുന്നു ഈ സമയം ഇന്ത്യൻ ടീം. വിരാട് കോഹ്ലിയും ശ്രേയസ് അയ്യരും ബാറ്റ് ചെയ്യുന്നതിനെ ഇന്ത്യൻ ജേഴ്സിയണിഞ്ഞ യുവാവ് ഓസ്ട്രേലിയൻ ടീം ജേഴ്സിയണിഞ്ഞ യുവതിയോട് പ്രണയം തുറന്നുപറയുന്നതും വിരലുകളിൽ മോതിരമണിയിക്കുന്നതുമാണ് വീഡിയോയിലുള്ളത്.
advertisement
advertisement
Finally an Indian has won something in Australia on this tour .#AUSvIND pic.twitter.com/6KusQXbL5P
— Abhishek Singh (@abhis1ngh) November 29, 2020
Haayye Mera Dil❤️🥺
When will i get chance to Propose Love of my Life like this?😭❤️#AUSvsIND #AUSvIND #INDvsAUS #INDvAUS pic.twitter.com/1uSrZ8v7Fm
— PREETJOT❤️KAVITA दबंग KAUSHIK🔥 (@PreetjotSingh1) November 29, 2020
advertisement
ഈ പ്രണയ നിമിഷം ക്യാമറകൾ ഒപ്പിയെടുത്തതോടെ ലോകമെമ്പാടുമുള്ള കോടിക്കണക്കിന് പേർ ടെലിവിഷനിലൂടെ ലൈവായി കണ്ടു. ബിഗ് സ്ക്രീനിൽ സംഭവം കണ്ടതോടെ സിഡ്നിക്രിക്കറ്റ് ഗ്രൗണ്ടിലെത്തിയ ഇരുടീമുകളുടെയും ആരാധകർ ഒരേമനസ്സോടെ കൈയടിക്കുകയും ചെയ്തു.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 29, 2020 8:02 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
മൈതാനത്ത് ടീം തോറ്റാലെന്താ? ഗ്യാലറിയിൽ ഇന്ത്യൻ ആരാധകന് പ്രണയവിജയം; ഓസ്ട്രേലിയൻ യുവതിയോട് പ്രണയം തുറന്നുപറയുന്ന വീഡിയോ