ഒപ്പ് വ്യാജമാണെന്ന് മുഖ്യമന്ത്രിക്ക് തന്നെ ബോധ്യമുണ്ടെന്ന് സന്ദീപ് വാര്യർ ചൂണ്ടിക്കാട്ടി. ഒപ്പ് വ്യാജം തന്നെ. ഫോറൻസിക് പരിശോധന നടത്തട്ടെ. ഒൻപതാം തീയതി ഒപ്പിടാൻ പറ്റിയ ആരോഗ്യസ്ഥിതിയിലായിരുന്നില്ല മുഖ്യമന്ത്രി. ഫയൽ പരിശോധിച്ചു എന്നതിൽ അസ്വാഭാവികതയുണ്ട്. അന്നേ ദിവസം 39 ഫയലുകളിൽ ഒപ്പിടാനുള്ള ആരോഗ്യസ്ഥിതി മുഖ്യമന്ത്രിക്ക് ഉണ്ടായിരുന്നില്ലെന്നും സന്ദീപ് വാര്യർ പറഞ്ഞു.
ഫയൽ സംബന്ധിച്ച വിവരങ്ങൾ ചോർത്തിയെടുത്തതല്ലെന്ന് സന്ദീപ് വാര്യർ പറഞ്ഞു. എല്ലാ നിയമവും പാലിച്ച് വിവരാവകാശം വഴി എടുത്തതാണ് അത്. ഫയലുകളിൽ വ്യാജ ഒപ്പിട്ടതിൽ സുദ്ധമായ തട്ടിപ്പുണ്ടെന്ന് മനസിലാക്കി തന്നെയാണ് ഇതിനായി അപേക്ഷിച്ചതെന്നും സന്ദീപ് വാര്യർ പറഞ്ഞു.
advertisement
You may also like:ഓണാഘോഷമില്ലാത്ത തിരുവനന്തപുരം നവദമ്പതികളുടെ കാഴ്ചപ്പാടിൽ ഒരുക്കിയ ഷോർട്ട് ഫിലിം 'തെരുവ്' [NEWS]ട്രെയിനും സ്‌റ്റേഷനുകളും ക്ലീന്‍; തിങ്കളാഴ്ച്ച മുതല്‍ സര്‍വീസിനൊരുങ്ങി കൊച്ചി മെട്രോ [NEWS] Sai Swetha | അപമാനിച്ചുവെന്ന സായി ശ്വേത ടീച്ചറുടെ പരാതി; ശ്രീജിത്ത് പെരുമനക്കെതിരെ വനിതാ കമ്മീഷൻ കേസെടുത്തു [NEWS]
മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എം.വി ജയരാജൻ ഇന്നു നടത്താനിരുന്ന പത്രസമ്മേളനം റദ്ദാക്കിയതിനു പിന്നിലും ചില പൊരുത്തക്കേടുകളുണ്ട്. ചാനലുകളിൽ പല പൊട്ടത്തരങ്ങളും ന്യായീകരണമായി നൽകുകയാണ് സിപിഎം നേതാക്കൾ. ഇതിൽ എംഎൽഎമാരും മന്ത്രിമാരുമുണ്ട്. മാധ്യമങ്ങളെ അഭിമുഖീകരിക്കാൻ സിപിഎം നേതാക്കൾക്ക് ഭയമാണെന്നും സന്ദീപ് വാര്യർ പറഞ്ഞു.