ആളുകൾക്കൊപ്പം കൂട്ടുകൂടി കളിച്ച് പുള്ളിപ്പുലി; കൗതുകവും ആശങ്കയും ഉയർത്തി ദൃശ്യങ്ങൾ വൈറൽ

Last Updated:

ആരോ ഓമനിച്ച് വളർത്തിയ മൃഗമാണിതെന്നും അതുകൊണ്ടാണ് ആളുകളുടെ സാന്നിധ്യം പരിചയം ഉള്ളതു പോലെ പെരുമാറുന്നതെന്നുമാണ് ഒരു സംശയം ഉയരുന്നത്

ആളുകൾക്കൊപ്പം കൂട്ടി കൂടി കളിക്കുന്ന ഒരു പുള്ളിപ്പുലിയുടെ ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം മുതൽ വൈറലായിരിക്കുന്നത്. റോഡിൽ കൂടി നിൽക്കുന്ന ആളുകൾക്കരികിലേക്ക് മടിയൊന്നും കൂടാതെ വരികയും അവരോട് സൗഹാർദ്ദപരമായി ഇടപഴകുകയും ചെയ്യുന്ന വന്യജീവിയുടെ ദൃശ്യങ്ങളാണ് വീഡിയോയിൽ കാണാനാകുന്നത്. പുള്ളിപ്പുലിയുടെ ഈ അസാധാരണ പെരുമാറ്റം കൗതുകം ഉയർത്തുന്നുണ്ടെങ്കിലും വന്യജീവി വിദഗ്ധരും വനംവകുപ്പ് അധികൃതരും അൽപ്പം ആശങ്കയോടെയാണ് ഇതിനെ കാണുന്നത്.
ആരോ ഓമനിച്ച് വളർത്തിയ മൃഗമാണിതെന്നും അതുകൊണ്ടാണ് ആളുകളുടെ സാന്നിധ്യം പരിചയം ഉള്ളതു പോലെ പെരുമാറുന്നതെന്നുമാണ് ഒരു സംശയം ഉയരുന്നത്. ഹിമാചൽ പ്രദേശിലെ തിർത്തൻ താഴ്വരയിൽ നിന്നും പകര്‍ത്തിയ ദൃശ്യങ്ങളാണിതെന്നാണ് റിപ്പോർട്ട്. വംശനാശ ഭീഷണി നേരിടുന്ന പുള്ളിപ്പുലി അടക്കമുള്ള മൃഗങ്ങളെ സ്വകാര്യമായി വളർത്തുന്നത് രാജ്യത്ത് നിരോധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് മനുഷ്യരോട് അടുത്ത് ഇടപഴകുന്ന പുളളിപ്പുലിയുടെ ദൃശ്യങ്ങൾ വിദഗ്ധർക്കിടയിൽ സംശയങ്ങൾ ഉയർത്തിയിരിക്കുന്നത്.
advertisement
റോഡരികിൽ നിൽക്കുന്ന ആളുകള്‍ക്ക് സമീപത്തേക്ക് പുള്ളിപ്പുലി എത്തുന്നതാണ് ദൃശ്യങ്ങളിൽ കാണുന്നത്. കുറച്ച് ആളുകള്‍ ജീവിയെ കണ്ട് പേടിച്ച് ഓടിമാറുന്നുണ്ടെങ്കിലും അനങ്ങാതെ നിന്ന ആളുകള്‍ക്കരികിലെത്തി ചാടിക്കയറി കളിക്കാൻ ശ്രമിക്കുകയാണ് ജീവി. ഫോറസ്റ്റ് ഉദ്യോഗസ്ഥനായ പ്രവീൺ കസ്വാനും ഈ വീഡിയോ പങ്കുവച്ചിട്ടുണ്ട്.
advertisement
'ഈ പുള്ളിപ്പുലി വളരെ വിചിത്രമായാണ് പെരുമാറുന്നത് ഇതിന്‍റെ രീതികൾ മനസിലാക്കാൻ സാധിക്കുന്നില്ല' എന്നാണ് വീഡിയോ ട്വീറ്റ് ചെയ്ത് അദ്ദേഹം കുറിച്ചത്. ഓമനിച്ച് വളർത്തിയ ജീവി ആകാമെന്ന സംശയവും അദ്ദേഹം തന്നെയാണ് പങ്കുവയ്ക്കുന്നത്. അവിടെ നിന്നു രക്ഷപ്പെട്ട് വന്നതാകാമെന്ന് കരുതുന്നു എന്നായിരുന്നു അഭിപ്രായം. ഇതേ അഭിപ്രായം പിന്താങ്ങിക്കൊണ്ട് മറ്റൊരു ഫോറസ്റ്റ് ഉദ്യോഗസ്ഥൻ രമേശ് പാണ്ഡെയും പ്രതികരിച്ചിട്ടുണ്ട്.
advertisement
'ഇണങ്ങി വളർന്ന മൃഗങ്ങളുടെ കാര്യത്തിൽ ഇങ്ങനെയുണ്ടാകാം. കൂടുതൽ അന്വേഷണം ആവശ്യമുണ്ട്. വന്യജീവികളെ ഓമനിച്ച് വളർത്തുന്ന രീതി ഇതുപോലെയുള്ള അസാധാരണ കാഴ്ചകൾക്ക് വഴിയൊരുക്കിയേക്കാം' എന്നാണ് അദ്ദേഹം പ്രതികരിച്ചത്. എന്നാൽ ഈ രീതി ആശങ്കജനകമാണെന്നും അദ്ദേഹം പ്രത്യേകം വ്യക്തമാക്കുന്നു.
advertisement
ഇന്ത്യയിൽ വന്യമൃഗങ്ങളെ ഓമനിച്ച് വളർത്തുന്നത് കുറ്റകരമാണെന്ന കാര്യവും പാണ്ഡെ ഓർമ്മിപ്പിച്ചിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ആളുകൾക്കൊപ്പം കൂട്ടുകൂടി കളിച്ച് പുള്ളിപ്പുലി; കൗതുകവും ആശങ്കയും ഉയർത്തി ദൃശ്യങ്ങൾ വൈറൽ
Next Article
advertisement
ദീപാവലിക്ക് വീട്ടിലുണ്ടാക്കിയ പടക്കം പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു; നാലു പേർക്ക് പരിക്ക്
ദീപാവലിക്ക് വീട്ടിലുണ്ടാക്കിയ പടക്കം പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു; നാലു പേർക്ക് പരിക്ക്
  • പഞ്ചാബിൽ ദീപാവലി ആഘോഷത്തിനായി പടക്കം ഉണ്ടാക്കാൻ ശ്രമിച്ച 19 വയസ്സുകാരൻ പൊട്ടിത്തെറിച്ച് മരിച്ചു.

  • പടക്കം ഉണ്ടാക്കുന്നതിനിടെ പൊട്ടിത്തെറിച്ച് യുവാവിൻ്റെ കുടുംബാംഗങ്ങൾ ഉൾപ്പെടെ ആറുപേർക്ക് പരിക്കേറ്റു.

  • പടക്കം വാങ്ങാൻ പണമില്ലാത്തതിനാൽ വീട്ടിൽ തന്നെ പടക്കം നിർമ്മിക്കാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണം.

View All
advertisement