'മുഖ്യമന്ത്രി ചികിത്സയ്ക്കായി പോയപ്പോൾ ഫയലുകളില്‍ വ്യാജ ഒപ്പ്' ; ഗുരുതര ആരോപണവുമായി ബിജെപി
- Published by:Rajesh V
- news18-malayalam
Last Updated:
''മുഖ്യമന്ത്രിയുടെ വ്യാജഒപ്പിടുന്ന ഒരാള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഉണ്ടായിരുന്നെന്ന് വ്യക്തമാണ്. അത് ശിവശങ്കറാണോ സ്വപ്‌ന സുരേഷ് ആണോ എന്ന് വ്യക്തമാക്കണം.''
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലെ മയോക്ലിനിക്കില്‍ ചികിത്സയ്ക്കുപോയ ദിവസങ്ങളില്‍ അദ്ദേഹത്തിന്റെ വ്യാജ ഒപ്പിട്ട് ഫയല്‍ നീങ്ങിയെന്ന ഗുരുതര ആരോപണവുമായി ബിജെപി. ആരാണ് വ്യാജ ഒപ്പിട്ടതെന്ന് വ്യക്തമാക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. ബിജെപി സംസ്ഥാന വക്താവ് സന്ദീപ് ജി. വാര്യരാണ് വാർത്താസമ്മേളനത്തിൽ തെളിവുകൾ പുറത്തുവിട്ടത്.
2018 സെപ്റ്റംബര്‍ 2നാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയത്. ഇരുപതിനുശേഷമാണ് തിരിച്ചെത്തിയത്. എന്നാല്‍, സെപ്റ്റംബര്‍ മൂന്നിന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തിയ ഫയലില്‍ സെപ്റ്റംബര്‍ ഒമ്പതിന് മുഖ്യമന്ത്രി ഒപ്പിട്ടെന്നും പതിമൂന്നിന് ഒപ്പിട്ടു തിരികെ എത്തിച്ചെന്നും ഫയലില്‍ വ്യക്തമാണ്. മലയാള ഭാഷ വാരാചണം സംബന്ധിച്ച ഒരു ഫയലില്‍ ആണ് വ്യാജ ഒപ്പിട്ടിരിക്കുന്നത്. ലൈഫ് മിഷൻ ഫയലുകളിൽ അടക്കം ഇങ്ങനെ വ്യാജ ഒപ്പ് ഇട്ടിട്ടുണ്ടെന്ന് സന്ദീപ് ജി. വാര്യർ ആരോപിക്കുന്നു.
advertisement

സന്ദീപ് ജി വാര്യർ പുറത്തുവിട്ട ചിത്രം
പിണറായി വിജയന്‍ നേരിട്ട് ഒപ്പിടണമെങ്കില്‍ ചീഫ് സെക്രട്ടറി ഫയലുമായി അമേരിക്കയിലേക്ക് പോകണം. അത്തരത്തില്‍ ഒന്നും നടന്നിട്ടില്ല. ഡിജിറ്റര്‍ സിഗ്നേച്ചർ അല്ല അതെന്നും ഫയലില്‍ വ്യക്തമാണ്. ഇത്തരത്തില്‍ മുഖ്യമന്ത്രിയുടെ വ്യാജഒപ്പിടുന്ന ഒരാള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഉണ്ടായിരുന്നെന്ന് വ്യക്തമാണ്. അത് ശിവശങ്കറാണോ സ്വപ്‌ന സുരേഷ് ആണോ എന്ന് വ്യക്തമാക്കണം. ചരിത്രത്തില്‍ ആദ്യമായാണ് മുഖ്യമന്ത്രിയുടെ വ്യാജഒപ്പിട്ടു ഫയലുകള്‍ നീങ്ങുതെന്നും പാര്‍ട്ടി അറിഞ്ഞാണോ ഇതെന്നും വ്യക്തമാക്കണെന്നും സന്ദീപ് ആവശ്യപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 03, 2020 1:24 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'മുഖ്യമന്ത്രി ചികിത്സയ്ക്കായി പോയപ്പോൾ ഫയലുകളില്‍ വ്യാജ ഒപ്പ്' ; ഗുരുതര ആരോപണവുമായി ബിജെപി