വൈകുന്നേരങ്ങളിൽ കാഴ്ച കാണാനും അസ്തമയ സൂര്യന്റെ ഭംഗി ആസ്വദിക്കാനും കൂട്ടുകാരുമായും കുടുംബവുമായും ധാരാളം പേർ ഇവിടെ എത്തുന്നുണ്ട്. അടുത്തിടെ നവീകരിച്ച വിശാലമായ ബീച്ചിൽ പുലരുവോളം ചിലവഴിക്കാം. വഴിയോര കച്ചവടക്കാരുടെ വലിയൊരു നിര തന്നെ ബീച്ചിൽ ഉണ്ട്. സ്ട്രീറ്റ് ഫുഡിന്റെ രുചി ആസ്വദിക്കുന്നതോടൊപ്പം ചെറിയൊരു ഷോപ്പിംഗും ആകാം. തൊട്ടടുത്ത റസ്റ്റോറന്റുകളിൽ മത്സ്യ വിഭവങ്ങൾക്കാണ് ഡിമാൻറ്. തിരുവനന്തപുരം നഗരത്തിൽ നിന്നും 8 കി.മീ അകലെയാണ് ശംഖുമുഖം ബീച്ച്.
മത്സ്യകന്യക, കുട്ടികൾക്കുള്ള ട്രാഫിക് പാർക്ക് എന്നിവയാണ് പ്രധാന ആകർഷണങ്ങൾ. കെ എസ് ആർ ടി സി ഡബിൾ ഡക്കർ ബസ്സിൽ ഇവിടേക്ക് സർവീസ് നടത്തുന്നുണ്ട് . ഡബിൾ ഡെക്കർ ബസ്സിലെ യാത്ര വേറിട്ടൊരു അനുഭവം തന്നെയാണ് ഓരോ സഞ്ചാരിക്കും നൽകുന്നത്.പ്രശസ്ത ശില്പിയായ കാനായി കുഞ്ഞിരാമൻ നിർമ്മിച്ച ജലകന്യക ശില്പം ഇവിടെയാണ് സ്ഥാപിച്ചിരിക്കുന്നത്.
advertisement
ഈ പ്രതിമയ്ക്ക് 35 മീറ്റർ നീളമുണ്ട്.ജില്ലയിലെ പ്രസിദ്ധമായ ക്രിസ്തവദെവാലയമായ വെട്ടുകാട് പള്ളി ഇവിടെ നിന്ന് അൽപം അകലെയാണ്. കുട്ടികൾക്ക് ഗതാഗത ചിഹ്നങ്ങൾ പഠിക്കുന്നതിനുള്ള ജവഹർലാൽ നെഹ്രു ഗതാഗത സിഗ്നൽ പാർക്ക് ഇവിടെയാണ്.
വിശേഷാവസരങ്ങളിൽ ആയിരക്കണക്കിന് വിശ്വാസികൾ ഇവിടെ ബലി തർപ്പണം നടത്തുന്നു.കേരളത്തിൽ ഡെസ്റ്റിനേഷൻ വെഡ്ഡിങ് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ടൂറിസം വകുപ്പിന് കീഴിലുള്ള കേരളത്തിലെ ആദ്യ വെഡ്ഡിങ് ഡെസ്റ്റിനേഷൻ ശംഖുംമുഖത്ത് ആരംഭിച്ചത് അടുത്തിടെയാണ് .
ശംഖുംമുഖം ബീച്ച് പാർക്കിലുള്ള വെഡ്ഡിങ് ഡെസ്റ്റിനേഷൻ കേന്ദ്രം വിനോദസഞ്ചാര രംഗത്ത് മുന്നേറ്റത്തിന് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.വിനോദസഞ്ചാര രംഗത്ത് ഏറെ സാധ്യതകളുള്ള ഡെസ്റ്റിനേഷൻ വെഡ്ഡിങ് കേന്ദ്രത്തിന് ശംഖുംമുഖം അർബൻ ബീച്ച് ഡെവലപ്പ്മെന്റിന്റെ ഭാഗമായി ടൂറിസം വകുപ്പ് നാല് കോടിയും സ്വകാര്യ പങ്കാളിത്തത്തിൽ രണ്ട് കോടിയുമാണ് വിനിയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. നവംബർ 30 നാണ് ഡെസ്റ്റിനേഷൻ വെഡ്ഡിങ് കേന്ദ്രത്തിൽ ആദ്യ വിവാഹം നടന്നത്.






