TRENDING:

SFIക്കാരിയെ പ്രണയിച്ചു മിന്നു കെട്ടിയ BJPക്കാരൻ; അച്ഛന്റെയും അമ്മയുടെയും മൂന്നു പതിറ്റാണ്ടു പഴയ പ്രണയകഥയുമായി അക്ഷയ് രാധാകൃഷ്ണൻ

Last Updated:
പെരുവഴിയിൽ നിന്ന് വിവാഹ തീയതി തീരുമാനിച്ചു, വിവാഹത്തിന് വെറൈറ്റി സദ്യയും
advertisement
1/6
SFIക്കാരിയെ പ്രണയിച്ചു മിന്നു കെട്ടിയ  BJPക്കാരൻ; അച്ഛന്റെയും അമ്മയുടെയും മൂന്നു പതിറ്റാണ്ടു പഴയ പ്രണയകഥയുമായി...
അച്ഛന്റെയും അമ്മയുടെയും 31-ാം വിവാഹവാർഷിക ദിനത്തിൽ രണ്ടു വ്യത്യസ്ത പാർട്ടി ചിന്താഗതിയിൽ നിൽക്കെ പ്രണയിച്ചു വിവാഹം കഴിച്ച കഥ മകൻ പറഞ്ഞാൽ എങ്ങനെയുണ്ടാവും? നടൻ അക്ഷയ് രാധാകൃഷ്ണനാണ് ആ മകൻ. കഴിഞ്ഞ ദിവസം വിവാഹ വാർഷിക ദിനത്തിലാണ് അവർ രണ്ടുപേരും ജീവിതത്തിൽ ഒന്നിച്ചതിന്റെ കഥയുമായി നടനെത്തുന്നത്. അക്ഷയ് രാധാകൃഷ്ണന്റെ പോസ്റ്റിലെ വാചകങ്ങളിലേക്കു കടക്കാം:
advertisement
2/6
'SFI ക്കാരിയും BJP ക്കാരനും കാണണ മുക്കിലും മൂലയിലും നിന്ന് രാഷ്ട്രീയം പറഞ്ഞാണ് തുടങ്ങിയത്... നാട്ടുകാര് പറഞ്ഞു അവര് മുടിഞ്ഞേ പ്രേമമാണെന്ന്. എന്നാപ്പിന്നെ അങ്ങനെയാവട്ടെ നിനക്ക് ok യല്ലേന്ന് അദ്യേം. ആയിക്കോട്ടേന്ന് നോം. അങ്ങനെ പത്താം ക്ലാസ്സ് കഴിഞ്ഞ് ഡിഗ്രി വരെ അഞ്ചു കൊല്ലത്തെ പ്രണയ കാലം... (തുടർന്ന് വായിക്കുക)
advertisement
3/6
ഞങ്ങടെ ചെക്കനെ കണ്ണും കയ്യും കാണിച്ച് മയക്കീന്ന് ഒരു പക്ഷം. നന്നായിപ്പഠിക്കണ കൊച്ചിനെ വഴി തെറ്റിക്കാൻ വന്നവനെന്ന് മറുപക്ഷം. നിങ്ങക്കങ്ങട് കെട്ടിക്കൂടേന്ന് പറഞ്ഞ ഒരു ന്യൂന പക്ഷം...
advertisement
4/6
എന്നാപ്പിന്നെ കല്യാണം കഴിച്ചു കളഞ്ഞാലോന്നായി ആലോചന എല്ലാം പെട്ടെന്നായിരുന്നു. ഒരു പെരുവഴിയിൽ നിന്ന് തീയതി തീരുമാനിച്ച് വീട്ടുകാരേം നാട്ടുകാരേം വിളിച്ച് വെജിറ്റബിൾ ബിരിയാണീം സേമിയ പായസവും കൊടുത്ത് മക്കാറാക്കി ഞങ്ങടെ കല്യാണം ഉഷാറാക്കി...
advertisement
5/6
അത് കഴിഞ്ഞിട്ട് ഇന്ന് 31 കൊല്ലം തികയുകയാണ് സൂർത്തുക്കളേ... രാഷ്ട്രീയമായാലും ഈശ്വരവിശ്വാസമായാലും മറ്റ് കാര്യങ്ങളായാലും എല്ലാത്തിലും വിപരീത സ്വഭാവം...
advertisement
6/6
വിപരീത കണങ്ങൾ ആകർഷിക്കപ്പെടുമെന്ന് പണ്ട് ഫിസിക്സ് പഠിപ്പിച്ച വർഗീസ് സാറും ജോസ് സാറും പറഞ്ഞ് കേട്ടിട്ടുണ്ട്. ആകർഷിച്ചാലും ഇങ്ങനങ്ങട് ഒട്ടിപ്പോകുംന്ന് നിരീച്ചില്ലായിരുന്നു. അപ്പൊ എങ്ങനാ? ആശംസകൾ കൂമ്പാരമാകുമ്പോൾ വിവാഹ വാർഷികം ഗംഭീരമാകുന്നല്ലേ.. ന്നാപ്പിന്നെ അങ്ങനാവട്ടെ അല്ലേ - എന്ന് സതീദേവി പി.എസ്. (അമ്മ) ഒപ്പ്
മലയാളം വാർത്തകൾ/Photogallery/Buzz/
SFIക്കാരിയെ പ്രണയിച്ചു മിന്നു കെട്ടിയ BJPക്കാരൻ; അച്ഛന്റെയും അമ്മയുടെയും മൂന്നു പതിറ്റാണ്ടു പഴയ പ്രണയകഥയുമായി അക്ഷയ് രാധാകൃഷ്ണൻ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories