അതേസമയം കേന്ദ്ര ഏജൻസികളെ തുറന്നു കാട്ടാൻ രാഷ്ട്രീയ പ്രചാരണം നടത്തും. ബാബറി മസ്ജിദ് വിധി ഉദാഹരിച്ചാകും പ്രചാരണം. കേന്ദ്ര ഏജൻസികൾ ബി.ജെ.പിയുടെ രാഷ്ട്രീയ ചട്ടുകമാണെന്നതിന്റെ തെളിവാണ് ബാബറി വിധിയെന്നാണ് പാർട്ടി വിലയിരുത്തിൽ.
മുഖ്യമന്ത്രിയുടെ അഭിപ്രായത്തിനു വിരുദ്ധമായിസ്വർക്കടത്തിലും ഏജൻസികൾക്കെതിരേ പാർട്ടി നിലപാടെടുക്കും. പിണറായി വിജയൻ അന്വേഷണത്തെ തള്ളിപ്പറയാത്തത് മുഖ്യമന്ത്രി എന്ന നിലയിലാണ്. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി അതേ നിലപാട് തുടരും.
Also Read 'സിബിഐ അന്വേഷണം തടയാൻ ഓർഡിനൻസിന് സർക്കാർ നീക്കം'; മടിയിൽ കനമുള്ളതുകൊണ്ടാണോയെന്ന് ചെന്നിത്തല
advertisement
ലൈഫ് മിഷൻ ക്രമക്കേടിൽ സി.ബി.ഐ അന്വേഷണം തടയുന്നതിനായി സംസ്ഥാന സർക്കാർ ഓർഡിനൻസ് ഇറക്കാൻ നീക്കം നടത്തുന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാർത്താ സമ്മേളനത്തിനിടെ ആരോപിച്ചിരുന്നു. നിയമ സെക്രട്ടറിയുടെ പക്കല്‍ ഇതുമായി ബന്ധപ്പെട്ട ഫയലുകളുണ്ട്. ഓര്‍ഡിനന്‍സ് ഇറക്കാനുള്ള നീക്കവുമായി സര്‍ക്കാര്‍ മുന്നോട്ടുപോവരുത്. ഇത് ഭരണഘടനാവിരുദ്ധമാണ്. ഇതിനെതിരെ ആദ്യം ഗവർണറെയും പിന്നീട് കോടതിയെയും സമീപിക്കുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു.
അതേസമയം ഓർഡിനൻസ് ഇറക്കുന്നെന്ന ആരോപണം മുഖ്യമന്ത്രി പിണറായി വിജയൻ നിഷേധിച്ചിരുന്നു. അങ്ങനെ ഒരുതകാര്യം സര്‍ക്കാര്‍ ഇതുവരെ ആലോചിച്ചിട്ടില്ലെന്നായിരുന്നു മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനുള്ള മുഖ്യമന്ത്രിയുടെ മറുപടി.