തിരുവനന്തപുരം: വ്യാജ ഒപ്പു വിവാദത്തിൽ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയവേയാണ് മുഖ്യമന്ത്രി ഇന്ന് 'ഒക്കച്ചങ്ങായി' പ്രയോഗം നടത്തിയത്.
വ്യാജ ഒപ്പ് സംബന്ധിച്ച ബിജെപിയുടെ ആരോപണം ഗൗരവമുള്ളതാണെന്ന് മുസ്ലിംലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയും പറഞ്ഞിരുന്നു. എന്നാൽ, കുഞ്ഞാലിക്കുട്ടിയുടെ ആരോപണത്തെ ചിരിച്ചുതള്ളി ആയിരുന്നു 'ഒക്കച്ചങ്ങായി' പ്രയോഗം മുഖ്യമന്ത്രി നടത്തിയത്.
മുഖ്യമന്ത്രി പറഞ്ഞത്'ഒക്കച്ചങ്ങായിമാർ പറയുമ്പോൾ പിന്നെ എങ്ങനെയാണ് ഏറ്റെടുക്കാതിരിക്കുക എന്ന് തോന്നിയിട്ടാണ് ബിജെപി പറഞ്ഞ കാര്യങ്ങൾ ലീഗ് ഏറ്റുപിടിച്ചത്. ബി ജെ പി പറയുന്നതിന് ബലം കൊടുക്കാൻ ഇടപെടുക എന്നൊരു നിലപാടാണ് യുഡിഎഫ് ഇപ്പോൾ സ്വീകരിക്കുന്നത്. ആരോപണം ഉന്നയിച്ച ആളുകൾക്ക് സാങ്കേതികത അറിയില്ല. എന്നാൽ കുഞ്ഞാലിക്കുട്ടിയെ പോലെ ദീർഘകാലം മന്ത്രിയായിരുന്ന ഒരാൾക്ക് ഇതിനെക്കുറിച്ച് അറിയാതെ വരില്ല'
You may also like:ഇന്ത്യ തെറ്റുതിരുത്താൻ തയ്യാറാകണം; ആപ്പുകൾ നിരോധിച്ചതിനെതിരെ ചൈന [NEWS]DGP ആയതിന് പിന്നാലെ ടോമിന് ജെ. തച്ചങ്കരി കേരള ഫിനാന്‍ഷ്യല്‍ കോര്പ്പറേഷന് എംഡി [NEWS] അനില്‍ അക്കര സാത്താന്റെ സന്തതിയെന്ന് ബേബി ജോണ്‍; സ്വന്തം മുഖം കണ്ണാടിയില്‍ നോക്കണമെന്ന് മറുപടി [NEWS]ഒക്കച്ചങ്ങായി എന്താണെന്ന് മനസിലാകാത്തവർക്കായിതലശ്ശേരി, പാനൂര്‍ സമീപപ്രദേശങ്ങളിലൊക്കെ കല്യാണദിവസം കല്യാണച്ചെറുക്കന്റെ സുഹൃദ് പദവി ഏറ്റെടുക്കുന്നയാളെ വിളിക്കുന്ന പേരാണ് 'ഒക്കച്ചങ്ങായി'. ചെറുക്കന്‍ കുളിച്ച് കുപ്പായമിടുന്ന സമയം മുതല്‍ ഇയാള്‍ ഒപ്പമുണ്ടാകും.
ചെറുക്കന് പൗഡറൊക്കെ ഇട്ട് കൊടുക്കുക, ഷര്‍ട്ടിന്റെ ബട്ടണിട്ടു കൊടുക്കുക, കല്യാണമണ്ഡപം വരെ ഒപ്പം നടക്കുക, ആള്‍ക്കൂട്ടത്തെ കണ്ട് പുയ്യാപ്ലയ്ക്ക് സഭാകമ്പം വരാതെ കൂടെ നിൽക്കുക എന്നിവയൊക്കെയാണ് ഒക്കച്ചങ്ങായിയുടെ പണി.
ചുരുക്കത്തിൽ ഒരാളുടെ ജീവിതത്തിലെ ഏറ്റവും നിർണായകദിവസങ്ങളിൽ അയാൾക്ക് പരിഭ്രമവും പേടിയും ഒന്നും തോന്നാതിരിക്കാൻ ഒപ്പം നടക്കുന്ന ചങ്ങാതി ആണ് 'ഒക്കച്ചങ്ങായി'
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.