TRENDING:

അല്ലു അർജുൻ ഇത്ര സിംപിളോ? കാഷ്വൽ ഡ്രസിൽ കാറിൽ നിന്നിറങ്ങി ആരാധകർക്ക് കൈകൊടുത്ത് താരം

Last Updated:
ആരാധകർക്ക് എറെ പ്രിയപ്പെട്ട അല്ലു അർജുന്റെ ഏറ്റവും പുതിയ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്
advertisement
1/5
അല്ലു അർജുൻ ഇത്ര സിംപിളോ? കാഷ്വൽ ഡ്രസിൽ കാറിൽ നിന്നിറങ്ങി ആരാധകർക്ക് കൈകൊടുത്ത് താരം
2004ൽ പുറത്തിറങ്ങിയ ആര്യ എന്ന ഒറ്റ ചിത്രം കൊണ്ട് പ്രേക്ഷക മനസുകൾ കീഴടക്കിയ താരമാണ് അല്ലു അർജുൻ. ചിത്രം മലയാളത്തിൽ മൊഴിമാറ്റം നടത്തി എത്തിയതോടെ കേരളത്തിൽ ഒരു വലിയ ഫാൻ ബേസ് തന്നെ ഉണ്ടാക്കാനും താരത്തിനായി. പിന്നീട് അല്ലു അർജുന്റെ ചിത്രങ്ങൾക്കായി കേരളത്തിലെ യുവാക്കൾ കാത്തിരിക്കാൻ തുടങ്ങി.
advertisement
2/5
ഒന്നിനു പിറകെ ഒന്നൊന്നായി മലയാളത്തിലേക്ക് മൊഴിമാറി ഇറങ്ങിയ അല്ലു അർജുന്റെ ഹാപ്പി, ബണ്ണി, ആര്യ 2 തുടങ്ങി പുഷ്പ വരെയെത്തി നിൽക്കുന്ന ചിത്രങ്ങൾ മലയാളത്തിന്റെ യുവത്വം നെഞ്ചോട് ചേർക്കുകയായിരുന്നു. മലയാളികൾ നൽകുന്ന അകമഴിഞ്ഞ സ്നേഹം അതേ അളവിൽ തിരിച്ചു നൽകാനും താരം മറന്നില്ല. വയനാട് ദുരന്ത ബാധിതർക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപയാണ് അല്ലു അർജുൻ സംഭാവനയായി നൽകിയത്.
advertisement
3/5
ആരാധകർക്ക് എറെ പ്രിയപ്പെട്ട അല്ലു അർജുന്റെ ഏറ്റവും പുതിയ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്. വളരെ കാഷ്വൽ ആയ ഡ്രസിൽ ഹൈദരാബാദിലെ ഒരു കഫേയിൽ അല്ലു അർജുൻ സന്ദർശിക്കുന്നതിൻ്റെ വീഡിയോ ഒരു സോഷ്യൽ മീഡിയ ഉപയോക്താവാണ് പോസ്റ്റ് ചെയ്തത്. വീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്.
advertisement
4/5
കാറിൽ നിന്ന് പുറത്തിറങ്ങി വളരെ കൂളായി കഫേയിലേക്ക് പോകുന്നതാണ് വീഡിയോയിൽ. വളരെ കാഷ്വലായി ടി ഷർട്ടും ഷോർട്സുമാണ് താരം ധരിച്ചിരിക്കുന്നത്. മുടി പോണി ടെയിൽ സ്റ്റൈലിൽ പിറകിലേക്ക് കെട്ടി വെച്ചിട്ടുമുണ്ട്.കഫേയിൽ ഉണ്ടായിരുന്ന ആളുകളെ അഭിവാദ്യം ചെയ്യ്തും കൈകൊടുത്തും അടുത്തിടപഴകുന്ന താരത്തെയും വീഡിയോയിൽ കാണാം. താരത്തിന്റെ ഈ പെരുമാറ്റത്തിൽ ആശ്ചര്യപ്പെട്ട ആരാധകർ ഇത്രയും സിംപിളും വിനയവുമുള്ള ആളായിരുന്നോ അല്ലു അർജുൻ എന്ന് ചോദിക്കുകയാണ്.
advertisement
5/5
പുഷ്പ സിനിമയുടെ ആദ്യ ഭാഗത്തിലുടെ മികച്ച നടനുള്ള ദേശീയ അവാർഡ് നേടിയ താരത്തിന്റെ പുതിയ ചിത്രം പുഷ്പയുടെ തന്നെ രണ്ടാം ഭാഗമായ പുഷ്പ : ദി റൂൾ ആണ്. ആദ്യ ഭാഗത്ത് അല്ലു അർജുനൊപ്പം ഉണ്ടായിരുന്ന മലയാളികളുടെ പ്രിയ താരമായ ഫഹദ് ഫാസിൽ രണ്ടാം ഭാഗത്തും ഉണ്ടാകും. ഏതായാലും വളരെ സാധാരണക്കാരനെപ്പോലെ കഫേ സന്ദർശിച്ച് ആരാധകരോട് കുശലം ചോദിക്കുന്ന അല്ലു അർജുന്റെ വീഡിയോയ്ക്ക് കയ്യടിക്കുകയാണ് സോഷ്യൽ മീഡിയ ഒന്നടങ്കം.
മലയാളം വാർത്തകൾ/Photogallery/Buzz/
അല്ലു അർജുൻ ഇത്ര സിംപിളോ? കാഷ്വൽ ഡ്രസിൽ കാറിൽ നിന്നിറങ്ങി ആരാധകർക്ക് കൈകൊടുത്ത് താരം
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories