സ്വര്‍ണക്കടത്തില്‍ കസ്റ്റംസ് രജിസ്റ്റര്‍ചെയ്ത കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ ശിവശങ്കറിന് കഴിഞ്ഞയാഴ്ച സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) സ്വര്‍ണക്കടത്തിന്റെ ഭാഗമായി രജിസ്റ്റര്‍ ചെയ്ത കള്ളപ്പണക്കേസില്‍ ഹൈക്കാടതിയും ജാമ്യം അനുവദിച്ചിരുന്നു. ഡോളര്‍ക്കടത്ത് കേസ് മാത്രമാണ് ജയില്‍മോചിതനാകാന്‍ ശിവശങ്കറിനുമുന്നിലുണ്ടായിരുന്ന ഏക കടമ്പ. അതും മറികടന്നതോടെ ഉടൻ തന്നെ ശിവശങ്കർ ജയിൽ മോചിതനാകും.
advertisement
Also Read- കാണാതായ ജസ്നയുടെ 'ബന്ധു' ഹൈക്കോടതി ജഡ്ജിയുടെ വാഹനത്തിൽ കരിഓയിൽ ഒഴിച്ചു
ഡോളർ കടത്തുമായി തനിക്ക് യാതൊരു പങ്കുമില്ലെന്നും ഒരു തെളിവും ഹാജരാക്കാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ലെന്നും എം ശിവശങ്കർ കോടതിയിൽ വാദിച്ചു. കസ്റ്റഡിയിൽ ഇരിക്കുന്ന പ്രതികൾ നൽകിയ മൊഴി മാത്രമാണ് അന്വേഷണ സംഘത്തിന്‍റെ കൈവശം ഉള്ളതെന്നും ശിവശങ്കര്‍ കോടതിയിൽ വാദിച്ചു.
ശിവശങ്കറിന്റെ അറസ്റ്റ് മൂന്നു കേസുകളിൽ
സ്വർണക്കടത്ത് കേസ്, കള്ളപ്പണ കേസ്, ഡോളർ കടത്ത് എന്നിങ്ങനെ മൂന്ന് കേസുകളിലായാണ് എം ശിവശങ്കറിനെ കസ്റ്റംസും ഇ ഡിയും അറസ്റ്റ് ചെയ്യുന്നത്. ഒക്ടോബർ 28 നാണ് ശിവശങ്കറിനെ ഇ ഡി അറസ്റ്റ് ചെയ്തത്. കള്ളപ്പണക്കേസിൽ ചോദ്യം ചെയ്യൽ തുടരുന്നതിനിടെ നവംബറിൽ സ്വർണക്കടത്ത് കേസിലും ജനുവരിയിൽ ഡോളർ കടത്ത് കേസിലും കസ്റ്റംസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു.
Also Read- അർദ്ധരാത്രി തനിയെ നീങ്ങുന്ന ബൈക്ക്; 'ഭയപ്പെടുത്തുന്ന' സിസിറ്റിവി ദൃശ്യങ്ങൾ വൈറലാകുന്നു
സ്വർണക്കടത്ത് കേസിൽ കുറ്റപത്രം സമർപ്പിക്കാത്തതിനാൽ ശിവശങ്കറിന് സ്വാഭാവിക ജാമ്യം ലഭിച്ചു. ശിവശങ്കർ കള്ളപ്പണം സമ്പാദിച്ചതായി കണ്ടെത്താൻ പ്രോസിക്യൂഷന് കണ്ടെത്താൻ സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കള്ളപ്പണ കേസിലും ഹൈക്കോടതി അദ്ദേഹത്തിന് ജാമ്യം നൽകി. എന്നാൽ ഡോളർ കടത്ത് കേസിൽ ഉൾപ്പെട്ടതിനാൽ ശിവശങ്കറിന് പുറത്തിറങ്ങാനായിരുന്നില്ല.