Bhavana | സിനിമാ നടനെന്നോണം ചെറുപ്പമായ ഭാവനയുടെ അച്ഛൻ; ആദ്യ സിനിമയുടെ ഓർമകളിൽ താരം
- Published by:user_57
- news18-malayalam
Last Updated:
ചിത്രത്തിലൊരാൾ ഭാവനയുടെ അച്ഛനും മറ്റൊരാൾ നടൻ ഷൈൻ ടോം ചാക്കോയുമാണ്
advertisement
1/7

മലയാള സിനിമയിൽ പരിമളം വിടർത്തി പരിമളം എത്തിയിട്ട് രണ്ട് പതിറ്റാണ്ടുകൾ. കമൽ സംവിധാനം ചെയ്ത 'നമ്മൾ' എന്ന സിനിമയാണ് മലയാളത്തിന് ഭാവനയെക്കൂടാതെ (Bhavana) സിദ്ധാർഥ് ഭരതനെയും ജിഷ്ണു രാഘവനെയും പരിചയപ്പെടുത്തിയത്. 16 കാരിയായി സിനിമയിലെത്തി 20 വർഷം പൂർത്തീകരിച്ച വേളയിൽ ആദ്യ ചിത്രത്തിന്റെ ഓർമകളുമായി ഭാവന സോഷ്യൽ മീഡിയയിൽ എത്തുന്നു
advertisement
2/7
തൃശൂർ ഭാഷ സംസാരിക്കുന്ന ചേരി പ്രദേശത്തു താമസമാക്കിയ പെൺകുട്ടിയായ പരിമളം എന്ന വേഷമായിരുന്നു അത്. മുഖത്തു മുഴുവൻ ടാൻ അടിപ്പിച്ച മേക്കപ്പിൽ 'എന്നെയാരും തിരിച്ചറിയില്ലല്ലോ' എന്ന് നെടുവീർപ്പിട്ട പെൺകുട്ടിയുണ്ട് (തുടർന്ന് വായിക്കുക)
advertisement
3/7
ഒരു കുട്ടിയായിരുന്ന താൻ ഏല്പിച്ച ജോലി തന്റേതായ രീതിയിൽ പൂർത്തിയാക്കി. ഇതിലും മികച്ച അരങ്ങേറ്റം തനിക്കൊരുപക്ഷേ ചോദിയ്ക്കാൻ സാധിക്കുമായിരുന്നില്ല...
advertisement
4/7
ഒരുപാട് വിജയങ്ങൾ, പരാജയങ്ങൾ, തിരിച്ചടികൾ, വേദനകൾ, സന്തോഷം, സ്നേഹം, സൗഹൃദങ്ങൾ...എന്നാൽ ഇവയെല്ലാം എന്നെ ഇന്നത്തെ ഞാൻ എന്ന വ്യക്തിയായി രൂപപ്പെടുത്തി!! ഇപ്പോഴും ഞാൻ ഒരുപാട് പഠിക്കുകയും പഠിച്ചതിനെ തിരുത്തിക്കുറിക്കുകയും ചെയ്യുന്നു...
advertisement
5/7
ഒരു പുതുമുഖമെന്ന നിലയിൽ എന്നിൽ ഉണ്ടായിരുന്ന അതേ നന്ദിയോടെയും, അതേ ഭയത്തോടെയും ഞാൻ ഈ യാത്ര തുടരുന്നു!! എനിക്ക് മുന്നിലുള്ള യാത്രയിൽ ഞാൻ വളരെ ആവേശത്തിലാണ് !! ജിഷ്ണു ചേട്ടാ നിങ്ങളെ ഞങ്ങൾ മിസ് ചെയ്യുന്നു,'ഭാവന കുറിച്ചു
advertisement
6/7
തിരിഞ്ഞു നോക്കുമ്പോൾ നന്ദി മാത്രമെന്ന് ഭാവന. ആദ്യ ചിത്രത്തിൽ പിതാവ് ബാലചന്ദ്രന്റെ വിലമതിക്കാനാവാത്ത പുഞ്ചിരി മിസ് ചെയ്യുന്നു എന്നും ഭാവന കുറിക്കുന്നു. ഒറ്റനോട്ടത്തിൽ സിനിമാ നടനാണോ എന്ന് തോന്നുമാറ് നന്നേ ചെറുപ്പമാണ് അക്കാലത്തെ ഭാവനയുടെ പിതാവ്
advertisement
7/7
'ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്' എന്ന സിനിമയിലൂടെ ഭാവന മലയാളത്തിൽ വീണ്ടുമെത്തുന്നുണ്ട്. ഷറഫുദീനാണ് ഇതിലെ നായകൻ
മലയാളം വാർത്തകൾ/Photogallery/Buzz/
Bhavana | സിനിമാ നടനെന്നോണം ചെറുപ്പമായ ഭാവനയുടെ അച്ഛൻ; ആദ്യ സിനിമയുടെ ഓർമകളിൽ താരം