മാസ്റ്റർ ആമസോൺ പ്രൈമിൽ എത്തുന്നു; റിലീസ് തീയ്യതി പ്രഖ്യാപിച്ചു
ഇന്ത്യയടക്കം 240 രാജ്യങ്ങളിലാണ് ആമസോൺ പ്രൈമിലൂടെ ചിത്രം എത്തുന്നത്.
News18 Malayalam | January 27, 2021, 11:17 AM IST
1/ 6
കോവിഡ് ലോക്ക്ഡൗണിന് ശേഷം തിയേറ്ററുകളിൽ ചരിത്രം സൃഷ്ടിച്ച വിജയ് ചിത്രം മാസ്റ്റർ ഒടിടി റിലീസിന് ഒരുങ്ങുന്നു. റിലീസ് ചെയ്ത് പതിമൂന്ന് ദിവസത്തിനുള്ളിൽ 220 കോടിയിലേറെ കളക്ട് ചെയ്ത ചിത്രം ആമസോൺ പ്രൈമിൽ റിലീസിന് ഒരുങ്ങുകയാണ്.
2/ 6
തിയേറ്ററുകളിൽ ചിത്രം കാണാത്ത വിജയ് ആരാധകർക്ക് ഏറെ സന്തോഷമുണ്ടാക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ജനുവരി 13 ന് പൊങ്കൽ റിലീസായാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്.
3/ 6
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രത്തിൽ വിജയ് സേതുപതിയായിരുന്നു വില്ലനായി എത്തിയത്. മലയാളിയായ മാളവിക മോഹനനായിരുന്നു നായിക. ആമസോൺ പ്രൈമിൽ ചിത്രത്തിന്റെ റിലീസ് തീയ്യതിയും പ്രഖ്യാപിച്ചു കഴിഞ്ഞു.
4/ 6
ജനുവരി 29 ന് ചിത്രം ആമസോൺ പ്രൈമിൽ പുറത്തിറങ്ങും. ഇന്ത്യയടക്കം 240 രാജ്യങ്ങളിലാണ് ആമസോൺ പ്രൈമിലൂടെ ചിത്രം എത്തുന്നത്.
5/ 6
റിലീസ് ചെയ്ത് മൂന്നാം ദിവസം നൂറ് കോടി ക്ലബ്ബിൽ ഇടം നേടി മാസ്റ്റർ ചരിത്രം കുറിച്ചിരുന്നു. ഇന്ത്യയിൽ മാത്രമല്ല, യുഎഇയിലും മാസ്റ്ററിന് മികച്ച സ്വീകരണമാണ് ലഭിച്ചത്. ഹോളിവുഡ് ചിത്രങ്ങളായ ടെനെറ്റ്, വണ്ടർ വുമൺ 1984 എന്നിവയുടെ കളക്ഷൻ മൂന്ന് ദിവസത്തിനുള്ളിൽ മാസ്റ്റർ ഭേദിച്ചിരുന്നു.
6/ 6
വിജയിയുടെ വില്ലനായി മക്കൾ സെൽവൻ വിജയ് സേതുപതിയുടെ പ്രകടനമാണ് സിനിമയിൽ ഏറ്റവും ശ്രദ്ധേയം. അർജുൻ ദാസ്, ആൻഡ്രിയ ജെറിമിയ, ശന്തനു ഭാഗ്യരാജ് എന്നിവരും പ്രധാനവേഷത്തിൽ എത്തുന്നുണ്ട്.