'എനിക്ക് മനസമാധാനം വേണം'; കമന്‍റ് ബോക്സ് ഓഫ് ചെയ്തതിന്‍റെ കാരണം വെളിപ്പെടുത്തി നമിതാ പ്രമോദ്
- Published by:Arun krishna
- news18-malayalam
Last Updated:
എന്റെ മെന്റൽ പീസിനും വേണ്ടിയാണ് ഞാൻ അത് ഓഫ് ചെയ്ത് വെച്ചിരിക്കുന്നത്. ചില സമയത്ത് ലൈക്സും ഹൈഡ് ചെയ്ത് വെക്കാറുണ്ട്.
advertisement
1/9

മലയാളത്തിലെ യുവ നായികമാരില്‍ ശ്രദ്ധേയയാണ് നമിതാ പ്രമോദ്. ബാലതാരമായി എത്തിയ നമിത പിന്നീട് മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രശംസ പിടിച്ചുപറ്റി.
advertisement
2/9
കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പില്‍ വളരെയധികം ശ്രദ്ധിക്കുന്ന നമിത തനിക് ഇണങ്ങാത്ത വേഷമാണെന്ന് തോന്നിയാല്‍ വിജയിക്കുന്ന ചിത്രമാണെന്ന് ഉറപ്പുണ്ടെങ്കിലും അത് ഒഴിവാക്കാറുണ്ടെന്ന് നമിത പറഞ്ഞിരുന്നു.
advertisement
3/9
ഇപ്പോഴിത തന്‍റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലെ കമന്‍റ് ബോക്സ് ഓഫ് ചെയ്തതിന്‍റെ കാരണവും നമിത വെളിപ്പെടുത്തിയിരിക്കുകയാണ്.
advertisement
4/9
തനിക്ക് മനസമാധാനം വേണമെന്നും അതിന് വേണ്ടിയാണ് കമന്‍റ് ബോക്സ് ഓഫ് ആക്കിയതെന്നും നടി പറഞ്ഞു. സിനിമ നടിമാര്‍ അടക്കമുള്ള സെലിബ്രിറ്റികളുടെ സോഷ്യല്‍ മീഡിയ പോസ്റ്റിന് മോശം കമന്‍റുകള്‍ വരുന്നത് മുന്‍പും ചര്‍ച്ചയായിട്ടുണ്ട്.
advertisement
5/9
ഇത്തരം നെഗറ്റീവ് കമന്‍റുകള്‍ നമിതയെ ബാധിക്കാറുണ്ടോ എന്ന അവതാരകയോട് 'അത് ബാധിക്കാത്തവരായി ആരെങ്കിലും കാണുമോ' എന്നായിരുന്നു താരത്തിന്‍റെ മറുപടി.
advertisement
6/9
'ചില സമയത്ത് നമ്മൾ അറിയാതെ വായിച്ച് പോകും. അത് നമ്മളെ മെന്റലി എഫക്ട് ചെയ്യും. ഞാൻ ചിലപ്പോൾ വർക്ക് ചെയ്ത് കൊണ്ടിരിക്കുന്ന സമയത്ത് ചിലത് നമ്മളെ വർക്കിന് ബാധിക്കുകയാണെങ്കിൽ മൂഡ് കംപ്ലീറ്റ് പോകും. എനിക്കത് നല്ല പ്രശ്നമാണ്.ഞാൻ ഏതോ ഒരു പോയിന്റിൽ ഓഫ് ചെയ്തതാണ്. പിന്നെ ഓൺ ആകുന്നത് സെറ്റിങ്സിൽ എവിടെയാണെന്ന് ഓർമയില്ല,' നമിത പ്രമോദ് പറഞ്ഞു.
advertisement
7/9
കുട്ടികളൊക്കെ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവരാണ്, ആളുകൾ ഇത്തരത്തിലുള്ള കമന്റുകൾ കാണുന്നതിനോട് തനിക്ക് താത്പര്യമില്ലെന്നും നമിത പ്രമോദ് കൂട്ടിച്ചേർത്തു . മാനസികമായ സമാധാനത്തിന് വേണ്ടിയാണ് കമന്‍റ് ബോക്സ് ഓഫാക്കുന്നതെന്നും ചിലപ്പോൾ ലൈക്ക് ഓഫ് ചെയ്യാറുണ്ടെന്നും നമിത പറഞ്ഞു. കൗമുദി മൂവിസിന് നൽകിയ അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം.
advertisement
8/9
'എനിക്ക് മെന്റൽ പീസ് വേണം. എന്റെ കമന്റ് ബോക്സ് കുറേ നാളായിട്ട് ഓഫ് ആണ്. ആവശ്യമില്ലാത്ത കമെന്റുകളൊക്കെ വരുന്നുണ്ട്. ചില സ്പാം പോലെയുള്ള കമന്റ് ഒക്കെയാണ് വരാറുള്ളത്. അപ്പോൾ ഞാൻ കരുതി എന്തിനാണ് ഓൺ ആകുന്നതെന്ന്.
advertisement
9/9
കുട്ടികൾ വരെ സോഷ്യൽ മീഡിയ നോക്കുന്നുണ്ട്. എനിക്ക് ആളുകൾ ഇത്തരത്തിലുള്ള കമന്റുകൾ കാണണമെന്നില്ല. എന്റെ മെന്റൽ പീസിനും വേണ്ടിയാണ് ഞാൻ അത് ഓഫ് ചെയ്ത് വെച്ചിരിക്കുന്നത്. ചില സമയത്ത് ലൈക്സും ഹൈഡ് ചെയ്ത് വെക്കാറുണ്ട്. എനിക്ക് ചില സമയത്ത് നെഗറ്റിവിറ്റി കൂടുതൽ ആയിട്ട് തോന്നുമ്പോൾ ഞാൻ അതൊക്കെ ഓഫ് ചെയ്ത് വെക്കും,' നമിത പ്രമോദ് പറഞ്ഞു.
മലയാളം വാർത്തകൾ/Photogallery/Buzz/
'എനിക്ക് മനസമാധാനം വേണം'; കമന്‍റ് ബോക്സ് ഓഫ് ചെയ്തതിന്‍റെ കാരണം വെളിപ്പെടുത്തി നമിതാ പ്രമോദ്