TRENDING:

പൂച്ചകൾ പലരീതിയിൽ കരഞ്ഞ് എന്താണ് പറയാൻ ശ്രമിക്കുന്നത്? കരച്ചില്‍ പരിഭാഷപ്പെടുത്താനുള്ള ആപ്പ് റെഡി!

Last Updated:
ഉപയോഗിക്കും തോറും കൃത്യതയേറുമെന്നാണ് അപ്പ് നിർമ്മാതാക്കൾ പറയുന്നത്.
advertisement
1/6
പൂച്ചയുടെ കരച്ചില്‍ പരിഭാഷപ്പെടുത്താനുള്ള ആപ്പ് റെഡി!
പൂച്ചകളെ ഇഷ്ടപ്പെടുന്ന നിരവധി പേരുണ്ട് നമുക്കിടയിൽ. നമ്മുടെ പല ശബ്ദങ്ങളോടും പല രീതിയിലുള്ള 'മ്യാവു" ആണ് പൂച്ചയിൽ നിന്നുണ്ടാകുന്നത്. പേര് വിളിക്കുമ്പോൾ പോലും പൂച്ചകൾ അതിനോട് പ്രത്യേക രീതിയിൽ പ്രതികരിക്കും. ഇത്തരത്തിൽ ഓരോ രീതിയിലുള്ള കരച്ചിലിലൂടെയും പൂച്ച എന്താണ് പറയുന്നതെന്ന് കണ്ടെത്താനുള്ള ആപ്പ് വികസിപ്പിച്ചിരിക്കുകയാണ് ആമസോൺ അലക്സയിലെ മുൻ എൻജിനീയർ.
advertisement
2/6
MeowTalk എന്ന് പേരിട്ടിരിക്കുന്ന ആപ്പിന്റെ ബീറ്റാ വെർഷൻ പ്ലേസ്റ്റോറിൽ ലഭ്യമാണ്. പൂച്ചയുടെ കരച്ചിൽ ശബ്‌ദം റെക്കോർഡു ചെയ്യുകയും അതിന്റെ അർത്ഥം തിരിച്ചറിയുകയുമാണ് ആപ്പിലൂടെ ചെയ്യുന്നത്.
advertisement
3/6
നിർമ്മിത ബുദ്ധി (AI) അനുസരിച്ച് പ്രവർത്തിക്കുന്ന സോഫ്ട്വെയറാണ് പൂച്ചയുടെ ശബ്ദം തിരിച്ചറിയുന്നത്. നിലവിൽ, അപ്ലിക്കേഷന്റെ പദാവലിയിൽ 13 വാക്യങ്ങൾ മാത്രമേ ഉൾപ്പെടുത്തിയിട്ടുള്ളൂ. എനിക്ക് വിശക്കുന്നു, ദേഷ്യം വരുന്നു, എന്നെ വെറുതെ വിടൂ തുടങ്ങിയവയാണിത്.
advertisement
4/6
മനുഷ്യരെ പോലെ പൂച്ചകൾക്ക് പ്രത്യേക ഭാഷയില്ലെന്ന് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. ഓരോ പൂച്ചകളുടെയും മ്യാവു മറ്റൊരു പൂച്ചയിൽ നിന്നും വ്യത്യസ്തമായിരിക്കും.
advertisement
5/6
അതിനാൽ തന്നെ ഓർ പൂച്ചയുടെ വിവർത്തനവും ആപ്പിൽ വ്യത്യസ്തമായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കൂടുതൽ ഉപയോഗിക്കും തോറും കൃത്യതയേറുമെന്നാണ് അപ്പ് നിർമ്മാതാക്കൾ പറയുന്നത്.
advertisement
6/6
ആക്വെലോണ്‍ എന്ന കംപ്യൂട്ടര്‍ സ്ഥാപനത്തിലെ ജേവിയര്‍ സച്ചേസ് ആണ് ആപ്പിന് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്.
മലയാളം വാർത്തകൾ/Photogallery/Buzz/
പൂച്ചകൾ പലരീതിയിൽ കരഞ്ഞ് എന്താണ് പറയാൻ ശ്രമിക്കുന്നത്? കരച്ചില്‍ പരിഭാഷപ്പെടുത്താനുള്ള ആപ്പ് റെഡി!
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories