ഓൺലൈൻ ചൂതാട്ടം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് തൃശ്ശൂര്‍ സ്വദേശിയായ അഭിഭാഷകൻ പോളി വടക്കൻ ആണ് ഹൈക്കോടതിയെ സമീപിച്ചത്. ഓൺലൈൻ ചൂതാട്ടത്തിൽ വൻതോതിൽ യുവാക്കൾ ആകർഷിക്കപ്പെടുന്നു എന്നും ഒട്ടേറെപ്പേർ പണം നഷ്ടപ്പെട്ടു എന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. താരങ്ങളെ പരസ്യത്തിനായി ഉപയോഗിക്കുന്നത് പരിശോധിക്കണമെന്നും പൊതുതാൽപര്യ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
advertisement
Also Read- അന്ധതയെ മറികടന്നത് അകക്കണ്ണിലെ അക്ഷര വെളിച്ചത്തിലൂടെ; പദ്മ പുരസ്‌കാരം നേടിയ ബാലന്‍ പൂതേരി
ബ്രാന്‍ഡ് അംബാസിഡര്‍മാരായ താരങ്ങള്‍ പ്രേക്ഷകരെ ആകര്‍ഷിക്കുകയും മത്സരത്തില്‍ പങ്കെടുപ്പിക്കുകയും ചെയ്തു എന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത് പരിഗണിച്ചാണ് ഹർജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി മൂന്ന് പേര്‍ക്കും നോട്ടീസ് അയക്കാന്‍ ഉത്തരവായത്. സർക്കാരിനോട് നിലപാട് അറിയിക്കാനും കോടതി ആവശ്യപ്പെട്ടു. താരങ്ങൾ 10 ദിവസത്തിനകം വിശദീകരണം നൽകണം.
നേരത്തെ നടന്‍ അജു വര്‍ഗീസിന്‍റെ റമ്മി സര്‍ക്കിള്‍ പരസ്യത്തിനെതിരെ വിമര്‍ശനവുമായി ബിജെപി നേതാവ് സന്ദീപ് വാര്യര്‍ രംഗത്തെത്തിയിരുന്നു. ഭാര്യയും നാലു കുട്ടികളും ഉള്ള, ടാക്സ് അടയ്ക്കാൻ വരുമാനമുള്ള അലവലാതികളുടെ വാക്കും കേട്ട് നിങ്ങളും റമ്മി കളിക്കാൻ പോയാൽ കുടുംബം വഴിയാധാരമാകുമെന്നും സൂക്ഷിച്ചാൽ ദുഃഖിക്കേണ്ടന്നുമാണ് സന്ദീപ് ഫേസ്ബുക്കില്‍ കുറിച്ചത്. അജു വര്‍ഗീസ് ഫേസ്ബുക്കില്‍ പങ്കുവെച്ച റമ്മി സര്‍ക്കിള്‍ പരസ്യത്തിന്‍റെ സ്ക്രീന്‍ ഷോട്ടും ചേര്‍ത്താണ് ഫേസ്ബുക്കിലൂടെ സന്ദീപ് വാര്യര്‍ വിമര്‍ശനം ഉന്നയിച്ചിരുന്നത്.
Also Read- മാസ്റ്റർ ആമസോൺ പ്രൈമിൽ എത്തുന്നു; റിലീസ് തീയ്യതി പ്രഖ്യാപിച്ചു
പിന്നീട് ഓണ്‍ലൈനിലെ റമ്മി കളിയിലൂടെ 21 ലക്ഷം രൂപ നഷ്ടമായ യുവാവ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അജു വർഗീസിനെതിരെ വീണ്ടും സന്ദീപ് വാര്യർ രംഗത്തെത്തിയിരുന്നു. “തിരുവനന്തപുരത്ത് ഓൺലൈൻ റമ്മി കളിച്ച് ലക്ഷങ്ങൾ കടക്കാരനായ യുവാവ് ആത്മഹത്യ ചെയ്തിരിക്കുന്നു. നേരത്തെ തന്നെ ഇക്കാര്യത്തിൽ മുന്നറിയിപ്പ് നൽകിയിരുന്നതാണ് .”- സന്ദീപ് വാര്യർ കുറിച്ചു.
തിരുവനന്തപുരം കുറ്റിച്ചല്‍ സ്വദേശി വിനീതാണ് വീടിന് സമീപത്തെ പറമ്പില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഐ എസ് ആര്‍ ഒയിലെ കരാര്‍ ജീവനക്കാരനായ വിനീതിന് 28 വയസായിരുന്നു. ഡിസംബര്‍ 31നാണ് വിനീതിനെ തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 21 ലക്ഷം രൂപയോളം വിനീതിന് ഓണ്‍ലൈന്‍ റമ്മി കളിയിലൂടെ നഷ്‌ടമായെന്നാണ് വിവരം. ലോക്ക്ഡൗണ്‍ കാലത്ത് ആരംഭിച്ച വിനോദമാണ് വിനീതിന്റെ ജീവനെടുത്തത്.