മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന് ബിനാമി ഇടപാടെന്ന് സംശയം; വടകരയിൽ ഇ.ഡി റെയ്‍ഡ്

Last Updated:

സർക്കാർ പദ്ധതികളിൽ ഇടനിലക്കാരിയായി പ്രവർത്തിച്ചെന്നും ശിവശങ്കർ ഇടപാടുകളിലെ ഗുണഭോക്താക്കളിൽ ഒരാൾ മാത്രമാണെന്നും സ്വപ്ന സുരേഷ് മൊഴി നൽകിയിരുന്നു.

കോഴിക്കോട്: സ്വർണക്കടത്ത് കേസിൽ ചോദ്യം ചെയ്യലിന് നോട്ടീസ് നൽകിയ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന് ബിനാമി ഇടപാടുകളുണ്ടെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് സംശയം. ഇതേത്തുടർന്ന് ബിനാമി ഇടപാട് സംശയിക്കുന്ന വടകരയിലെ സ്ഥാപനങ്ങളിൽ ഇ.ഡി പരിശോധന നടത്തുന്നു. രവീന്ദ്രനോട് ഇന്ന് ഹാരരാകണമെന്നാണ് ഇ.ഡി ആവശ്യപ്പെട്ടിരുന്നത്. എന്നാൽ കോവിഡാനന്തര അസുഖങ്ങൾ ചൂണ്ടിക്കാട്ടി രവീന്ദ്രൻ ചികിത്സയിൽ പ്രവേശിച്ചിരുന്നു.
സർക്കാർ പദ്ധതികളിൽ ഇടനിലക്കാരിയായി പ്രവർത്തിച്ചെന്നും ശിവശങ്കർ ഇടപാടുകളിലെ ഗുണഭോക്താക്കളിൽ ഒരാൾ മാത്രമാണെന്നും സ്വപ്ന സുരേഷ് മൊഴി നൽകിയിരുന്നു. പദ്ധതികളിൽ സി.എം.രവീന്ദ്രൻ ഉൾപ്പെടെ മുഖ്യമന്ത്രിയുടെ ഓഫീസിൽ പ്രവർത്തിക്കുന്ന ശിവശങ്കറുടെ ടീമിന്റെ പങ്കിനെപ്പറ്റിയാണ് ഇ.ഡി  അന്വേഷിക്കുന്നത്.
ഈ മാസം 6 ന് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ഹാജരാകാൻ നോട്ടീസ് നൽകിയപ്പോഴും ആരോഗ്യ പ്രശ്നങ്ങളാണ് രവീന്ദ്രൻ കാരണമായി പറഞ്ഞ‍ിരുന്നത്. അന്ന് കോവിഡ് ആണെന്ന് പറഞ്ഞെങ്കിൽ ഇന്ന് കോവിഡ് അനന്തര രോഗങ്ങളാണെന്നാണ് ഇപ്പോൽ വിശദീരകരിച്ചിരിക്കുന്നത്.
advertisement
അതേസമയം തുടർച്ചയായി ഹാജരാകാത്തത് തന്ത്രമാണെന്നാണ് ഇ.ഡി.യുടെ വിലയിരുത്തൽ. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കർ ഇ ഡി യുടെ കസ്റ്റഡിയിലുള്ള സമയത്താണ് ആദ്യം ചോദ്യം ചെയ്യലിന് വിളിച്ചത്. അന്ന് കോവിഡ് പോസിറ്റീവാണെന്ന് അന്വേഷണ ഏജൻസിയെ അറിയിച്ചു. രവീന്ദ്രനെയും  ശിവശങ്കറെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനുള്ള അവസരമാണ് അന്ന് ഇ.ഡിയ്ക്ക്  നഷ്ടമായത്.
ഇരുവരെയും ഒരുമിച്ച് ചോദ്യം ചെയ്താൽ പല കാര്യങ്ങളും വെളിവാകുമെന്ന് അന്വേഷണ സംഘം കരുതിയിരുന്നു. പൊതുവേ ചോദ്യം ചെയ്യലുകളോട് സഹകരിക്കാത്ത ആളാണ് ശിവശങ്കർ. എന്നാൽ ഇരുവരും ഒരുമിച്ച് ഒരേ സ്ഥലത്ത് ഉള്ളപ്പോൾ ഒഴിഞ്ഞു മാറൽ എളുപ്പമാകില്ല. എന്നാൽ സി.എം.രവീന്ദ്രന് കോവിഡ് പോസിറ്റീവായതോടെ ആ സാധ്യത അടഞ്ഞു.
advertisement
അടുത്ത മാസം രണ്ടിന് ശിവശങ്കറിൻ്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കാനിരിക്കുകയാണ്. അതിന് മുൻപെങ്കിലും  രവീന്ദ്രനെ ചോദ്യം ചെയ്യണമെന്നായിരുന്നു ഇ.ഡിയുടെ അടുത്ത ലക്ഷ്യം. ഇവർ തമ്മിലുള്ള ആശയ വിനിമയങ്ങളുടെ ഡിജിറ്റൽ രേഖകൾ അടക്കം ഇ.ഡി.ശേഖരിച്ചിട്ടുണ്ട്. രവീന്ദ്രനിൽ നിന്ന് കിട്ടുന്ന വിവരങ്ങൾ ശിവശങ്കറിൻ്റെ ജാമ്യത്തിന് തടസമാകാനും സാധ്യതയുണ്ട്. ഇത്തവണയും രവീന്ദ്രൻ അപകടം മണത്തറിഞ്ഞുവെന്നാണ് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് കരുതുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന് ബിനാമി ഇടപാടെന്ന് സംശയം; വടകരയിൽ ഇ.ഡി റെയ്‍ഡ്
Next Article
advertisement
2027-ലെ സെന്‍സസ് ; 11,718 കോടി രൂപയുടെ ബജറ്റിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി
2027-ലെ സെന്‍സസ് ; 11,718 കോടി രൂപയുടെ ബജറ്റിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി
  • 2027-ലെ സെന്‍സസ് നടത്താന്‍ 11,718 കോടി രൂപയുടെ ബജറ്റിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി.

  • 2027 സെന്‍സസ് പൂര്‍ണമായും ഡിജിറ്റല്‍ ആക്കി, മൊബൈല്‍ ആപ്പുകളും റിയല്‍ ടൈം നിരീക്ഷണവും നടപ്പാക്കും.

  • 30 ലക്ഷം ഫീല്‍ഡ് പ്രവര്‍ത്തകരെ നിയമിച്ച്, 1.02 കോടി തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

View All
advertisement