Also Read- Sthree Sakthi SS-246 Kerala Lottery Results| സ്ത്രീശക്തി SS-246 ലോട്ടറി ഫലം
പി എ൯ ബിയുടെ ട്വീറ്റ് പ്രകാരം നിലവിലെ ഒ ബി സി, യു ബി ഐ ഉപഭോക്താക്കളുടെ യൂസർ ഐഡിയിൽ മാറ്റം വന്നിട്ടുള്ളതിനാൽ പുതിയ ഐഡി നിർമ്മിക്കേണ്ടി വരും. കൂടാതെ, ഏപ്രിൽ ഒന്നു മുതൽ ഉപഭോക്താക്കളുടെ ഐ എഫ് എസ് സി കോഡും, എം ഐ ആർ കോഡും മാറുന്നതിനാൽ നിലവിടെ യൂസർ ഐഡി ഉപയോഗിച്ച് ഇടപാടുകൾ നടത്താ൯ കഴിയുന്നതല്ല. പുതിയ യൂസർ ഐ ഡി ഇല്ലാതെ നെറ്റബാങ്കിംഗ് ഇടപാടുകളും നടത്താ൯ കഴിയില്ല.
advertisement
Also Read- അർദ്ധരാത്രി തനിയെ നീങ്ങുന്ന ബൈക്ക്; 'ഭയപ്പെടുത്തുന്ന' സിസിറ്റിവി ദൃശ്യങ്ങൾ വൈറലാകുന്നു
എന്നാൽ, നിലവിലെ എ ടി എം- ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളെ ബാങ്ക് ലയനം സാരമായി ബാധിക്കില്ല. കാർഡിൽ പ്രിന്റ് ചെയ്ത എക്സ്പെയറി ഡേറ്റ് കഴിയുന്നത് വരെ കാർഡുകളുടെ ഉപയോഗം തുടരാവുന്നതാണ്. കാലാവധി കഴിഞ്ഞ ശേഷമായിരിക്കും പുതിയ കാർഡ് ഇഷ്യൂ ചെയ്യുക.
Also Read- ബാങ്ക് ഉദ്യോഗസ്ഥയെ എടിഎമ്മിൽ അക്രമിച്ച് പണം കവർന്ന സംഭവം: പ്രതി കുറ്റക്കാരനെന്ന് കോടതി
നിലവിലെ ഒ ബി സി, യു ബി ഐ എ ടി എം സെന്ററുകൾ അടിയന്തരമായി അടച്ചു പൂട്ടുകയില്ല. അതേസമയം, ഉപഭോക്താക്കൾക്ക് 13,000 ൽ അധികം വരുന്ന എ ടി എം മെഷീനുകളിൽ നിന്ന് യാതൊരു അധിക ചാർജും ഈടാക്കാതെ സേവനം ലഭ്യമാക്കാം.
2019 ആഗസ്റ്റിലാണ് ധനമന്ത്രി നിർമല സീതാരാമ൯ ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവ പഞ്ചാബ് നാഷണൽ ബാങ്കിൽ ലയിക്കുമെന്ന് പ്രഖ്യാപിച്ചത്. ലയനം സാധ്യമാവുന്നതോടെ 17.95 ലക്ഷം കോടി രൂപ വിലമതിപ്പുള്ള പി എ൯ ബി രാജ്യത്തെ രണ്ടാമത്തെ എറ്റവും വലിയ പൊതു മേഖലാ ബാങ്കായി മാറും.