Also Read-പുലിയെ കൊന്നു കറിവെച്ചു; ആനയെ പെട്രോളൊഴിച്ച് തീവെച്ച് കൊന്നു;അച്ഛനെ പട്ടിണിക്കിട്ടു കൊന്നു'
രണ്ട് ദിവസം മുമ്പാണ് ആറുവയസ് പ്രായം വരുന്ന പുള്ളിപ്പുലിയെ കെണിവച്ച് പിടികൂടി കറിവച്ച സംഭവത്തിൽ വിനോദ് ഉള്‍പ്പെടെ അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. മുനിപ്പാറ ബേസിൽ ഗാർഡൻ വി.പി.കുര്യാക്കോസ്, പെരുമ്പൻകുത്ത് ചെമ്പൻപുരയിടത്തിൽ സി.എസ്.ബിനു, മാങ്കുളം മലയിൽ സലി കുഞ്ഞപ്പൻ, വടക്കുംചാലിൽ വിൻസന്റ് എന്നിവരാണ് അറസ്റ്റിലായ മറ്റു പ്രതികൾ. ഇവർ റിമാൻഡിലാണ്. പുലിയുടെ അവശിഷ്ടങ്ങളും കറി വച്ചതിന്‍റെ ബാക്കിയും പൊലീസ് കണ്ടെടുത്തിരുന്നു.
advertisement
Also Read-മാങ്കുളത്ത് പുള്ളിപ്പുലിയെ കൊന്ന് കറിവച്ച സംഘത്തിന് അന്തർ സംസ്ഥാന മാഫിയയുമായി ബന്ധം?
മുഖ്യപ്രതി മുനിപ്പാറ കൊള്ളി കൊളവിൽ വിനോദിന്റെ കൃഷിയിടത്തിൽ നിന്ന് കഴിഞ്ഞ 20ന് ആണു പുള്ളിപ്പുലിയെ കുരുക്കിട്ടു പിടികൂടിയത്. മറ്റു 4 പേരും കൂടി പുലിയുടെ മാംസം വീതിച്ചെടുത്തു കറി വച്ചെന്നാണു കേസ്. പുലിത്തോലും നഖവും വിൽപ്പന നടത്താനാണ് ഇവർ കെണി വച്ചതെന്നാണ് നിലവിൽ സംശയം ഉയരുന്നത്. കൃത്യമായ ഗൂഢാലോചന നടത്തിയാണ് കെണിയൊരുക്കിയത്. ഇവർക്ക് അന്തർസംസ്ഥാന നായാട്ട് സംഘങ്ങളുമായി ബന്ധമുണ്ടോയെന്ന് വനംവകുപ്പ് സംശയിക്കുന്നുമുണ്ട്.
Also Read-ആളുകൾക്കൊപ്പം കൂട്ടുകൂടി കളിച്ച് പുള്ളിപ്പുലി; കൗതുകവും ആശങ്കയും ഉയർത്തി ദൃശ്യങ്ങൾ വൈറൽ
കെണിയൊരുക്കി ഒരുമാസത്തോളം നീണ്ട കാത്തിരിപ്പിനൊടുവിലാണ് പുലി വീണത്. കാട്ടുപന്നിയെ പിടികൂടാൻ വയ്ക്കുന്ന കമ്പിക്കെണിയുടെ വലിയ രൂപമായിരുന്നു സുഹൃത്തുക്കളുടെ സഹായത്തോടെ സ്ഥാപിച്ചത്. രണ്ട് മരങ്ങൾക്കിടയിൽ വലിച്ചു കെട്ടിയ കട്ടി കൂടിയ നൂൽക്കമ്പിയിൽ പുലി കുരുങ്ങിയാൽ അനങ്ങും തോറും കുരുക്ക് മുറുകുന്ന തരത്തിലായിരുന്നു കെണി. ഈ കമ്പിയിൽ കുരുങ്ങിത്തന്നെയാണ് പുലി ചത്തതെന്നാണ് നിഗമനം. പുള്ളിപ്പുലിയുടെ കഴുത്തിൽ കമ്പി മുറുകി മുറിഞ്ഞതായി വനംവകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്.
തുടർന്ന് ഇതിനെ കശാപ്പു ചെയ്ത് കറി വയ്ക്കുകയായിരുന്നു. ശാസ്ത്രീയമായ രീതിയിലാണ് തോലും നഖവും വേർതിരിച്ചെടുത്തത്. തോൽ ഉണങ്ങാൻ വെയിലത്തു വച്ചതാണ് പ്രതികളെ കുടുക്കിയതെന്നാണ് സൂചന. തോൽ കേടു വരാതിരിക്കാൻ മഞ്ഞളും ഉപ്പും ചേർത്ത മിശ്രിതം പുരട്ടി വെയിലത്തു വച്ചിരിക്കുന്നതിന്റെ ഫോട്ടോ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങുന്നത്. ൽ 7 വർഷം വരെ തടവുശിക്ഷ ലഭിക്കുന്ന കുറ്റമാണിത്.
അതേസമയം പ്രദേശത്തു കുറെ നാളായി പുലിയുടെ ശല്യമുണ്ടെന്നും വളർത്തുമൃഗങ്ങളെയടക്കം പുലി പിടിച്ചെന്നുമാണ് വിനോദിന്‍റെ വീട്ടുകാർ പറയുന്നത്. വനം വകുപ്പിൽ പരാതിപ്പെട്ടിട്ടും നടപടി ഉണ്ടായില്ലെന്നും തുടർന്നാണു സ്വയം കെണി വയ്ക്കണ്ടിവന്നതെന്നുമാണ് ഇവരുടെ വാദം.