'എന്റെ കൈയിലും ഐപാഡുണ്ട്; അന്ന് ഒരു ഫയലിൽ മാത്രമല്ല; 39 ഫയലുകളിൽ ഒപ്പിട്ടിട്ടുണ്ട്'; ഒപ്പു വിവാദത്തിൽ മുഖ്യമന്ത്രി
Last Updated:
ഫയലുകൾ ഒപ്പിട്ട് തിരിച്ചയച്ചതിന്റെ തെളിവുകൾ തന്റെ പക്കലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. തന്റെ കൈയിലും ഐപാഡ് ഉണ്ടെന്ന് വാർത്താസമ്മേളനത്തിനിടയിൽ ഐപാഡ് ഉയർത്തിക്കാട്ടി മുഖ്യമന്ത്രി പറഞ്ഞു. യാത്രകളിൽ ഇത് താൻ കൈവശം വയ്ക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം: വ്യാജ ഒപ്പ് വിവാദത്തിൽ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കാര്യങ്ങൾ അറിയാത്തതു കൊണ്ടാണ് മുഖ്യമന്ത്രി വ്യാജ ഒപ്പ് ആരോപണം കാര്യങ്ങൾ അറിയാത്തതു കൊണ്ടാണെന്നും ഫയൽ പരിശോധനാ ഇലക്ട്രോണിക് സംവിധാനത്തിലൂടെയാണെന്നും ഫയലുകളിലെ ഒപ്പ് തന്റെ ഒപ്പു തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
2018 സെപ്തംബർ ആറ് എന്ന ദിവസം ഒരു ഫയലിൽ മാത്രമല്ല 39 ഫയലുകളിൽ താൻ ഒപ്പിട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഫയൽ ഒപ്പിടുന്നതുമായി ബന്ധപ്പെട്ട് നേരത്തെ നൽകിയ വിശദീകരണം വായിച്ചു കൊണ്ടായിരുന്നു മുഖ്യമന്ത്രി ആരോപണങ്ങൾക്ക് മറുപടി നൽകിയത്. മുഖ്യമന്ത്രിയുടെ അമേരിക്കൻ പര്യടനത്തെ തുടർന്ന് ഫയലുകൾ കെട്ടിക്കിടക്കുകയാണെന്ന കെ.സി ജോസഫിന്റെ പ്രസ്താവനയ്ക്ക് നൽകിയ മറുപടിയാണ് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ ആദ്യം വായിച്ചത്.
You may also like:ഇന്ത്യ തെറ്റുതിരുത്താൻ തയ്യാറാകണം; ആപ്പുകൾ നിരോധിച്ചതിനെതിരെ ചൈന [NEWS]DGP ആയതിന് പിന്നാലെ ടോമിന് ജെ. തച്ചങ്കരി കേരള ഫിനാന്‍ഷ്യല്‍ കോര്പ്പറേഷന് എംഡി [NEWS] അനില്‍ അക്കര സാത്താന്‍റെ സന്തതിയെന്ന് ബേബി ജോണ്‍; സ്വന്തം മുഖം കണ്ണാടിയില്‍ നോക്കണമെന്ന് മറുപടി [NEWS]
അമേരിക്കയിൽ പോയ ദിവസങ്ങളിൽ മുഖ്യമന്ത്രിക്ക് ഇലക്ട്രോണിക് സംവിധാനം വഴി ഫയലുകൾ അയച്ചുകൊടുത്ത് തീരുമാനമെടുക്കുകയാണ് ചെയ്യുന്നത്. ഇ-ഫയലുകളിൽ മാത്രമല്ല ഫിസിക്കൽ ഫയലുകളിലും തീരുമാനം എടുക്കുന്നുണ്ടെന്നും ഫിസിക്കൽ ഫയലുകൾ ഇലക്ട്രോണിക് ഫയലുകളാക്കി മാറ്റി അയച്ചുകൊടുത്താണ് തീരുമാനമെടുക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
advertisement
ഫയലുകൾ ഒപ്പിട്ട് തിരിച്ചയച്ചതിന്റെ തെളിവുകൾ തന്റെ പക്കലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. തന്റെ കൈയിലും ഐപാഡ് ഉണ്ടെന്ന് വാർത്താസമ്മേളനത്തിനിടയിൽ ഐപാഡ് ഉയർത്തിക്കാട്ടി മുഖ്യമന്ത്രി പറഞ്ഞു. യാത്രകളിൽ ഇത് താൻ കൈവശം വയ്ക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി ഉന്നയിച്ച വ്യാജ ഒപ്പ് സംബന്ധിച്ച ആരോപണം ഗൗരവമുള്ളതാണെന്ന് മുസ്ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി പറഞ്ഞതിനെ ചിരിച്ചു തള്ളിയ മുഖ്യമന്ത്രി 'ഒക്കച്ചെങ്ങാതിമാർ പറയുമ്പോൾ പിന്നെ എങ്ങനെയാണ് ഏറ്റെടുക്കാതിരിക്കുക' എന്ന് തോന്നിയതു കൊണ്ടാണ് ബി ജെ പി പറഞ്ഞ കാര്യങ്ങൾ ലീഗ് ഏറ്റുപിടിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 03, 2020 7:53 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'എന്റെ കൈയിലും ഐപാഡുണ്ട്; അന്ന് ഒരു ഫയലിൽ മാത്രമല്ല; 39 ഫയലുകളിൽ ഒപ്പിട്ടിട്ടുണ്ട്'; ഒപ്പു വിവാദത്തിൽ മുഖ്യമന്ത്രി


