നടി പ്രവീണ ബി.ജെ.പി. സ്ഥാനാർത്ഥിയായി മത്സരിക്കുമോ? കൃഷ്ണകുമാറിന്റെയും രാജസേനന്റെയും പേരുകൾ ചർച്ചയിൽ
- Published by:user_57
- news18-malayalam
Last Updated:
Buzz on Praveena contesting in BJP ticket for Assembly Polls | ബി.ജെ.പി. ടിക്കറ്റിൽ മത്സരിക്കുമെന്ന് പ്രചരിക്കുന്ന താരങ്ങൾ ഇവരൊക്കെ
advertisement
1/6

വരുന്ന അസംബ്ലി തെരഞ്ഞെടുപ്പിൽ നടി പ്രവീണ ബി.ജെ.പി. സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. എല്ലാ തിരഞ്ഞെടുപ്പുകൾക്ക് മുൻപും മത്സരിക്കാൻ സാധ്യതയുള്ളതോ പരിഗണിക്കപ്പെട്ടതോ ആയ സിനിമാ സീരിയൽ താരങ്ങളുടെ പേരുകൾ ഉയർന്നു കേൾക്കാറുണ്ട്
advertisement
2/6
ബി.ജെ.പി. ടിക്കറ്റിൽ പ്രവീണ തിരുവനന്തപുരം അല്ലെങ്കിൽ കൊല്ലം നിയോജകമണ്ഡലങ്ങളിൽ ഏതിലെങ്കിലും സ്ഥാനാർത്ഥിയായി മത്സരിക്കും എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇതേക്കുറിച്ച് പാർട്ടി നേതൃത്വമോ, നടിയോ യാതൊരു വിധ പരസ്യ പ്രതികരണങ്ങളും നടത്തിയിട്ടില്ല
advertisement
3/6
സംവിധായകൻ രാജസേനനാണ് മറ്റൊരു സാധ്യതയായി ഉയർന്നു വരുന്നത്. കുറച്ചു വർഷങ്ങളായി സിനിമാ സംവിധാനം മാറ്റിവച്ചിരിക്കുന്ന രാജസേനൻ ഇവന്റ് മാനേജുമെന്റ് രംഗത്തേക്ക് ചുവടുമാറ്റിയിരുന്നു. 2014ലെ 'വൂണ്ട്' എന്ന ചിത്രമാണ് ഏറ്റവും ഒടുവിലായി രാജസേനൻ സംവിധാനം ചെയ്തത്
advertisement
4/6
ഏറെനാളുകളായി നടൻ കൃഷ്ണകുമാറിന്റെ പേര് തിരഞ്ഞെടുപ്പുകൾ അടുക്കുമ്പോൾ ഉയർന്നു കേൾക്കാറുണ്ട്. എന്നാൽ താൻ ബി.ജെ.പി.യെ പ്രതിനിധീകരിച്ച് മത്സരിക്കും എന്ന് പറഞ്ഞിട്ടില്ല എന്ന് കൃഷ്ണകുമാർ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു
advertisement
5/6
എന്നാൽ സിനിമാതാരങ്ങൾ ബി.ജെ.പി.യിൽ മത്സരിക്കുമെന്ന കാര്യം കേന്ദ്രമന്ത്രി വി. മുരളീധരൻ തൃശൂരിൽ സംസാരിക്കവെ സൂചിപ്പിച്ചു. പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്ഥാനാർഥി നിർണ്ണയത്തിനായി ഈ മാസം സംസ്ഥാന സമിതി ചേരും
advertisement
6/6
വൈപ്പിന്‍ നിയമസഭാ മണ്ഡലത്തില്‍ നടന്‍ ധര്‍മജൻ ബോള്‍ഗാട്ടി യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നും അഭ്യൂഹങ്ങള്‍ പരന്നിരുന്നു. എന്നാൽ ഊഹാപോഹങ്ങൾ തള്ളി യു.ഡി.എഫ് ജില്ലാ നേതൃത്വം തന്നെ രംഗത്തെത്തി
മലയാളം വാർത്തകൾ/Photogallery/Buzz/
നടി പ്രവീണ ബി.ജെ.പി. സ്ഥാനാർത്ഥിയായി മത്സരിക്കുമോ? കൃഷ്ണകുമാറിന്റെയും രാജസേനന്റെയും പേരുകൾ ചർച്ചയിൽ